Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഷിക്കാഗോ സെന്റ് മേരിസിൽ ഓശാന തിരുനാൾ തിരുക്കർമ്മങ്ങൾ ഭക്തിനിർഭരമായി ആചരിച്ചു

ഷിക്കാഗോ സെന്റ് മേരിസിൽ ഓശാന തിരുനാൾ തിരുക്കർമ്മങ്ങൾ ഭക്തിനിർഭരമായി ആചരിച്ചു

ജോയിച്ചൻ പുതുക്കുളം

ഷിക്കാഗോ സെ. മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ ഏപ്രിൽ 14 ഓശാന ഞായറാഴ്ച നടന്ന തിരുകർമ്മങ്ങൾ ഭക്തിനിർഭരമായി. ഇടവക വികാരി മോൺസിഞ്ഞോർ തോമസ് മുളവനാലിന്റെ മുഖ്യകാർമികത്വത്തിൽ നടന്ന കുരുത്തോല തിരുനാൾ കർമ്മങ്ങളിലും വിശുദ്ധ ബലിയിലും ആയിരങ്ങൾ പങ്കെടുത്തു.

അസിസ്റ്റന്റ് വികാരി ഫാദർ ബിൻസ് ചേത്തലിൽ വചനസന്ദേശം നൽകി. രണ്ടായിരം വർഷങ്ങൾക്കു മുമ്പ് യെരുശലേം നഗരവീഥിയിലൂടെ ക്രിസ്തുരാജന് ഒലിവിലചില്ലകളുയർത്തി ജയ് വിളികളാൽ എതിരേറ്റതിന്റെ ആചാരസൂചകമായി നടത്തിയ കുരുത്തോല പ്രദക്ഷണത്തിൽ ഇടവക വിശ്വാസികളേവരും പങ്കെടുത്തു. മത്തായി സുവിശേഷത്തിലെ രണ്ടാം അധ്യായത്തെ പ്രതിപാദിച്ചു കൊണ്ട് നടത്തിയ വചന സന്ദേശത്തിൽ എന്റെ യേശുവിന് എന്നെ ആവശ്യമുണ്ട് എന്നുള്ള ചിന്തയാണ് മക്കളായ നമ്മുടെ ജീവിതത്തിന്റെ തെരുവീഥികളിൽ കർത്താവായ യേശുവിന് ഓശാന പാടുവാൻ പ്രേരിപ്പിക്കുന്നതെന്നും, ആ തിരിച്ചറിവാണ് മനോഹരമായ ഈ ഓശാന തിരുന്നാളെന്ന് ബിൻസ് അച്ചൻ തന്റെ വചന സന്ദേശത്തിൽ അറിയിച്ചു. ഓശാന ഞായറിനോടനുബന്ധിച്ചുള്ള തിരുക്കർമ്മങ്ങൾ രാവിലെ 7.45 നും ,10 മണിക്കും , വൈകിട്ട് 5.30നും നടത്തുകയുണ്ടായി.സ്റ്റീഫൻ ചൊള്ളമ്പേൽ (പി. ആർ.ഒ) അറിയിച്ചതാണിത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP