Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഐ.പി.സി ഫാമിലി കോൺഫ്രൻസ് 2020 ൽ ഒക്കലഹോമയിൽ; പാസ്റ്റർ പി.സി. ജേക്കബ് നാഷണൽ ചെയർമാൻ

ഐ.പി.സി ഫാമിലി കോൺഫ്രൻസ് 2020 ൽ ഒക്കലഹോമയിൽ;  പാസ്റ്റർ പി.സി. ജേക്കബ് നാഷണൽ ചെയർമാൻ

നിബു വെള്ളവന്താനം

ഒക്കലഹോമ: വടക്കേ അമേരിക്കയിലും കാനഡയിലുമുള്ള ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ 18 മത് കുടുംബ സംഗമം ഒക്കലഹോമയിൽ വെച്ച് നടത്തപ്പെടും. 2020 ജൂലൈ 30 വ്യാഴം മുതൽ ഓഗസ്റ്റ് 2 ഞായർ വരെ നോർമൻ എംബസി സ്യുട്ട് ഹോട്ടൽ സമുച്ചയത്തിൽ വെച്ച് നടത്തപ്പെടുന്ന കോൺഫ്രൻസിന്റെ ചിന്താവിഷയം 'അതിരുകളില്ലാത്ത ദർശനം' എന്നതായിരിക്കും. വിശുദ്ധി, ദൗത്യം, നിത്യത എന്നിവയിലേക്കുള്ള ദർശനമായിരിക്കും ഉപവിഷയങ്ങൾ.

കോൺഫ്രൻസിന്റെ നാഷണൽ ഭാരവാഹികളായി പാസ്റ്റർ പി.സി.ജേക്കബ് (നാഷണൽ ചെയർമാൻ), ബ്രദർ ജോർജ് തോമസ് ( നാഷണൽ സെക്രട്ടറി), ബ്രദർ തോമസ് കെ. വർഗീസ് (നാഷണൽ ട്രഷറാർ), സിസ്റ്റർ ഗ്രേസ് സാമുവേൽ (ലേഡീസ് കോർഡിനേറ്റർ), ബ്രദർ ജസ്റ്റിൻ ഫിലിപ്പ് ( യൂത്ത് കോർഡിനേറ്റർ) എന്നിവരെ തിരഞ്ഞെടുത്തു.

നാഷണൽ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട പാസ്റ്റർ പി. സി. ജേക്കബ് ഒക്കലഹോമ ഫസ്റ്റ് ഐപിസി സഭയുടെ സീനിയർ പാസ്റ്ററായി സേവനം അനുഷ്ഠിക്കുന്നു. ഐപിസി മിഡ്വെസ്റ്റ് റീജിയന്റെയും ഐ.സിപിഎഫ് യു.എസ്. എയുടെയും മുൻ സെക്രട്ടറിയാണ്. നിലവിൽ ഐ. സി. പി. എഫ് യുഎസ്എയുടെ വൈസ് പ്രസിഡന്റായും പ്രവർത്തിക്കുന്നു. കോട്ടയം ഐ.പി.സി ഫിലദൽഫിയ അംഗവും ഉദയപുർ ഫിലദൽഫിയ ബൈബിൾ കോളേജ് അദ്ധ്യാപകനുമായിരു ന്നു. അമേരിക്കയിൽ കഴിഞ്ഞ കാൽ നൂറ്റാണ്ടിലധികമായി വിവിധ ആത്മീയ ശുശ്രൂഷകളിൽ പാസ്റ്റർ പി.സി ജേക്കബ് പ്രവർത്തിച്ചുവരുന്നു. ഭാര്യ റെന്നി, മക്കൾ: ജെനിഫർ, ജെസീക്ക, ജോഷ്വ.

നാഷണൽ സെക്രട്ടറി ബ്രദർ ജോർജ്ജ് തോമസ് കഴിഞ്ഞ 40 വർഷമായി ഹൂസ്റ്റൺ ഹെബ്രോൺ ഐപിസി സഭാംഗമാണ്. പിസിഎൻകെ, ഐപിസി ഫാമിലി കോൺഫറൻസ്, ഐപിസി മിഡ്വെസ്റ്റ് റീജിയൻ തുടങ്ങിയ മേഖലകളിൽ വിവിധ പദവികൾ മുമ്പ് വഹിച്ചിട്ടുണ്ട്. യുഎസിലേക്ക് വരുന്നതിനുമുമ്പ് ചെന്നൈ പട്ടാബിറാം ഐപിസി അംഗമായിരുന്നു. മദ്രാസിലെ പ്രസിഡൻസി കോളേജിൽ നിന്ന് ബിരുദം നേടി. പരേതനായ ഫ്‌ളൈയിങ് ഓഫീസർ പൊടിമണ്ണിൽ വർഗ്ഗീസ് തോമസിന്റെയും മറിയമ്മ തോമസിന്റെയും മൂത്ത മകനാണ്. ഭാര്യ. സൂസിക്കുട്ടി. മക്കൾ: റേബ മാത്യു, അലക്‌സ്, റെനി തോമസ്.

നാഷണൽ ട്രഷറാറായി തിരഞ്ഞെടുക്കപ്പെട്ട ബ്രദർ തോമസ് കെ. വർഗ്ഗീസ് ഒക്കലഹോമ ഹെബ്രോൺ ഐ. പി. സി സഭാംഗമാണ്. 1981 മുതൽ ഒക്കലഹോമ സിറ്റിയിൽ താമസിക്കു ന്നു. സർട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റായി പ്രവർത്തിച്ചു വരുന്നതിനോടൊപ്പം റിയൽ എസ്റ്റേറ്റ് നിക്ഷേപത്തിൽ ഏർപ്പെട്ടിരിക്കുന്നു. 1999 ലെ ന്യൂജേഴ്‌സി പിസിഎൻകെ ദേശീയ ട്രഷറർ, 2002-2005 ഐപിസി മിഡ്വെസ്റ്റ് റീജിയൻ ട്രഷറർ, 2008 ലെ ഡാളസ് ഐപിസി ഫാമിലി കോൺഫ്രൻസ് ദേശീയ ട്രഷറർ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിരുന്നു. നിലവിൽ ഐപിസി എജ്യുക്കേഷൻ & വെൽഫെയർ സൊസൈറ്റി ഓഫ് നോർത്ത് അമേരിക്കയുടെ കോ-ചെയർമാനായും ഐപിസി കോട്ടയം തിയോളജിക്കൽ സെമിനാരി സെനറ്റ് അംഗമായും ബ്രദർ തോമസ് കെ. വർഗീസ് സേവനം അനുഷ്ടിക്കുന്നു. കോട്ടയം മീനടം സ്വദേശിയാണ്. ഗ്രേസി വർഗീസാണ് ഭാര്യ. മക്കൾ: അനിത, ഫിലിപ്പ്.

ദേശീയ ലേഡീസ് കോർഡിനേറ്റർ സിസ്റ്റർ ഗ്രേസ് സാമുവൽ (സുജ) ന്യൂജേഴ്‌സി ഐപിസി ഷാലേം സഭയുടെ സജീവ അംഗവും സൺഡേ സ്‌കൂൾ അദ്ധ്യാപികയുമാണ്. മുമ്പ് സൺഡേസ്‌കൂൾ ഡയറക്ടറു മായിരുന്നു. ന്യൂജേഴ്‌സി വിമൻസ് ഫെലോഷിപ്പിന്റെ ട്രഷററായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മൂന്ന് പതിറ്റാണ്ടിലധികമായി യുഎസിൽ താമസിക്കുന്ന സിസ്റ്റർ ഗ്രേസ് നഴ്സ് പ്രാക്ടീഷണറായി പ്രവർത്തിക്കുന്നു. പരേതനായ പാസ്റ്റർ ജോൺ ഡാനിയേലിന്റെയും കുഞ്ഞമ്മ ഡാനിയേലി ന്റെയും മകളാണ്. ഭർത്താവ്: ജോൺസൺ സാമുവേൽ. മക്കൾ: ജെസ്സി, എലിസബത്ത്

ടെക്‌സസിലെ ഡാളസിൽ ജനിച്ചതും വളർന്നതുമായ ജസ്റ്റിൻ ഫിലിപ്പ് യുവജന വിഭാഗം ദേശീയ കോർഡിനേറ്ററാണ്. ഡാളസ് ഐപിസി ഹെബ്രോൺ സഭാംഗവും ഡാളസ് തിയോളജിക്കൽ സെമിനാരി വിദ്യാർത്ഥിയുമാണ്. ഫിസിഷ്യൻ അസിസ്റ്റന്റായി ജോലി ചെയ്യുന്നു. ജസ്റ്റീനയാണ് ഭാര്യ.

18-മത് കോൺഫ്രൻസിന്റെ മാധ്യമ വിഭാഗം കോർഡിനേറ്റർമാരായി നിബു വെള്ളവന്താനം, ഫിന്നി രാജു എന്നിവരും പ്രയർ കോർഡിനേറ്ററായി പാസ്റ്റർ പി.വി മാമ്മനും തിരഞ്ഞെടുക്കപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP