Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഐ ഏ പി സി ഡാളസ് ചാപ്റ്ററിന്റെ പ്രവർത്തനോൽഘാടനം 24 ന്

ഐ ഏ പി സി ഡാളസ് ചാപ്റ്ററിന്റെ പ്രവർത്തനോൽഘാടനം 24 ന്

ഡോ. മാത്യു ജോയിസ്

ൻഡോ അമേരിക്കൻ പ്രസ് ക്ലബ് ഡാളസ് ചാപ്റ്ററിന്റെ 2019 ലെ പ്രവർത്തനോൽഘാടനവും ഭാരവാഹികളുടെ സ്ഥാനാരോഹണവും , ഡാളസിലെ കേരളാ അസോസിയേഷൻ ഹാളിൽ മാർച്ചുമാസം 24ന് അഞ്ചുമണിക്ക് വെച്ച് നടത്തുന്നതാണ് .

പ്രസ്തുത ചടങ്ങിൽ മുഖ്യാതിഥിയായി സംബന്ധിക്കുന്ന സണ്ണിവെയ്ൽ മേയർ സജി ജോർജ് , ആശംസാപ്രാസംഗികനായ കോപ്പൽ കൗൺസിൽ മെമ്പർ ബിജു മാത്യു എന്നിവരെ പ്രത്യേകം അനുമോദിക്കുന്നതായിരിക്കും .

ഡാളസ് ചാപ്റ്റർ പ്രസിഡന്റ് മീനാ നിബു, വൈസ് പ്രസിഡന്റ് രാജു തരകൻ, സെക്രട്ടറി സാം മത്തായി, ജോയിന്റ് സെക്രട്ടറി ജോജി അലക്സാണ്ടർ, ട്രഷറർ വിത്സൺ തരകൻ എന്നിവരോടൊപ്പം അഡൈ്വസറി ബോർഡ് മെമ്പേഴ്‌സായ പി .സി. മാത്യു, അനുപമ വെങ്കടേഷ്, പ്രൊഫ. ജോയി പല്ലാട്ടുമഠം, ഏലിക്കുട്ടി ഫ്രാൻസിസ്, ഫ്രിക്‌സ്‌മോൻ മൈക്കിൾ എന്നിവർ സത്യപ്രതിജ്ഞ ചെയ്തു ചുമതലയേൽക്കുന്നതാണ് . ഐ ഏ പി സി ചെയർമാൻ ഡോ. ബാബു സ്റ്റീഫൻ, സ്ഥാപക ചെയർമാൻ ജിൻസ്‌മോൻ സഖറിയാ, പ്രസിഡന്റ് സുനിൽ കുഴമ്പാല തുടങ്ങിയവർ സ്ഥാനാരോഹണച്ചടങ്ങിൽ പങ്കെക്കുന്നുണ്ട് .ചടങ്ങിനോടനുബന്ധിച്ച് വിവിധ സാംസ്‌കാരിക കലാപരിപാടികളും ഡിന്നറും സംഘടിപ്പിച്ചിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിക്കുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP