Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മലങ്കര സഭാ സമാധാനത്തിനു ഹൂസ്റ്റണിലെ സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് ഇടവക മാതൃകയാകുന്നു

മലങ്കര സഭാ സമാധാനത്തിനു ഹൂസ്റ്റണിലെ സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് ഇടവക മാതൃകയാകുന്നു

ഹൂസ്റ്റൺ: ദീർഘകാലമായി മലങ്കര ഓർത്തഡോക്‌സ്/യാക്കോബായ സഭാംഗങ്ങൾ ആഗ്രഹിക്കുന്ന മലങ്കര സഭാ സമാധാനത്തിനു ഹൂസ്റ്റണിലെ ഫ്രെസ്‌നോ സിറ്റിയിലുള്ള സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് ഇടവക മാതൃകയാകുന്നു. കഴിഞ്ഞ ഞായറാഴ്ച ചേർന്ന ഇടവക പൊതുയോഗം രണ്ട് കക്ഷികളിലെയും മേല്പട്ടക്കാർക്കും പട്ടക്കാർക്കും ഒരുപോലെ ദേവാലയത്തിൽ പ്രവേശിക്കുവാനും, കൂദാശകൾ അർപ്പിക്കാനുമുള്ള അവകാശം നൽകാൻ ഇടവക പൊതുയോഗം ഏകകണ്ഠമായി തീരുമാനിച്ചു.

സഭാ പിതാക്കന്മാർ പഠിപ്പിച്ച കൗദാശീകനുഷ്ടാനങ്ങളുടെയും ഭക്തിമാർഗങ്ങളുടെയും മൂല്യശോഷണത്തിന് സഭാതർക്കം ഇടയാക്കുന്നു എന്ന സഭാംഗങ്ങളുടെ വിലയിരുത്തലാണ് ഇടവാകംഗങ്ങളെ ഈ തീരുമാനത്തിലേക്ക് നയിച്ചത്. പരിശുദ്ധ അപ്രേം പ്രഥമന് പാത്രിയാർക്കീസ് ബാവായുടെയും, പരിശുദ്ധ ബസ്സേലിയോസ് പൗലോസ് രണ്ടാമന് കാതോലിക്ക ബാവയുടെയും സഭാ സമാധാനഹ്വാനങ്ങളും ഇടവകയ്ക്ക് ഒരു പ്രേരണയായി.

ഈ നീക്കത്തിന്റെ ചുവടു പിടിച്ചു ഹൂസ്റ്റനിലെ ഇരുവിഭാഗങ്ങളിലുമുള്ള അല്മായ നേതാക്കൾ സഭാസമാധാന വേദിക്ക് രൂപം നൽകാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. ഇടവക മാനേജിങ് കമ്മിറ്റിക്ക് വേണ്ടി പ്രസിഡന്റ് റെജി സ്‌കറയി(7137242296), സെക്രട്ടറി അജി.സി.പോൾ(832 221 2912) എന്നിവരാണ് ഈ വിവരങ്ങൾ അറിയിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP