Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എക്യൂമെനിക്കൽ ക്രിക്കറ്റ് മത്സരങ്ങൾ ഹൂസ്റ്റണിൽ ഏപ്രിൽ 6 മുതൽ

എക്യൂമെനിക്കൽ ക്രിക്കറ്റ് മത്സരങ്ങൾ ഹൂസ്റ്റണിൽ ഏപ്രിൽ 6 മുതൽ

ജീമോൻ റാന്നി

ഹൂസ്റ്റൺ: ഹൂസ്റ്റണിലെ ക്രിക്കറ്റ് പ്രേമികൾക്ക് സുവാർത്തയുമായി ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റൺ (ഐസിഇസിഎച്ച്). ഹൂസ്റ്റണിലെ വിവിധ ഇടവകകളിലെ യുവതാരങ്ങൾ അണിനിരക്കുന്ന 9 പ്രമുഖ ടീമുകളെ പങ്കെടുപ്പിച്ച് കൊണ്ട് ഈ വർഷവും ഐസിഇസിഎച്ച് ക്രിക്കറ്റ് മാമാങ്കം സംഘടിപ്പിക്കുന്നു.

ഏപ്രിൽ 6നു ശനിയാഴ്ച രാവിലെ ഏഴരയ്ക്ക് ഉത്ഘാടന സമ്മേളനം നടക്കും. സ്റ്റാഫോർഡ് സിറ്റി കൗൺസിൽമാൻ കെൻ മാത്യു ഉത്ഘാടനം നിർവഹിക്കും. തുടർന്ന് ആദ്യ മത്സരം 8 മണിക്ക് ആരംഭിക്കും.

ഏപ്രിൽ 6,13,27 തീയതികളിലും മെയ് 11, 18 തീയതികളിലും നടക്കുന്ന മത്സരങ്ങൾ സ്റ്റാഫോർഡ് സിറ്റി പാർക്കിൽ ( 3108, 5th St, Stafford, TX 77477) വച്ചാണ് നടത്തപ്പെടുന്നത്.

കഴിഞ്ഞ കുറെ വർഷങ്ങളായി നടത്തി വരുന്ന ക്രിക്കറ്റ് ടൂർണമെന്റിന്റെ ഈ വർഷത്തെ ടൂർണമെന്റിൽ ട്രിനിറ്റി മാർത്തോമാ, ഇമ്മാനുവേൽ മാർത്തോമാ, സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്‌സ് കത്തീഡ്രൽ, സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്‌സ്, സെന്റ് ജെയിംസ് ക്‌നാനായ, സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്ൾസ്, സെന്റ് മേരീസ് ഓർത്തഡോക്ൾസ്, സെന്റ് ജോസഫ് സീറോ മലബാർ കാത്തലിക്, സെന്റ് മേരീസ് സീറോ മലബാർ കാത്തലിക് എന്നീ ചർച്ച് ടീമുകളാണ് മാറ്റുരയ്ക്കുന്നത്.

ഹൂസ്റ്റണിലും പരിസരപ്രദേശങ്ങളിലുമുള്ള എല്ലാ ക്രിക്കറ്റ് പ്രേമികളെയും ടൂര്ണമെന്റിലേക്കു സ്വാഗതം ചെയ്യുന്നുവെന്നു ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്,

റവ.ഫാ.ഐസക് ബി. പ്രകാശ് (പ്രസിഡണ്ട്) - 832 997 9788
റവ.ഫാ.ഏബ്രഹാം സഖറിയ (സ്പോർട്സ് കൺവീനർ) - 832 466 3153
ബിജു ചാലയ്ക്കൽ - 832 275 1624, നൈനാൻ വീട്ടിനാൽ - 832 681 6877,
അനിൽ വർഗീസ് - 832 594 7198 റജി കോട്ടയം - 832 723 7995 (കോർഡിനേറ്റർമാർ)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP