Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണിന് നവനേതൃത്വം

ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണിന് നവനേതൃത്വം

ജീമോൻ റാന്നി

ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റൺ 2018-19 ലേക്ക് പുതിയ സാരഥികളെ തെരഞ്ഞെടുത്തു. സെപ്റ്റംബർ 25 നു ചൊവ്വാഴ്ച വൈകിട്ട് സെന്റ് ജോസഫ് സീറോ മലബാർ കാത്തലിക് ചര്ച്ചിൽ വച്ച് നടന്ന ജനറൽ ബോഡി യോഗത്തിലായിരുന്നു തെരഞ്ഞെടുപ്പ്.പ്രസിഡണ്ട് റവ. ഫിലിപ്പ് ഫിലിപ്പ് അധ്യക്ഷത വഹിച്ചു. തെരഞ്ഞെടുക്കപെട്ട ഭാരവാഹികൾ;

പ്രസിഡണ്ട്: റവ.ഫാ. ഐസക് ബി. പ്രകാശ്
വൈസ് പ്രസിഡണ്ട്: റവ. ഏബ്രഹാം വർഗീസ്
സെക്രട്ടറി : അനൂപ് ഏബ്രഹാം
ട്രഷറർ: റോബിൻ ഫിലിപ്പ്
പബ്‌ളിക് റിലേഷൻസ് : റവ. കെ. ബി. കുരുവിള.
പ്രോഗാം കോർഡിനേറ്റർ : രാജേഷ് വർഗീസ്
വോളണ്ടിയർ ക്യാപ്റ്റൻ: ഫിലിപ്പ് പതിയിൽ
യൂത്ത് കോർഡിനേറ്റർ: റവ. ഫിലിപ്പ് ഫിലിപ്പ്
സ്പോർട്സ് കോർഡിനേറ്റർമാർ: റവ. ഫാ. രാജേഷ് എബ്രഹാം, ബിജു ചക്കാലേൽ നൈനാൻ
ഓഡിറ്റർ: രാജൻ തോമസ്

ഡിസംബർ 25നു നടത്തപ്പെടുന്ന ക്രിസ്തുമസ് ആഘോഷങ്ങൾക്ക് വേണ്ട ക്രമീകരണങ്ങൾ ചെയ്തു വരുന്നുവെന്ന് ഭാരവാഹികൾ അറിയിച്ചു.

എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ അടുത്ത യോഗം ഒക്ടോബർ 30 നു ചൊവ്വാഴ്ച വൈകുന്നേരം 7:30 നു സ്റ്റാഫോർഡിലുള്ള ഇമ്മാനുവേൽ മാർത്തോമാ ദേവാലയത്തിൽ വച്ച് നടക്കുമെന്ന് പിആർഓ റവ. കെ. ബി. കുരുവിള അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP