Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഐഎപിസി; അഞ്ചാമത് അന്താരാഷ്ട്രമാധ്യമ സമ്മേളനം ഒക്ടോബർ 5 മുതൽ 8വരെ

ഐഎപിസി; അഞ്ചാമത് അന്താരാഷ്ട്രമാധ്യമ സമ്മേളനം ഒക്ടോബർ 5 മുതൽ 8വരെ

ന്യൂയോർക്ക്: നോർത്ത് അമേരിക്കയിലെ ഇന്ത്യന്മാധ്യമപ്രവർത്തകരുടെ ഏറ്റവും വലിയ സംഘടനയായ ഇൻഡോ അമേരിക്കൻ പ്രസ്‌ക്ലബ് (ഐഎപിസി) ന്റെ അഞ്ചാമത് അന്താരാഷ്ട്രമാധ്യമ സമ്മേളനം ഒക്ടോബർ 5 മുതൽ 8 വരെ നടക്കും. അറ്റ്ലാന്റാ എയർപോർട്ടിനു സമീപത്തെ മാരിയറ്റിൽ നടക്കുന്ന സമ്മേളനത്തിൽ മാധ്യമരംഗത്തെ പ്രമുഖരും വിവിധരാജ്യങ്ങളിലെ ജനപ്രതിനിധികളുമടക്കം നൂറുകണക്കിനാളുകൾ നാലുദിവസത്തെ സമ്മേളനത്തിൽ പങ്കെടുക്കും.

നോർത്ത് അമേരിക്കയിലെ ഇന്ത്യൻവംശജരായ മാധ്യമപ്രവർത്തകരെ ഒരുകുടക്കീഴിൽ കൊണ്ടുവരുന്നതിനായി 2013 ൽ സ്ഥാപിതമായ സംഘടനയ്ക്ക് നിലവിൽ 12 ചാപ്റ്ററുകളാണുള്ളത്. മാധ്യമ രംഗത്തെ പ്രൊഫഷണലുകളെ എല്ലാം കൂട്ടി ഒരുമിപ്പിക്കുവാനും, ഇന്ത്യയിലെയും മറ്റ് രാജ്യങ്ങളിലെയും ഐഎപിസി ചാപ്റ്ററുകളെ പരിപോഷിപ്പിക്കുകയും ലക്ഷ്യമിട്ടാണ് ഇതിന്റെ പ്രവർത്തനങ്ങൾ. ഈ വർഷത്തെ മീഡിയ കോൺഫ്രൻസിന്റെ സുഗമമായ നടത്തിപ്പിനായി ചെയർമാൻ ഡോ: ബാബു സ്റ്റീഫന്റെയും, സ്ഥാപക ചെയർമാൻ ജിൻസ്മോൻ സക്കറിയയുടെയും നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ രൂപീകരിച്ചിട്ടുണ്ട്.

അച്ചടി, ടിവി, വെബ് പ്രൊഫഷണലുകൾ മൾട്ടി മീഡിയ പ്രസന്റേഷനിലൂടെയും, ഡിബേറ്റുകളിലൂടെയും പ്രിന്റ്, ഓൺലൈൻ മീഡിയ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെയും അവമൂലം ഉണ്ടാകുന്ന അവസരങ്ങളെപ്പറ്റിയും ചർച്ച ചെയ്യും.

ഐഎപിസിയുടെ അറ്റ്ലാന്റാ ചാപ്റ്റർ, പരിപാടിയെ കൂടുതൽ ആകർഷകമാക്കുവാനും അഞ്ചാം വർഷം ആഘോഷമാക്കുവാനുമായി വിവിധ പരിപാടികൾ ആസൂത്രണം ചെയ്തുവരികയാണ്. ഫൊട്ടോഗ്രാഫി, എഴുത്ത്, പെയിന്റിങ് വീഡിയോഗ്രാഫി എന്നിവയിൽ വിവിധ മത്സരങ്ങളും പരിപാടിയുടെ ഭാഗമായി ഐഎപിസി സംഘടിപ്പിക്കുന്നു.

മാധ്യമരംഗത്തും സമൂഹത്തിനും സംഭാവന നൽകിയ പ്രൊഫഷണലുകൾ കമ്യൂണിറ്റി ലീഡേഴ്സ് എന്നിവരെ ഐഎപിസി ആദരിക്കും. ഒക്ടോബർ 7-ന് നടക്കുന്ന ചടങ്ങിൽ സത്ക്കർമ്മ അവാർഡ്, സത്ഭാവന അവാർഡ്, മറ്റ് അവാർഡുകൾ, പ്രശസ്തി പത്രവും ഫലകവും തുടങ്ങിയവ സമ്മാനിക്കും.

ഐഎപിസി മുൻവർഷങ്ങളിൽ ന്യുയോർക്, ന്യുജഴ്സി, കണക്ടികട്ട്, ഫിലാഡൽഫിയ എന്നിവിടങ്ങളിലാണ് വിജയകരമായി അന്താരാഷ്ട്രമാധ്യമ സമ്മേളനം നടത്തിയത്. പ്രമുഖ മാധ്യമ പ്രവർത്തകരുടെയും, സർക്കാർ എജൻസികളുടെയും സാന്നദ്ധ്യത്തിൽ വിവിധ ചാപ്ടറുകൾ സാമൂഹിക സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് മാധ്യമസമ്മേളനത്തോട് അനുബന്ധിച്ച് സെമിനാറുകളും ഡിബേറ്റുകളും നടത്താറുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP