Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഹ്യൂസ്റ്റൻ സെന്റ് ജോസഫ്സ് സീറോ മലബാർ കത്തോലിക്ക ഇടവകസമൂഹം കേരളത്തിലെ പ്രളയ ദുരിതബാധിതരോടൊപ്പം

ഹ്യൂസ്റ്റൻ സെന്റ് ജോസഫ്സ് സീറോ മലബാർ കത്തോലിക്ക ഇടവകസമൂഹം കേരളത്തിലെ പ്രളയ ദുരിതബാധിതരോടൊപ്പം

എ.സി. ജോർജ്ജ്

ഹ്യൂസ്റ്റൻ:ഗ്രെയിറ്റർഹ്യൂസ്റ്റനിലെമിസൗറിസിറ്റിയിലുള്ളസെന്റ്ജോസഫ്സ്സീറോമലബാർഫൊറോന ദേവാലയഅംഗങ്ങളുംവിശ്വാസികളുംകേരള നാടിനെ നടുക്കിയ പ്രളയ ദുരിത ബാധിതരോട് അനുകമ്പയും സ്നേഹവും ഐക്യദാർഢ്യവും പ്രകടിപ്പിച്ചു. ഓഗസ്റ്റ് 19-ാം തീയതിഞായറാഴ്ച രാവിലെ 9 മണിക്കുള്ള വിശുദ്ധ കുർബ്ബാനക്കുശേഷം പള്ളിഹാളിൽചേർന്ന പൊതുയോഗത്തിൽ കേരളത്തിനും ദുരിതബാധിതർക്കുമായി പ്രത്യേക പ്രാർത്ഥനകളുംസഹായനിധി ശേഖരണവും നടത്തി. പള്ളിവികാരി ഫാ. കുര്യൻ നെടുവേലിചാലുങ്കൽ സ്വാഗതം ആശംസിച്ച് പ്രസംഗിച്ചു. കഴിഞ്ഞ കൊല്ലംഏതാണ്ട്ഇതേകാലയളവിൽ ഹ്യൂസ്റ്റൻ നിവാസികൾഇത്തരം ഒരു മഹാപ്രളയ ദുരിതത്തെ, ഹരിക്കെയിൻ ഹാർവിയെ നേരിട്ടത് ഫാ. കുര്യൻ തന്റെ പ്രസംഗത്തിൽ അനുസ്മരിച്ചു. അന്ന് ഈ ദേവാലയം പ്രളയ ദുരിതബാധിതർക്ക് ഒരു ഷെൽട്ടറായി തുറന്ന്കൊടുത്തിരുന്നു. ഇന്ന് നമ്മുടെ ജന്മനാടായകേരളത്തിലെ നമ്മുടെ ഉറ്റവരുംഉടയവരുമായ ജനങ്ങൾ പേമാരിയിലും വെള്ളപ്പൊക്കത്തിലും വളരെയധികം നാശനഷ്ടങ്ങൾ സഹിച്ച്ക ഷ്ടപ്പെടുകയാണ്. നമ്മുടെയെല്ലാം പ്രാർത്ഥനയോടൊപ്പം നമ്മുടെ ഹൃദയകവാടങ്ങൾ അവർക്കായിതുറക്കപ്പെടണം. ഓരോരുത്തരും അവരവരാൽ കഴിയുന്ന വിധത്തിൽ സ്വാന്തനവും സാമ്പത്തികവുമായ സഹായങ്ങൾ സത്വരമായിചെയ്യണം.തന്റെ ഒരു മാസത്തെ ശമ്പളം ഈ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നതായിഅദ്ദേഹംഅറിയിച്ചു. അതുപോലെ കഴിയുമെങ്കിൽ ഇടവകാംഗങ്ങൾ കുറഞ്ഞത്അവരുടെ ഒരു ദിവസത്തെ ശമ്പളമോ വരുമാനമോ ഈ ജീവകാരുണ്യ നിധിയിലേക്ക് നീക്കിവയ്ക്കണമെന്ന്അദ്ദേഹം അഭ്യർത്ഥിച്ചു.

ഐക്യദാർഢ്യ പ്രഖ്യാപനത്തിന്റെ ഭാഗമായ പ്രാർത്ഥനകളും, പ്രതിജ്ഞാവാചകങ്ങളും ഇടവകഅസിസ്റ്റന്റ്വികാരി ഫാ. രാജീവ് ഫിലിപ്പ്വലിയവീട്ടിൽസദസ്യർക്ക്ചൊല്ലിക്കൊടുത്തു. ഈ മഹാപ്രളയത്തിൽ ജനസുരക്ഷാ പ്രവർത്തനത്തിടയിൽ ജീവൻപോലും ബലികഴിക്കേണ്ടിവന്ന വർക്കുംമറ്റ് അപകടത്തിൽപ്പെട്ടു മരിച്ചവർക്കും പ്രത്യേകം ആദരാഞ്ജലി അർപ്പിച്ചുകൊണ്ടുള്ള മൗന പ്രാർത്ഥനയും യോഗത്തിൽ നടത്തി. തുടർന്ന്കേരളദുരിതാശ്വാസ ഫണ്ടിലേക്ക് ഇടവകാംഗവും കെംപ്ലാസ്റ്റ് കമ്പനി പ്രസിഡന്റുമായ അലക്സാണ്ടർ കുടകച്ചിറ പതിനായിരംഡോളറും, വിൽഫ്രഡ് സ്റ്റീഫൻ അയ്യായിരംഡോളറും നൽകി ഫണ്ട് ശേഖരണം ഉദ്ഘാടനം ചെയ്തു. അന്നുതന്നെ പലരിൽ നിന്നായി ദുരിതാശ്വാസ നിധിയിലേക്ക് 72000 ൽ അധികം ഡോളർ ലഭിക്കുകയുണ്ടായി. കുറഞ്ഞത് ഒരു ലക്ഷംഡോളറെങ്കിലും ഉടൻ തന്നെ കേരളത്തിലേക്ക്അയക്കാനാണ്തീരുമാനം.

മിസൗറിസിറ്റിമേയർ അലൻ ഓവൻ കേരളത്തിലെവെള്ളപ്പൊക്ക ദുരിതബാധിതരോട് അനുകമ്പയും സ്നേഹവുംഒപ്പംദുഃഖവും പ്രകടിപ്പിച്ചുകൊണ്ട് പ്രസംഗിച്ചു. അദ്ദേഹംസ്വന്തം നിലയിൽ ഒരു നല്ല തുകസം'ാവനയും നൽകി. ഇടവകഅംഗമായബോസ് കുര്യൻ മേയർക്കുംമറ്റ് ഉദാരമതികളായ എല്ലാവർക്കും നന്ദി രേഖപ്പെടുത്തി സംസാരിച്ചു. ഫോർട്ട്ബെന്റ്സ്‌കൂൾ ബോർഡ് മെമ്പറും ജഡ്ജ്സ്ഥാനാർത്ഥിയും മലയാളിയുമായ കെ.പി.ജോർജ്ജുംയോഗത്തെ അഭിസംബോധന ചെയ്തു. ഇടവകയിലെ കുട്ടികളുംയുവജനങ്ങളും മുതിർന്നവരും അവസരോചിതമായ വൈവിദ്ധ്യമേറിയ കലാപരിപാടികൾഅവതരിപ്പിച്ച് ഈ ജീവകാരുണ്യാ സംഗമചടങ്ങിന് മാറ്റുകൂട്ടി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP