1 usd = 70.92 inr 1 gbp = 91.91 inr 1 eur = 79.09 inr 1 aed = 19.31 inr 1 sar = 18.91 inr 1 kwd = 233.87 inr

Oct / 2019
22
Tuesday

ഭക്തിയുടെ നിർവൃതിയിൽ ഗീതാമണ്ഡലത്തിൽ ശിവലിംഗ സ്ഥാപനം

September 03, 2016 | 12:59 PM IST | Permalink



ഭക്തിയുടെ നിർവൃതിയിൽ ഗീതാമണ്ഡലത്തിൽ ശിവലിംഗ സ്ഥാപനം

ജോയിച്ചൻ പുതുക്കുളം

ഷിക്കാഗോ: ഗീതാമണ്ഡലം കുടുംബ ക്ഷേത്രത്തിൽ ആര്യ ദ്രാവിഡ വേദമന്ത്ര ധ്വനികളാൽ ശിവലിംഗ പ്രതിഷ്ഠ നടത്തി. മംഗളസ്വരൂപിയായ മഹാദേവ ലിംഗ പ്രതിഷ്ഠ 1192 ചിങ്ങം 11 (ഓഗസ്റ്റ് 27) നു ശ്രീപരമേശ്വരന്റെ ജന്മനാളായ തിരുവാതിര നാളിലെ അഭിജിത്ത് മുഹുർത്തതിൽ ഷിക്കാഗോ ഹിന്ദു സമൂഹത്തിന് സമർപ്പിച്ചു. 1192 ചിങ്ങം 11 നു സൂര്യോദയത്തിൽ ഗണപതി പൂജ നടത്തിയ ശേഷം മുഖ്യ പുരോഹിതൻ ലക്ഷ്മി നാരായണ ശാസ്ത്രികളുടെയും രാജ ഹരിഹര അയ്യരുടെയും നേതൃത്വത്തിൽ ലിംഗ പരിഗ്രഹവും തുടർന്നു വാദ്യഘോഷ അകമ്പടിയോടെ ജലാധിവാസവും, ധാന്യാദിവാസവും, ഫലാദിവാസവും നടത്തുവാനുള്ള പ്രതേക മണ്ഡപത്തിൽ എത്തിച്ചു. തുടർന്ന് ജലാധിവാസത്തിനു മുന്നോടിയായി മുഖ്യ പുരോഹിതൻ, തീർത്ഥത്തിൽപുണ്യാഹം തളിച്ച് ശോഷണാദി ചെയ്ത്, 'ആയതു വരുണാശ്ശീഘ്രം പ്രാണിനാം പ്രാണരക്ഷക: അതുല്യ ബലവാനത്ര സർവ്വദുഷ്ട പ്രശാന്തയേ' എന്ന ശ്ലോകവും ഓം വം വരുണായ നമഃ എന്ന മൂലമന്ത്രവും നൂറ്റെട്ട് തവണ ജപിച്ച് അർഘ്യപുഷ്പാഞ്ജലി സമർപ്പിച്ച്, ലിംഗത്തെ തേജോമയി ആയി സങ്കൽപ്പിച്ച് ജലത്തില്താനഴ്‌ത്തി കിടത്തി. തുടർന്ന് ശ്രീ രുദ്രമന്ത്രാഭിഷേക ശേഷം ജലത്തിൽ നിന്ന് ശിവലിംഗവും നന്ദികേശ്വേര വിഗ്രഹവും പുറത്തെടുത്ത് പ്രതേക പൂജകൾക്ക് ശേഷം ധാന്യാധിവാസവും ഫലാധിവാസവും നടത്തി.

അതിനുശേഷം വാദ്യഘോഷങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയോടെ രഥത്തിൽ ശിവ പെരുമാളിന്റെയും നന്ദിദേവന്റെയും വിഗ്രഹത്തെ ഗീതാ മണ്ഡലം തറവാട്ടിലേ പൂജാ തട്ടിൽ ഇരുത്തി മാണിക്യ വാസരുടെ ദ്രാവിഡ വേദമായ തിരുവാസക മന്ത്രവും ശ്രീരുദ്രവും ഉരുവിട്ട് സമസ്ത പാപ പരിഹാര പൂജകളും ആവാഹന പൂജകളും നവകാഭിഷേകവും സഹസ്രനാമ അർച്ചനകളും നടത്തി.
തുടർന്ന്, ദേവശില്പിയും അമേരിക്കയിലെ തച്ചു ശാസ്ത്രത്തിന്റെ അവസാനവാക്കുമായ നാരായണൻ കുട്ടപ്പന്റെ നേതൃത്വത്തിൽ പണികഴിപ്പിച്ച ശ്രീകോവിലിൽ വാസ്തുപൂജയും മഹാദേവ പൂജയും കഴിച്ചതിനുശേഷം, നമഃശിവായ പഞ്ചാക്ഷരിയാൽ മുഖരിതമായ, ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിലെ പുണ്യ മുഹൂർത്തത്തിൽ, ശിവ ലിംഗനന്ദികേശ്വേര വിഗ്രഹ സ്ഥാപനവും നടത്തി. തുടർന്ന് വിശേഷാൽ മൃത്യുഞ്ജയ പൂജയും കൂവള ഇലകളാല് അർച്ചനയും നടത്തി. അതിരാവിലെ മുതൽ പൂജകൾ അവസാനിക്കുന്നവരെ ഗീതാമണ്ഡലം ക്ഷേത്രമെങ്ങും നമഃശിവായ മന്ത്ര ധ്വനികൾ അലയടിച്ചു മുഴങ്ങിക്കൊണ്ടിരുന്നു. വൈക്കത്തപ്പന്റെ ശ്രീകോവിലിന്റെ ചുമരുകളെ ഓർമ്മിപ്പിക്കുമാറ്, മഹാദേവന്റെ ശ്രീകോവിലിനു ചുറ്റും ആലേഖനം ചെയ്ത ഷിക്കാഗോയിലെ കൊച്ചുകലാകാരി രേവതി വരച്ച പാർവതി പരമേശ്വേരന്മാരുടെ മ്യൂറൽപെയിന്റിങ് എല്ലാവരുടെയും മനം കവർന്നു. പൂജകൾക്ക് ശേഷം രശ്മി മേനോന്റെ നേതൃത്വത്തിൽ ഗീതാമണ്ഡലം ഭജന ഗ്രൂപ്പിന്റെ പ്രത്യക ശിവഭജനയും നടന്നു.

തുടർന്നു നടന്ന യോഗത്തിൽ ഗീതാമണ്ഡലം അദ്ധ്യക്ഷൻ ജയ് ചന്ദ്രൻ, ഈ ശിവ ക്ഷേത്രം ഷിക്കാഗോ ഹൈന്ദവ സമൂഹത്തിനായി സമർപ്പിക്കുന്നതായി അറിയിക്കുകയും വൈക്കം ശ്രീകോവിലിന്റെ മാതൃകയിൽ അതിമനോഹരമായി ശ്രീകോവിൽ രൂപ കല്പന ചെയ്ത നാരായണൻ കുട്ടപ്പനെ പൊന്നാട അണിയിച്ചു ആദരിച്ചു. കൂടാതെ കേരളത്തിൽ കൃഷ്ണശിലയിൽ തീർത്ത ശിവ ലിംഗ നന്ദികേശ്വേര വിഗ്രഹം ഗീതാമണ്ഡലം ശിവക്ഷേത്രത്തിന് സമർപ്പിച്ച നാരായണൻജിയുടെ കുടുംബത്തിനോടും, രവികുട്ടപ്പന്റെ കുടുംബത്തിനോടും, ജാനകി കൃഷ്ണന്റെ കുടുംബത്തിനോടും, കമലാക്ഷി കൃഷ്ണന്റെ കുടുംബത്തിനോടുമുള്ള ഗീതാമണ്ഡലത്തിന്റെ തീർത്താൽ തീരാത്ത നന്ദിയും കടപ്പാടും അറിയിച്ചു. അതുപോലെ ശ്രീകോവിൽൽ നിർമ്മാണത്തിനുള്ള സാമ്പത്തിക സഹായം നൽകിയ എല്ലാവരോടും, വിശേഷ്യ ഡോ. ഷിവി ജെയിനിനോടുമുള്ള ഗീതാ മണ്ഡലത്തിന്റെ നന്ദിയും കടപ്പാടും അറിയിച്ചു. അതിനുശേഷം സെക്രട്ടറി ബൈജു മേനോൻ, ശ്രീകോവിൽ അതിമനോഹരമാക്കുവാൻ നാരായൻജിയെ സഹായിച്ച രവി കുട്ടപ്പനും കുമാരി രേവതിക്കും നന്ദി പ്രകാശിപ്പിച്ചു. അതുപോലെ വൈക്കത്തപ്പന്റെ ശ്രീകോവിൽ എന്ന ആശയം കൊണ്ടുവരുകയും അത് പ്രാവർത്തികമാക്കാൻ അഹോരാത്രം യത്‌നിച്ച ശേഖരൻ അപ്പുക്കുട്ടനെ ഗീതാമണ്ഡലത്തിന്റെ പേരിലും ഷിക്കാഗോ ശൈവഭക്തരുടെ പേരിലും നന്ദി അറിയിച്ചു. തുടർന്ന് ട്രഷറർ അപ്പുക്കുട്ടൻ, രണ്ടുനാൾ നീണ്ട പൂജകൾക്ക് നേതൃത്വം നൽകിയ ലക്ഷ്മി നാരായണ ശാസ്ത്രികളെയും രാജ ഹരിഹര അയ്യരെയും പൊന്നാട അണിയിച്ചു ആദരിച്ചു.

ശരീരം ആത്മചൈതന്യം വഹിക്കുന്ന ക്ഷേത്രവിഗ്രഹം പോലെയും, ആത്മാവ് ഈശ്വരവിഗ്രഹത്തിലെ ചൈതന്യം പോലെയുമാണ്. മാത്രമല്ല, ഊർജ്ജ സ്രോതസ്സുകൾ നിറഞ്ഞു നിൽക്കുന്ന കേന്ദ്രമാണ് ക്ഷേത്രം. ക്ഷേത്രദർശനം വഴി നമുക്ക് ആവശ്യമുള്ള അളവിൽ അനുകൂലോർജ്ജം ലഭിക്കുവാൻ കഴിയും അതിനാൽ കഴിയുന്നത്ര എല്ലാ ഭക്ത ജനങ്ങളും കുട്ടികളുമായി ക്ഷേത്ര ദർശനം നടത്തണം എന്ന് തദവസരത്തിൽ ഗീതാമണ്ഡലം ആചാര്യൻ ആനന്ദ് പ്രഭാകർ അഭിപ്രായപ്പെട്ടു. ഇതോടെ ഗീതാ മണ്ഡലം അംഗങ്ങളുടെ ചിരകാല അഭിലാഷങ്ങളിൽ ഒന്ന് കൂടി സഫലീകരിച്ചു. ആനന്ദ് പ്രഭാകർ അറിയിച്ചതാണിത്.

 

 

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
സംവിധായകൻ ശ്രീകുമാര മേനോൻ തന്നെ അപായപ്പെടുത്താൻ ശ്രമിക്കുന്നു; മാസങ്ങളായി തന്നെ അപമാനിക്കാനും ഒപ്പമുള്ളവരെ ഭീഷണിപ്പെടുത്താനും ശ്രമം; സൈബർ ആക്രമണങ്ങൾക്ക് ഒത്താശ ചെയ്യുന്നത് ശ്രീകുമാരമേനോന്റെ സുഹൃത്ത് മാത്യു സാമുവൽ; തനിക്കെതിരെ നടക്കുന്നത് സംഘടിതമായ നീക്കം; സംവിധായകന്റെ 'പുഷ് കമ്പനി'ക്ക് താൻ കൈമാറിയ ലെറ്റർ പാഡുകളും രേഖകളും ദുരുപയോഗം ചെയ്യുമെന്ന് ഭയം; ആക്രമണങ്ങൾ 'ഒടിയന്' ശേഷം; ഗുരുതര ആരോപണങ്ങളുമായി മഞ്ജുവാര്യരുടെ പരാതി ഡിജിപിക്ക്
അപോസ്തലന് ഒന്നര പതിറ്റാണ്ട് മുമ്പുണ്ടായിരുന്നത് അഞ്ചലിലെ സ്റ്റേഷനറിക്കട മാത്രം; യേശുവിന്റെ ശിഷ്യനെന്ന് സ്വയം പ്രഖ്യാപിച്ച കൾട്ട് ഗ്രൂപ്പ് സുവിശേഷകന് ഇന്ന് ദുബായിലും ഷാർജയിലും അബുദാബിയിലും അലൈനിലും വരെ നീളുന്ന ചർച്ച് സാമ്രാജ്യം; രോഗ ശാന്തി സുവിശേഷകനെ ബംഗ്ലാവ് കേസിൽ തൊട്ട അസിസ്റ്റന്റ് കമ്മീഷർക്ക് പണി കിട്ടിയത് അതിവേഗം; ഹവാല ഫയൽ മുക്കി താരുവിനെ രക്ഷിച്ചത് വിശ്വാസിയായ പൊലീസ് ഉന്നതൻ; ജോൺ താരുവിന്റെ 'ഹവാലാ സുവിശേഷം' സോഷ്യൽ മീഡിയ ഏറ്റെടുക്കുമ്പോൾ
സോഷ്യൽ മീഡിയക്ക് കൂച്ചുവിലങ്ങിടാൻ മൂന്നുമാസത്തിനകം നിയമം കൊണ്ടുവരാൻ ഒരുങ്ങി കേന്ദ്രസർക്കാർ; പുതിയ നിയമം സമൂഹ മാധ്യമങ്ങൾ വഴിയുള്ള വ്യാജവാർത്താ പ്രചരണം, വ്യക്തിഹത്യ, രാജ്യ വിരുദ്ധ പ്രചാരണം, വിദ്വേഷ പ്രചാരണം എന്നിവ നിയന്ത്രിക്കുന്നതിനായിട്ടാണെന്നും സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്ങ്മൂലം
മരട് കൊണ്ട് കാര്യങ്ങൾ കഴിഞ്ഞെന്ന് കരുതിയാൽ തെറ്റി! ചിലവന്നൂരിലെ പത്ത് അപ്പാർട്‌മെന്റുകൾ അടക്കം 13 കെട്ടിടങ്ങളിൽ താമസിക്കുന്നവർക്കും ഇനി ഉറക്കം നഷ്ടപ്പെടും; തീരദേശ പരിപാലന നിയമം ലംഘിച്ചുള്ള നിർമ്മാണമെന്ന ഹർജിയിൽ സംസ്ഥാന സർക്കാർ അടക്കമുള്ളവർക്ക് സുപ്രീംകോടതി നോട്ടീസ്; നടപടി വിജിലൻസ് കേസ് റദ്ദാക്കിയതിന് എതിരായ ഹർജിയിൽ
ആദ്യ കാഴ്ചയിൽ തന്നെ പ്രണയം മൊട്ടിട്ടു; പിന്നെ ഭർത്താവ് ജോലിക്കു പോകുന്നതോടെ സമയം ചെലവിടുന്നത് കാമുകനൊപ്പം; മൂന്നു കുട്ടികളുടെ പിതാവായ കാമുകനുമൊത്തുള്ള രഹസ്യ വേഴ്ച ഭർത്താവ് കണ്ടതും ശാസിച്ചതും പകയായി; ഇതോടെ ഭർത്താവിനെ ഇല്ലാതാക്കാൻ പദ്ധതിയൊരുക്കിയത് ഭാര്യ മുന്നിട്ട് തന്നെ; പാർട്ടിക്കെന്ന് പറഞ്ഞു വിളിച്ചു വരുത്തി കുടുപ്പിച്ച് കെട്ടിടത്തിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയത് കാമുകൻ; കൊലപാതകികൾ കുടുങ്ങിയത് വൈരുദ്ധ്യ മൊഴികളിൽ
ആളൂരിനെ വക്കീലായി വേണ്ടെന്ന് ജോളി പറഞ്ഞതോടെ കോടതിയിൽ ഹാജരായപ്പോൾ പ്രതിഭാഗത്ത് അഭിഭാഷകൻ ഇല്ല; 'വക്കീലുണ്ടോ' എന്ന് കോടതി ചോദിച്ചപ്പോൾ അറിയില്ലെന്ന് ജോളി; പകരം സൗജന്യ നിയമ സഹായം നല്കി കോടതി; താമരശ്ശേരി ബാറിലെ അഭിഭാഷകൻ കെ ഹൈദർ സിലി വധക്കേസിൽ ജോളിക്ക് വേണ്ടി ഹാജരാവും; മന:ശ്ശാസ്ത്രജ്ഞനെ കാണണമെന്ന് കോടതിയിൽ ആവശ്യപ്പെട്ടു; ജോളിയെ ആറ് ദിവസത്തെ കസ്റ്റഡിയിൽ വിട്ടു
വീട്ടിലെ കിടക്ക മുതൽ അലമാര വരെ എടുത്ത് കാമുകനൊപ്പം ഒളിച്ചോടിയത് രണ്ട് കുട്ടികളുടെ മാതാവ്; ഭാര്യയേയും രണ്ട് കുട്ടികളേയും ഉപേക്ഷിച്ച് ഷീബയേയും കൂട്ടി ഒളിച്ചോടിയ സുജിത്തിനെയും കാമുകിയേയും പൊലീസ് അറസ്റ്റ് ചെയ്തത് ജുവനൈൽ ജസ്റ്റിസ് ആക്ട് അനുസരിച്ചും; ഗായകൻ ഷമ്മാസ് കിനാലൂരും കുറ്റിക്കാട്ടിൽ ഷിബിനയുടെയും ഒളിച്ചോട്ടത്തിന് പിന്നാലെ കോഴിക്കോട് നിന്ന് വീണ്ടും ഒളിച്ചോട്ട വാർത്തകൾ
നിറപറ എംഡിയിൽ നിന്ന് 49 ലക്ഷം തട്ടിച്ചെടുത്തത് പെൺകുട്ടികളുടെ സൗന്ദര്യവും കസ്റ്റമേഴ്സിന്റെ പോക്കറ്റിന്റെ കനവും നോക്കി നിരക്ക് നിശ്ചയിക്കുന്ന സെക്സ് റാക്കറ്റ് ക്യൂൻ; കച്ചവടം കൊഴുപ്പിക്കാൻ പുതുവഴികൾ തേടുന്ന ബുദ്ധിമതി; പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് വരെ യുവതികളെ സപ്ലൈ ചെയ്യുന്ന മാഫിയാ രാജ്ഞി; ബിജു കർണ്ണനെ പറ്റിച്ചത് വിദേശ ബന്ധങ്ങളുള്ള സെക്‌സ് റാക്കറ്റ് നടത്തിപ്പുകാരി: അരി മുതലാളി കുടുക്കിയത് തൃശൂരിലെ ലേഡി ഡോൺ സീമയെ
ഫെയ്സ് ബുക്കിൽ പരിചയപ്പെട്ട ശേഷം നിറപറ മുതലാളിയിൽ നിന്ന് കടമായി വാങ്ങിയത് ആറു ലക്ഷം; ബലാത്സംഗം ചെയ്തുവെന്ന് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ബിജു കർണ്ണനിൽ നിന്നും വാങ്ങിയത് 40 ലക്ഷത്തിലേറെ; വലയിൽ വീഴുന്നവരെ ഫ്‌ളാറ്റിലെത്തിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ഇത് ഷൂട്ട് ചെയ്ത് ഭീഷണിപ്പെടുത്തി സമ്പാദിച്ചത് ലക്ഷങ്ങൾ; സിനിമാ നടിമാരും കസ്റ്റമേഴ്സ്; ചാലക്കുടിക്കാരി സീമയുടെ തേൻകെണിയിൽ കുടുങ്ങിയത് പ്രവാസികളും ടെക്കികളും പൊലീസ് സർക്കിൾ ഇൻസ്പെക്ടറും അടക്കം നിരവധി പേർ
കുടുംബത്തിൽ ഒതുങ്ങാത്ത, പച്ചയ്ക്ക് വേശ്യാവൃത്തി ചെയ്യുന്ന സ്ത്രീ; ശരീരത്തിന്റെ സുഖത്തിന് വേണ്ടി മാത്രം ജീവിക്കുന്ന സ്ത്രീ, ആരാണെന്ന് അറിയാത്തവരുടെ മുന്നിൽ പോലും ശരീരം കാഴ്ച വെയ്ക്കുന്ന സ്ത്രീ; മഞ്ചേശ്വരത്തെ മുസ്ലിംലീഗ് സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പു പ്രചരണത്തിൽ പങ്കെടുത്തതിനെ വിമർശിച്ച ജസ്ല മാടശ്ശേരിക്ക് ഫിറോസ് കുന്നംപറമ്പിൽ മറുപടി നൽകിയത് അധിക്ഷേപം നിറച്ച്; 'നന്മ മരത്തിന്റെ തനിസ്വഭാവം പുറത്തുവന്നു' എന്ന് വിമർശിച്ച് സോഷ്യൽമീഡിയ
വിവാഹം നിശ്ചയിച്ചത് ഒരു വർഷം മുമ്പ്; ഭാവി വരൻ വാങ്ങി നൽകിയ മൊബൈലിലൂടെ സംസാരം; ആർഭാട കല്യാണത്തിന് ശേഷമുള്ള കാർ യാത്രയിൽ പ്രവാസിയായ വരന് വന്നത് കാമുകന്റെ മെസേജ്; വഴിയിൽ തുടങ്ങിയ വഴക്ക് വീട്ടിലെത്തിയപ്പോൾ നാട്ടുകാർ മൊത്തമറിഞ്ഞു; വീട്ടിലേക്ക് കയറാതെ നിന്ന യുവതിയെ അനുനയിപ്പിക്കാൻ പൊലീസിനും ആയില്ല; ചതിച്ച മകളെ കൈവിട്ട് അച്ഛനും അമ്മയും; ഒടുവിൽ നിർമ്മാണ തൊഴിലാളിയായ കാമുകനൊപ്പം കാമുകിയുടെ മടക്കം; തളിപ്പറമ്പിലെ പുലിവാൽ കല്യാണത്തിൽ സൂപ്പർ ക്ലൈമാക്‌സ്
ജോളിയുടെ മക്കൾ ഞങ്ങളുടെ സഹോദരൻ റോയിയുടെ രക്തം; തങ്ങൾ എവിടെയുണ്ടോ അവിടെ അവരുമുണ്ടാകുമെന്ന് റോജോയും സഹോദരിയും; പൊന്നാമറ്റത്തെ മരണങ്ങളിൽ സംശയമുണ്ടാക്കിയത് പിണറായിയിലെ കൂട്ടക്കൊല; ജോളിയുടേത് എല്ലാവരും ഇഷ്ടപ്പെടുകയും ബഹുമാനിക്കുകയും ചെയ്യുന്ന പെരുമാറ്റം; ഷാജുവുമായുള്ള രണ്ടാം വിവാഹം സംശയം ഉണ്ടാക്കി; പരാതി പിൻവലിക്കാനുള്ള സമ്മർദ്ദവും കല്ലറ തുറക്കുന്നതിനെ എതിർത്തതും നിർണ്ണായകമായി; വ്യാജ ഒസ്യത്ത് കള്ളം പൊളിച്ചു; കൂടത്തായിയിൽ സഹോദരങ്ങൾ മനസ്സ് തുറക്കുമ്പോൾ
എത്രകോടി രൂപയുടെ ഹവാല പണം വേണമെങ്കിലും അനധികൃതമായി ഇന്ത്യയിൽ എത്തിച്ചു തരാം; വിദേശത്ത് നിന്നും പണം വന്നാൽ ഇവിടെ തുക നൽകാം; കള്ളപ്പണം നാട്ടിൽ എത്തിക്കാൻ വചനപ്രഘോഷകൻ ജോൺ താരുവിന്റെ ബിസിനസ് ഡീൽ ഇങ്ങനെ; എൻആർഐ അക്കൗണ്ട് വഴി കോടികൾ ഒഴുക്കുന്ന രീതി ഒളിക്യാമറയിൽ വെളിപ്പെടുത്തി താരു; എല്ലാറ്റിനും ഒത്താശ ചെയ്ത എൻ ശക്തനും സ്റ്റിങ് ഓപ്പറേഷനിൽ കുടുങ്ങി; വിവാദ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് എൻഫോഴ്‌സ്‌മെന്റ് അന്വേഷണം തുടങ്ങിയതോടെ ജോൺ താരു കുരുക്കിലേക്ക്
വധൂവരന്മാരെ വേദിയിലേക്ക് ആനയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ; വെള്ള ഷർട്ടും മുണ്ടുമുടുത്ത് വരൻ; ഗീതു എത്തിയത് ചുവന്ന സാരിയും ബ്ലൗസും ഒറ്റ നെക്ലസും മാത്രം ധരിച്ച്; ബന്ധുക്കളെ വേദിയിലേക്ക് സ്വാഗതം ചെയ്ത് വിഎൻ വാസവൻ; പരസ്പരം റോസാപ്പൂ ഹാരങ്ങൾ അണിയിച്ച് ലളിതമായ ചടങ്ങുകൾ; അതിഥികൾക്ക് കഴിക്കാൻ കാപ്പിയും കേക്കും; സിപിഎം യുവ നേതാവ് ജെയ്ക്ക് സി തോമസ് വിവാഹിതനായി
അതിർത്തി കടന്നാൽ തിരിച്ചടി ഉറപ്പെന്ന ഇമ്രാന്റെ മുന്നറിയിപ്പ് തള്ളിയ പാക് സൈന്യത്തിന് വമ്പൻ തിരിച്ചടി; രണ്ട് സൈനികരെ കൊന്നതിന് പ്രതികാരമായി ഇന്ത്യൻ സേനയുടെ നിയന്ത്രണ രേഖ കടുന്നുള്ള ആക്രമണം; കൊല്ലപ്പെട്ടത് അഞ്ച് പാക് സൈനികർ; നിരവധി ഭീകരർക്കും പരിക്ക്; തകർത്തത് പാക് അധീന കശ്മീരിലെ നീലം താഴ്‌വരയിലെ ഭീകരക്യാമ്പ്; താങ്ധർ മേഖലയിൽ ഇന്ത്യ നടത്തിയത് പാക് സൈന്യത്തെ ഞെട്ടിപ്പിച്ച മിന്നലാക്രമണം; രണ്ടും കൽപ്പിച്ച് കരസേന; ഇത് പാക്കിസ്ഥാൻ ചോദിച്ച് വാങ്ങിയ തിരിച്ചടി
അന്നുണ്ടായത് ചങ്കൂറ്റമോ, മര്യാദ പഠിപ്പിക്കലോ ഒന്നുമായിരുന്നില്ല; നിങ്ങൾ ചീത്തവിളിച്ച ആ ഡ്രൈവറാണ് എന്റെ ജീവൻ രക്ഷിച്ചത്; താൻ വെല്ലുവിളിക്കുകയായിരുന്നില്ല; കെഎസ്ആർടിസിയെ തടഞ്ഞ് 'വൈറലായ യുവതി'യുടെ വെളിപ്പെടുത്തൽ; സൈബർ ലോകം ആഘോഷിച്ച ബസ് തടയൽ സംഭവത്തിൽ ട്വിസ്റ്റ്; യുവതിയുടെ വെളിപ്പെടുത്തൽ ശരിവെച്ച് കെഎസ്ആർടിസി ബസ് ഡ്രൈവറും
നാല് വീട് അപ്പുറത്ത് താമസിച്ചിരുന്ന 13 വയസ്സ് പ്രായക്കൂടുതലുള്ള ഫിറോസിനെ ആദ്യം വിളിച്ചിരുന്നത് അങ്കിളെന്ന്; തന്റെ മകൾക്ക് ഇപ്പോൾ 16 വയസ്സുണ്ട്; ആ കുട്ടിക്ക് രണ്ട് വയസ്സുള്ളപ്പോഴായിരുന്നു അബോർഷൻ; മകൾക്ക് പ്രായം കുറവാണെന്ന് പറഞ്ഞ് അബോർഷന് നാട്ടിലേക്ക് വരാൻ ടിക്കറ്റെടുത്ത് തന്നത് ഫിറോസാണ്; ശ്രീറാം വെങ്കിട്ടരാമനുമായുള്ളത് സൗഹൃദം മാത്രം; ഇനിയുള്ള അലിഗേഷൻ എനിക്ക് തന്നെ പറയാൻ നാണമാണ്: വിവാഹ മോചന ഹർജിയിലെ ആരോപണങ്ങൾ നിഷേധിച്ച് വഫാ ഫിറോസ്
വിവാഹം കഴിഞ്ഞ് വരന്റെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെ വധുവിന്റെ ഫോണിലേക്ക് സന്ദേശമെത്തി; വണ്ടിയിൽ ഇരുന്ന് വഴക്കിട്ട് നവദമ്പതികൾ; വരന്റെ വീട്ടുപടിക്കൽ എത്തിയ വധു വീട്ടിൽ കയറില്ലെന്ന് വാശിപിടിച്ചു; ബന്ധുക്കളും നാട്ടുകാരും ശ്രമിച്ചിട്ടും വധുവിന്റെ മനസുമാറാത്ത യുവതി സ്വന്തം വീട്ടിലേക്ക് തിരിച്ചുപോയി; പൊലീസ് സ്‌റ്റേഷൻ കയറിയ തളിപ്പറമ്പിലെ പുലിവാൽ കല്യാണത്തിന്റെ കഥ
മത്തായിപ്പടിയിലെ സാമ്പത്തിക ശേഷിയുള്ള കുടുംബത്തിലെ ഇളയവൾ; ഏതൊരു ചെറുപ്പക്കാരെയും ആകർഷിക്കാൻ പോന്ന സുന്ദരി; ആരിലും മതിപ്പുളവാക്കുന്ന സംസാരവും പെരുമാറ്റവും കൊണ്ട് നാട്ടുകാരുടെ കണ്ണിലും നല്ലകുട്ടിയായ മിടുക്കി; അകന്നബന്ധു കൂടിയായ റോയി തോമസിനെ 22 വർഷം മുമ്പ് വിവാഹം കഴിച്ചത് പ്രണയത്തിന് ഒടുവിൽ; കല്ല്യാണവീട്ടിലെ കൂടിക്കാഴ്‌ച്ച പ്രണയത്തിന് വഴിയൊരുക്കി; ചിലന്തി വലനെയ്യുന്ന ക്ഷമയോടെ കാത്തിരുന്ന് കൊലപാതകങ്ങൾ നടത്തിയ കൂടത്തായിയിലെ ജോളി കട്ടപ്പനക്കാർക്ക് നല്ലകുട്ടി
പൊലീസ് സ്‌റ്റേഷനിൽ ആര്യ എത്തിയത് വിവാദ കേന്ദ്രമായ അതേ സ്‌കൂട്ടർ സ്വയം ഓടിച്ച്; ഒത്തുതീർപ്പ് സാധ്യത തേടിയെങ്കിലും സെക്യൂരിറ്റിക്കാരനോട് പൊലീസുകാരുടെ മുമ്പിൽ വച്ചു തട്ടി കയറിയത് സെക്യൂരിറ്റി ഏജൻസിയെ ചൊടുപ്പിച്ചു; ടൂവീലർ അശ്രദ്ധമായി നീക്കിവച്ചെന്ന് ആരോപിച്ച് സെക്യൂരിറ്റി ജീവനക്കാരന്റെ മുഖത്തടിച്ചതു കൊച്ചി സർവകലാശാലയിലെ അനന്യ വനിതാ ഹോസ്റ്റലിലിലെ മേട്രൻ; കേസായതോടെ കരാർ ജോലി കൊയിലാണ്ടിക്കാരിക്ക് നഷ്ടമാകും; തുറിച്ചു നോക്കൽ വാദവുമായി തടിയൂരാൻ ആര്യയും
2002ൽ ആട്ടിൻസൂപ്പ് കഴിച്ചതിന് ശേഷം കുഴഞ്ഞുവീണ് അന്നമ്മ മരിച്ചു; ഒരു വർഷത്തിനുശേഷം ഛർദ്ദിച്ച് ഭർത്താവ് ടോം തോമസും മരിച്ചു; മകൻ റോയിയും സഹോദരൻ മാത്യുവും അടുത്ത വർഷം മരിച്ചതിന് പിന്നാലെ പത്ത് മാസം പ്രായമായ കുഞ്ഞ് അടക്കം രണ്ടു മരണങ്ങൾകൂടി; കോടികളുടെ സ്വത്തുക്കളെല്ലാം റോയിയുടെ ഭാര്യ ജോളിയുടെ പേരിൽ; ജോളി പുനർ വിവാഹം ചെയ്തതോടെ സംശയം ബലപ്പെട്ടു; കൂടത്തായി മരണ പരമ്പര സൗമ്യമോഡൽ സയനൈഡ് കൊലപാതകമോ?
സയനേഡ് കൊടുത്ത് മടിയിൽ കിടത്തി അവസാന ശ്വാസം വലിപ്പിച്ചു; സിലിയെ കൊന്നു തള്ളിയതിന്റെ യാതൊരു മനസാക്ഷിക്കുത്തുമില്ലാതെ പ്രണയജീവിതം മാത്രം ചിന്തിച്ച് മരണവീട്ടിലും ഷാജുവും ജോളിയും; സിലിയെ ഇല്ലാതാക്കിയവർ അന്ത്യ ചുംബനം നൽകിയത് പരസ്പരം മുഖമുരുമിക്കൊണ്ടും; ജോളിയുടെ പ്രവർത്തിയിൽ ഞെട്ടിയെന്ന ഷാജുവിന്റെ വാദവും കള്ളം; മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന ആ അന്ത്യ ചുംബനത്തിന്റെ ചിത്രം പുറത്ത്
സ്‌കൂളിൽ പഠിക്കുമ്പോൾ അച്ഛന്റെ പണം മോഷ്ടിച്ച് ആദ്യ കവർച്ച; ബികോം പാരലൽ കോളേജിൽ പഠിക്കുമ്പോൾ നാട്ടിൽ പറഞ്ഞത് അൽഫോൻസാ കോളേജിലെ വിദ്യാർത്ഥിനിയെന്നും; റോയിയുമായുള്ള പ്രണയം തുടങ്ങുന്നത് 22 കൊല്ലം മുമ്പ് കൊന്ന് തള്ളിയവരിൽ നാലാമനായ മാത്യുവിന്റെ വീട്ടിലെ കൂടിക്കാഴ്ചയ്ക്കിടെ; കട്ടപ്പനയിലെ 'സയനൈയ്ഡ് രാജ്ഞി' കൊലപാതക ഭ്രമത്തിനും മോഷണ സ്വഭാവത്തിനും സെക്ഷ്വൽ അബറേഷൻസിനും അടിമ; ജോളിക്കുള്ളത് കുറ്റകൃത്യങ്ങളുടെ ബാല്യം തന്നെ
എല്ലാവരും മരിച്ചതോടെ ഭർത്താവിന്റെ പിതൃസഹോദര പുത്രനെ കെട്ടിയ ഭാര്യ; റോയിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ സയനൈഡിന്റെ അംശം മറച്ചു വച്ചത് സംശയങ്ങൾ ബലപ്പെടുത്തി; ഒസ്യത്തിന്റെ പേരിൽ സ്വത്തുക്കളെല്ലാം സ്വന്തം പേരിലാക്കിയതും റോജോയുടെ സംശയത്തിന് ആക്കം കൂട്ടി; മരണം സൈനഡ് കഴിച്ചെങ്കിൽ പല്ലിൽ പറ്റിയ അംശം വർഷങ്ങൾക്കു ശേഷവും നശിക്കില്ല; കൂടത്തായിലെ ആറു പേരുടെ അസ്വാഭാവിക മരണത്തിൽ ഇനി നിർണ്ണായകം ഫോറൻസിക് റിപ്പോർട്ട്; ജോളിയെ സംശയിക്കാൻ കാരണങ്ങൾ ഏറെ