Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഐഎപിസി ന്യൂയോർക്ക് ചാപ്റ്ററിന് നവനേതൃത്വം; ജോർജ് കൊട്ടാരം പ്രസിഡന്റ്

ഐഎപിസി ന്യൂയോർക്ക് ചാപ്റ്ററിന് നവനേതൃത്വം; ജോർജ് കൊട്ടാരം പ്രസിഡന്റ്

സുരേഷ് തോമസ്

ന്യൂയോർക്ക്: നോർത്ത് അമേരിക്കയിലെ ഇന്ത്യൻവംശജരായ മാധ്യമപ്രവർത്തകരുടെ ഏറ്റവും വലിയ കൂട്ടായ്മയായ ഇൻഡോ അമേരിക്കൻ പ്രസ്‌ക്ലബ് (ഐഎപിസി) ന്യൂയോർക്ക് ചാപ്റ്ററിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ചാപ്റ്റർ മുൻപ്രസിഡന്റും പുതിയ നാഷ്ണൽ കമ്മറ്റി സെക്രട്ടറിയുമായ മാത്തുക്കുട്ടി ഈശോയുടെ അധ്യക്ഷതയിൽ ചേർന്നയോഗത്തിലാണ് ഭാരവാഹികളെ ഒരു വർഷത്തേക്ക് തെരഞ്ഞെടുത്ത്.

ചാപ്റ്റർ പ്രസിഡന്റായി ജോർജ് കൊട്ടാരത്തിനെയും വൈസ് പ്രസിഡന്റായി ഹേമാ വിരാനിയേയും ജനറൽ സെക്രട്ടറിയായി ഈപ്പൻ ജോർജിനെയും ജോയിന്റ് സെക്രട്ടറിയായി ഷാജി എണ്ണശ്ശേരിയേയും തെരഞ്ഞെടുത്തു. ജോൺ കെ. ജോർജാണ് പുതിയ ട്രഷറർ. അഡൈ്വസറി ബോർഡ് അംഗങ്ങളായി ദർഷൻസിങ് ബഗ്ഗാ, സജി തോമസ്, ഇന്നസെന്റ് ഉലഹന്നാൻ, സുരേഷ് തോമസ്, ജോർജ് ജോസഫ്, മാത്യു തോമസ്, സാബു മർക്കോസ് എന്നിവരെയും തെരഞ്ഞെടുത്തു.

തുടർന്നു നടന്ന യോഗത്തിൽ ഐഎപിസി നാഷ്ണൽ പ്രസിഡന്റ് സുനിൽ ജോസഫ് കൂഴമ്പാല, സ്ഥാപക ചെയർമാൻ ജിൻസ്മോൻ പി. സക്കറിയ തുടങ്ങിയവർ പുതിയ ഭാരവാഹികൾക്ക് എല്ലാഭാവുകളും നേർന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP