Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഐപിസി നോർത്ത് അമേരിക്കൻ സൗത്ത് ഈസ്റ്റ് റീജിയൻ ദ്വിദിന സമ്മേളനം ഒർലാന്റോയിൽ നടന്നു

ഐപിസി നോർത്ത് അമേരിക്കൻ സൗത്ത് ഈസ്റ്റ് റീജിയൻ ദ്വിദിന സമ്മേളനം ഒർലാന്റോയിൽ നടന്നു

നിബു വെള്ളവന്താനം

ഫ്‌ളോറിഡ : ഐപിസി നോർത്ത് അമേരിക്കൻ സൗത്ത് ഈസ്റ്റ് റീജിയൻ ആത്മീയ സമ്മേളനവും പ്രവർത്തന ഉത്ഘാടനവും ഫെബ്രുവരി 21 വെള്ളി, 22 ശനി ദിവസങ്ങളിൽ ഒർലാന്റോ ഐ.പി.സി സഭാഹാളിൽ നടന്നു. വൈസ് പ്രസിഡന്റ് പാസ്റ്റർ പോത്തൻ ചാക്കോയുടെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനം റീജിയൻ പ്രസിഡന്റ് പാസ്റ്റർ ഡോ. ജോയി ഏബ്രഹാം ഉത്ഘാടനം നിർവ്വഹിച്ചു. ഡോ. തോംസൺ കെ. മാത്യു മുഖ്യ പ്രഭാഷണം നടത്തി. റവ. ആന്റണി റോക്കി, ഡോ. ജോൺ സാമുവേൽ തുടങ്ങിയവർ ആശംസ സന്ദേശം നൽകി.റീജിയൻ ട്രഷറാർ ബ്രദർ അലക്‌സാണ്ടർ ജോർജ് സ്വാഗതം അറിയിച്ചു.

ശനിയാഴ്ച പകൽ നടന്ന നേത്യത്വ സെമിനാറിൽ പാസ്റ്റർ ഡാനിയേൽ തോമസ് അദ്ധ്യക്ഷത വഹിച്ചു. പാസ്റ്റർമാരായ ജേക്കബ് മാത്യൂ, ഡോ. തോംസൺ കെ.മാത്യു, ജി.സാമുവേൽ, ബ്രദർ കെ.വി. ജോസഫ് എന്നിവർ വിവിധ വിഷയങ്ങളെ ആസ്പദമാക്കി ക്ലാസുകൾ എടുത്തു. റവ.ബിനു ജോൺ മോഡറേറ്ററായിരുന്നു.

യുവജന പ്രവർത്തക സമ്മേളനത്തിൽ പി.വൈ.പി.എ പ്രസിഡന്റ് ഫ്രാങ്ക്‌ളിൻ ഏബ്രഹാം അദ്ധ്യക്ഷത വഹിച്ചു. പ്രെയ്‌സ് ആൻഡ് വർഷിപ്പ് ശുശ്രൂഷകൾക് മ്യൂസിക് ക്വയർ നേതൃത്വം നൽകി. ശനിയാഴ്ച ഉച്ചകഴിഞ്ഞ് നടന്ന റീജിയൻ സഹോദരി സമ്മേളനത്തിൽ പ്രസിഡന്റ് സിസ്റ്റർ ആശ തോമസ് അദ്ധ്യക്ഷത വഹിച്ചു. സിസ്റ്റർ ഷൈജ മാത്യു മുഖ്യ പ്രഭാഷണം നടത്തി. കൗൺസിൽ അംഗങ്ങളായ രാജു പൊന്നോലിൽ, സജിമോൻ മാത്യൂ, നെബു സ്റ്റീഫൻ, നിബു വെള്ളവന്താനം, പ്രയർ കോർഡിനേറ്റർ പാസ്റ്റർ സിബി കുരുവിള തുടങ്ങിയവർ ദ്വിദിന സമ്മേളനത്തിന് നേതൃത്വം നൽകി.

പാസ്റ്റർ പോത്തൻ ചാക്കോ (വൈസ് പ്രസിഡന്റ്),പാസ്റ്റർ ബിനു ജോൺ (സെക്രട്ടറി), ബ്രദർ രാജൻ ആര്യപ്പള്ളിൽ (ജോ. സെക്രട്ടറി), ബ്രദർ അലക്‌സാണ്ടർ ജോർജ് (ട്രഷറാർ) തുടങ്ങിയവരാണ് റീജിയൻ ഭാരവാഹികൾ. ഫ്‌ളോറിഡ, ജോർജ്ജിയ, ടെന്നസി, സൗത്ത് കരോളിന, തുടങ്ങിയ സംസ്ഥാനങ്ങളിലുള്ള ഐ.പി.സി സഭകളും ശുശ്രൂഷകന്മാരുമാണ് റീജിയനിലുള്ളത്.

വാർത്ത: നിബു വെള്ളവന്താനം

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP