Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ജോർജ് മാത്യു പുതുപ്പള്ളി അച്ഛന് പ്രവാസി മലയാളിയുടെ ഉജ്ജ്വല സ്വീകരണം

ജോർജ് മാത്യു പുതുപ്പള്ളി അച്ഛന് പ്രവാസി മലയാളിയുടെ ഉജ്ജ്വല സ്വീകരണം

രാജു തരകൻ

ഡാളസ്: അക്ഷരങ്ങളിലൂടെ വിജ്ഞാനത്തിന്റെ വാതായനങ്ങൾതുറന്നും, പ്രസംഗവേദികളിൽ ശ്രോതാക്കളുടെ മനം കവരുന്ന പുതുപ്പള്ളി അച്ചൻ ആദ്യമായിട്ടാണ് അമേരിക്കൻ പര്യടനം നടത്തുന്നത്. അമേരിക്കയിൽ വിവിധ സംസ്ഥാനങ്ങളിൽ ഇതിനോടകം വിവിധ സഭകളുടെ ജനറൽ കൺവനുകളിൽ പ്രസംഗിക്കുവാനുള്ള വേദികൾ തയ്യാറായിരിക്കുന്നു. ജൂലൈ മാസം റവ.മോനീസ് ജോർജ്ജിന്റെ നേതൃത്വത്തിൽ ഫിലഡൽഫിയ പട്ടണത്തിലും സെപ്റ്റംബർ മാസം ന്യൂ ലൈഫ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ ഡാളസ്സിലും നടക്കുന്ന കൺവൻഷനുകളിൽ അച്ചൻ പ്രസംഗിക്കുന്നതാണ്.

യാക്കോബായ ദേവാലയങ്ങളിൽ ദീർഘവർഷങ്ങൾ ഒരു പുരോഹിതനായ് കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും സേവനമനുഷ്ഠിച്ച അച്ചൻ പെന്തെക്കോസ്ത് വിശ്വാസത്തിൽ വന്നതാണ് തന്നെ മറ്റ് പുരോഹിതന്മാരിൽ നിന്ന് വ്യത്യസ്തനാകുന്നത്. ദൈവ സഭയുടെ ജനറൽ മിനിസ്റ്ററായ് പ്രവർത്തിക്കുന്ന അച്ചൻ വിവിധ മാധ്യമങ്ങളിൽ സ്ഥിരം പംക്തികൾ എഴുതുന്നതോടൊപ്പം പവ്വർ വിഷൻ ടിവിയിൽ പുസ്തക നിരൂപണവും നിർവ്വഹിക്കുന്നു. ഏക മകൾ കുടുംബമായി മിച്ചിഗൺ പട്ടണത്തിൽ പാർക്കുന്നു. മകൻ ഇന്ത്യയിലും.പുതുപ്പള്ളി അച്ചനുമായ് ബന്ധപ്പെടുവാൻ : 1-248-480-1926

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP