Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഹൂസ്റ്റണിൽ ബൈബിൾ കൺവെൻഷൻ- പൗലോസ് പാറേക്കര കോറെപ്പിസ്‌കോപ്പ പ്രസംഗിക്കുന്നു 26ന്

ഹൂസ്റ്റണിൽ ബൈബിൾ കൺവെൻഷൻ- പൗലോസ് പാറേക്കര കോറെപ്പിസ്‌കോപ്പ പ്രസംഗിക്കുന്നു 26ന്

ജീമോൻ റാന്നി

ഹൂസ്റ്റൺ: സുപ്രസിദ്ധ കൺവെൻഷൻ പ്രസംഗകനും ദൈവശാസ്ത്ര പണ്ഡിതനുമായ വെരി.റവ. ഫാ. പൗലോസ് പാറേക്കര കോറെപ്പിസ്‌കോപ്പ ഹൂസ്റ്റണിൽ പ്രസംഗിക്കുന്നു. സ്റ്റാഫോർഡിലുള്ള സെന്റ് ജോൺസ് ക്‌നാനായ സിറിയൻ ഓർത്തഡോക്ൾസ് ദേവാലയത്തിലാണ് (802, Brand Lane,Stafford, TX 77477) കൺവെൻഷൻ നടക്കുന്നത്.

ഓഗസ്റ്റ് 26 നു ഞായറാഴ്ച വൈകുന്നേരം ആറു മണി മുതൽ 9 മണി വരെ നടത്തപെടുന്ന ഈ ആത്മീയ സംഗമത്തിലേക്കു കടന്നു വന്ന്, സ്വതസിദ്ധമായ ശൈലിയിൽ ദൈവവചനത്തിന്റെ ആഴമേറിയ മർമമങ്ങൾ ലോകമെങ്ങും പ്രഘോഷിച്ചുകൊണ്ടിരിക്കുന്ന ഈ വൈദിക ശ്രേഷ്ഠന്റെ പ്രഭാഷണങ്ങൾ ശ്രവിക്കുന്നതിനും കൺവെൻഷൻ അനുഗ്രഹകരമാക്കി തീർക്കുന്നതിനും
സഭാ വ്യത്യാസമെന്യേ ഏവരെയും ക്ഷണിക്കുന്നുവെന്നു ഇടവക വികാരി അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്,
വെരി. റവ. ഫാ. സഖറിയാ പുന്നൂസ് കോറെപ്പിസ്‌കോപ്പ (വികാരി) - 713 501 8861

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP