Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഹൂസ്റ്റൺ സെന്റ് ജോസഫ് സീറോ മലബാർ പള്ളിയിൽ സ്ഥാനാർർത്ഥികളുടെ മീറ്റ് ആൻഡ് ഗ്രീറ്റ് പ്രോഗ്രാം ആവേശഭരിതമായി

ഹൂസ്റ്റൺ സെന്റ് ജോസഫ് സീറോ മലബാർ പള്ളിയിൽ സ്ഥാനാർർത്ഥികളുടെ മീറ്റ് ആൻഡ് ഗ്രീറ്റ് പ്രോഗ്രാം ആവേശഭരിതമായി

പി.പി.ചെറിയാൻ

ഹൂസ്റ്റൺ :- ഹൂസ്റ്റൺ സെ. ജോസഫ് പള്ളിയിൽ സെപ്റ്റംബർ 30 ഞായറാഴ്ച സംഘടിപ്പിച്ച ഇന്ത്യൻ ഡെമോക്രാറ്റിക് സ്ഥാനാർത്ഥികളുടെ മീറ്റ് ആൻഡ് ഗ്രീറ്റ് പ്രോഗ്രാം ആവേശഭരിതമായി.. നവംബറിൽ നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിൽ ഹൂസ്റ്റണിൽ നിന്നു യു.എസ്. കോൺഗ്രസിലേക്ക് മത്സരിക്കുന്ന ശ്രീ പ്രസ്റ്റൺ കുൽക്കർണി, ഫോർട്ട്‌ബെൻഡു് കൗണ്ടി ജഡ്ജി സ്ഥാനാർത്ഥിയും മലയാളിയുമായ കെ.പി.ജോർജ്, കൗണ്ടി കോർട്ട് അറ്റ് ലോ 3 ലേക്ക് മത്സരിക്കുന്ന മലയാളി ജൂലി മാത്യു എന്നിവർക്ക് ആവേശോജ്ജലമായ സ്വീകരണമാണ് എല്ലാവരിൽ നിന്നും ലഭിച്ചത്.

ഹൂസ്റ്റണിൽ നിന്നും വിവിധ സ്ഥാനങ്ങളിലേക്കു മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ വിജയം സുനിശ്ചിതമാക്കാൻ എല്ലാവരും രംഗത്തിറങ്ങണമെന്ന് കോർഡിനേറ്റര്മാരായ ബാബു തെക്കേക്കരയും പത്മശ്രീനിവാസന്റെയും അഭ്യര്ത്ഥിച്ചു . .ഓരോ സ്ഥാനാർത്ഥിയും അവരവരുടെ തിരഞ്ഞെടുപ്പ് അജണ്ട യോഗത്തിൽ വിശദീകരിച്ചു. വോട്ടർമാരുടെ സംശങ്ങൾക്കു ഉചിതമായ മറുപടി നൽകി സ്വന്തം ജനങ്ങളിൽ നിന്നും ലഭിച്ച പിന്തുണക്ക് സ്ഥാനാർത്ഥികൾ പ്രത്യേകം നന്ദി രേഖപ്പെടുത്തി. യോഗത്തിൽ വോട്ടർ രജിസ്‌ടേഷനിൽ പുതിയതായി 40 ലേറെ പേർ വോട്ട് രജിസ്റ്റർ ചെയ്തു.

ഇങ്ങനെയൊരു പരിപാടി സംഘടിപ്പിക്കാൻ അനുവാദം നൽകിയ ഹൂസ്റ്റൺ സെ. ജോസഫ് പള്ളി വികാരി ഫാ.കുര്യനും പള്ളികമ്മിറ്റിക്കും സംഘാടകർ നന്ദി രേഖപ്പെടുത്തി. ബാബു തെക്കേക്കരയുടേയും പത്മശ്രീനിവാസന്റെയും നേതൃത്വത്തിലാണ് വോട്ടർ രജിസ്റ്ററേഷനും മീറ്റ് ദി കാൻഡിഡേറ്റ് പ്രോഗ്രാമും നടന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP