Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹൂസ്റ്റൺ ഓർത്തഡോക്‌സ് കൺവെൻഷനും സുവിശേഷ യോഗവും ഏപ്രിലിൽ

ഹൂസ്റ്റൺ ഓർത്തഡോക്‌സ് കൺവെൻഷനും സുവിശേഷ യോഗവും ഏപ്രിലിൽ

ഹൂസ്റ്റൺ : മലങ്കര ഓർത്തഡോക്‌സ് സഭയുടെ അമേരിക്കയിലെ സൗത്ത് വെസ്റ്റ് ഭദാസനത്തിലെ ഹൂസ്റ്റൺ റീജിയനിൽ ഉൾപ്പെട്ട 10 ഇടവകകൾ ചേർന്നുള്ള കൺവെൻഷൻ സ്റ്റാഫ്ഫോഡിൽ ഉള്ള സെന്റ് തോമസ് ഓർത്തഡോക്‌സ് കത്തിഡ്രലിൽ വച്ച് (2411 5th St, Stafford, TX 77477) ഏപ്രിൽ 5 ,6 ,7 ,തീയതികളിൽ (വെള്ളി, ശനി.ഞായർ) നടത്തപ്പെടുന്നു. ഹൂസ്റ്റണിൽ നടത്തപ്പെടുന്ന ഈ പ്രഥമ സംയുക്ത കൺവെൻഷന് സെന്റ് തോമസ് കത്തിഡ്രൽ ,സെന്റ് ഗ്രീഗോറിയോസ് ,സെന്റ്. സ്റ്റീഫൻസ്,സെന്റ്‌മേരീസ്,സെന്റ് പീറ്റേഴ്‌സ് & സെന്റ് പോൾസ് എന്നീ ഇടവകകൾ ചേർന്ന് നേതൃത്വം നൽകുന്നു.

കൺവെൻഷന്റെ സുഗമമായ നടത്തിപ്പിന് ഈ ഇടവകകളിൽ നിന്നുള്ള വൈദീകരും അംഗങ്ങളും ചേർന്നുള്ള വിവിധ കമ്മറ്റികൾ പ്രവർത്തിച്ചുവരുന്നു .ഏപ്രിൽ 5 ന് വൈകിട്ട് ആറു മണിക്ക് സന്ധ്യാപ്രാർത്ഥനയോടുകൂടി ആരംഭിക്കുന്ന കൺവെൻഷനിൽ വചന ശുശ്രുഷക്ക് ഓർത്തഡോക്‌സ് സഭയിലെ പ്രമുഖ വാഗ്മിയും ,കോട്ടയത്തെ തിയോളജിക്കൽ സെമിനാരി പ്രിൻസിപ്പലും ആയ റവ.ഫാ .ഡോ .ഒ. തോമസ് നേതൃത്വം നൽകുന്നതും വിവിധ ഇടവകകളിൽ നിന്നുമുള്ള അംഗങ്ങൾ ചേർന്നുള്ള ഗായകസംഘം ഗാനശുശ്രുഷ നയിക്കുന്നതും ആയിരിക്കും .

ഏപ്രിൽ 6 ന് ശനിയാഴ്ച വൈകിട്ട് 4:00 മണി മുതൽ 5:30 വരെ യുവതി യുവാക്കന്മാരെയും, കുട്ടികളെയും ലക്ഷ്യം വച്ചുകൊണ്ട് ഇംഗ്ലീഷിലുള്ള പ്രതേക പ്രഭാഷണവും തുടർന്ന് 6 മണിയോടുകൂടി സന്ധ്യാ നമസ്‌കാരവും അതെ തുടർന്ന് ബഹുമാനപ്പെട്ട ഡോ .ഒ .തോമസ് അച്ചന്റെ വചന പ്രഘോഷണവും ഉണ്ടായിരിക്കുന്നതാണ്.

ഏപ്രിൽ 7 ന് ഞായറാഴ്ച വൈകിട്ട് 5 :30 ന് സന്ധ്യാനമസ്‌കാരവും തുടർന്ന് ഭദ്രാസന സഹായ മെത്രാപൊലീത്ത അഭി .ഡോ .സഖറിയാസ് മാർ അപ്രേം തിരുമനസ്സിന്റെ അധ്യക്ഷതയിൽ കാതോലിക്കാദിനാചരണവും അതേത്തുടർന്ന് വചന പ്രഘോഷണത്തോടും ആശീർവാദത്തോടും കൂടി ഈ വർഷത്തെ കൺവെൻഷന് പരിസമാപ്തി കുറിക്കുന്നതും ആയിരിക്കും .

ഭദ്രാസന സഹായ മെത്രാപൊലീത്ത അഭി .ഡോ .സഖറിയാസ് മാർ അപ്രേം തിരുമനസ്സിന്റെ അനുഗ്രഹാശസുകളോടും .സാന്നിധ്യത്തോടും കൂടി നടത്തുന്ന ഈ കൺവെൻഷനിലേക്കു ഹൂസ്റ്റണിലും സമീപ പ്രദേശങ്ങളിലുമുള്ള ഉള്ള എല്ലാ വിശ്വാസികളുടെയും പ്രാർത്ഥനാ പൂർവമായ സാന്നിധ്യ സഹകരണങ്ങൾ ക്ഷണിച്ചുകൊള്ളുന്നു .

കൂടുതൽ വിവരങ്ങൾക്ക് :

കൺവെൻഷൻ കമ്മിറ്റി കൺവീനർ :
റെവ .ഫാ.ഐസക് .ബി .പ്രകാശ്: 832 -997 -9788
പബ്ലിസിറ്റി കമ്മിറ്റി :
മനോജ് തോമസ് : 832 -633 -0593
റോയി സി .മാത്യു :717 -608 -1995

റിപ്പോർട്ട് : ജീമോൻ റാന്നി

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP