Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഐപ് സ്‌കറിയ, ബാബു മാത്യു ഡാളസ് കേരള അസോസിയേഷൻ ട്രസ്റ്റി ബോർഡിൽ

ഐപ് സ്‌കറിയ, ബാബു മാത്യു ഡാളസ് കേരള അസോസിയേഷൻ ട്രസ്റ്റി ബോർഡിൽ

പി.പി. ചെറിയാൻ

ഡാളസ് : കേരള അസ്സോസിയേഷൻ ഓഫ് ഡാളസ് അഞ്ചംഗ ട്രസ്റ്റി ബോർഡിൽ ഒഴുവു വന്ന രണ്ടു സ്ഥാനങ്ങളിലേക്ക് ഐപ് സ്‌കറിയ, ബാബു സി മാത്യു എന്നിവരെ ഐക്യകണ്ഠേന തിരഞ്ഞെടുത്തു.കഴിഞ്ഞ വാരാന്ത്യം ഗാർലന്റ് ബ്രോഡ് വേയിലുള്ള കേരള അസ്സോസിയേഷൻ കോൺഫ്രൻസ് ഹാളിൽ ചേർന്ന വാർഷീക പൊതു യോഗത്തിലാണ് തിരഞ്ഞെടുപ്പു നടന്നത്.

പ്രസിഡന്റ് റോയ് കൊടുവത്ത് അദ്ധ്യക്ഷത വഹിച്ചു. 2018 വർഷത്തെ വരവു ചിലവു കണക്കുകൾ ട്രഷറർ പ്രദീപ് നാഗനൂലിലും, വാർഷിക റിപ്പോർട്ട് സെക്രട്ടറി ഡാനിയേൽ കുന്നേലും അവതരിപ്പിച്ചു. ചർച്ചകൾക്കുശേഷം കണക്കും വാർഷീക റിപ്പോർട്ടും യോഗം പാസ്സാക്കി. അസ്സോസിയേഷൻ വരവു ചിലവു കണക്കുകൾ വളരെ കൃത്യമായും കൃത്യസമയത്തും അവതരിപ്പിക്കുന്നതിന് ട്രഷറർ പ്രദീപ് വഹിച്ച പങ്കിനെ പൊതുയോഗം മുക്തകണ്ഠം പ്രശംസിച്ചു. 2019 ലെ മെമ്പർഷിപ്പ് പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുന്നതിനും യോഗം തീരുമാനിച്ചു.

നാലു വർഷം തുടർച്ചയായി അസ്സോസിയേഷൻ പ്രസിഡന്റ് സ്ഥാനം അലങ്കരിച്ച, അസ്സോസിയേഷന്റെ പുരോഗതിയിൽ ചടുലമായ നേതൃത്വം നൽകിയ ബാബു സി മാത്യുവും, ഡാളസ് ഫോർട്ട് മെട്രോ പ്ലെക്സിലെ അറിയപ്പെടുന്ന സാമൂഹ്യസാംസ്കാരിക പ്രവർത്തകനും, ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു എന്നും മുൻപന്തിയിൽ നിൽക്കുകയും, ലയൺ ക്ലബിന്റെ ഫ്രി ക്ലിനിക്കിൽ സജ്ജീവ പങ്കാളിത്വം വഹിക്കുകയും ചെയ്യുന്ന ഐപ് സക്കറിയ എന്നിവരുടെ സേവനം കേരള അസ്സോസിയേഷന്റെ വളർച്ചക്ക് കൂടുതൽ പ്രയോജനകരമായിരിക്കും എന്ന് ജനറൽ ബോഡി അംഗങ്ങൾ അഭിപ്രായപ്പെട്ടു.

അനശ്വർ മാമ്പിള്ളി, ജോസ് ഓച്ചാലിൽ, സുരേഷ് അച്ചുതൻ, ചെറിയാൻ ചൂരനാട്, ജോർജ ജോസഫ്, ഫ്രാൻസീസ് തടത്തിൽ, തോമസ് വർഗീസ്, തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP