Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഐ.പി.സി സൗത്ത് ഈസ്റ്റ് റീജിയൻ കൺവൻഷൻ ഒർലാന്റോയിൽ

ഐ.പി.സി സൗത്ത് ഈസ്റ്റ് റീജിയൻ കൺവൻഷൻ ഒർലാന്റോയിൽ

നിബു വെള്ളവന്താനം

ഫ്‌ളോറിഡ: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ സൗത്ത് ഈസ്റ്റ് റീജിയൻ 18 മത് വാർഷിക കൺവൻഷൻ ഓഗസ്റ്റ് 31, സെപ്റ്റംബർ 1, 2 തീയതികളിൽ ഒർലാന്റോ ഐ.പി.സി സഭാഹാളിൽ വെച്ച് നടത്തപ്പെടും. 31ന് വെള്ളിയാഴ്ച വൈകിട്ട് 7ന് റീജിയൻ പ്രസിഡന്റ് പാസ്റ്റർ മാത്യു ജോസഫ് കൺവൻഷൻ ഉത്ഘാടനം ചെയ്യും. 'മഹത്വത്തിന്റെ പ്രത്യാശയായ ക്രിസ്തു നിങ്ങളിൽ ഇരിക്കുന്നു' എന്നതാണ് കോൺഫ്രൻസ് ചിന്താവിഷയം. റവ.ഡോ സാബു വർഗീസ് ( ഹൂസ്റ്റൺ), സിസ്റ്റർ സൂസൻ ജേക്കബ് ( ടൊറന്റോ ) എന്നിവർ മുഖ്യ പ്രഭാഷണം നടത്തും. ശനിയാഴ്ച പകൽ 10 മുതൽ 1 വരെ സഹോദരി സമ്മേളനവും 2 മുതൽ 5 വരെ സണ്ടേസ്‌ക്കൂൾ - പി.വൈ.പി.എ സമ്മേളനവും നടക്കും.

ഞായറാഴ്ച രാവിലെ 9 ന് ആരംഭിക്കുന്ന സംയുക്ത സഭാ ആരാധനയിൽ പാസ്റ്റർ ജേക്കബ് മാത്യു തിരുവചന സന്ദേശം നൽകും. ഐ.പി.സി സീനിയർ ശുശ്രൂഷകൻ പാസ്റ്റർ തോമസ് കോശി വിശുദ്ധ തിരുവത്താഴ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

പാസ്റ്റർ മാത്യു ജോസഫ് (പ്രസിഡന്റ് ), പാസ്റ്റർ വി.പി.ജോസ് (സെക്രട്ടറി), ബ്രദർ ചാക്കോ സ്റ്റീഫൻ (ജോ. സെക്രട്ടറി), ബ്രദർ സജിമോൻ മാത്യു (ട്രഷറാർ) എന്നിവരാണ് റീജിയൻ ഭാരവാഹികൾ.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP