Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മാർത്തോമ യുവജന സഖ്യം കോൺഫെറൻസും കലാമേളയും -ഷിക്കാഗോ സെന്റ് തോമസ് മാർതോമ്മാ യുവജന സഖ്യത്തിനു എവർ റോളിങ്ങ് ട്രോഫി

മാർത്തോമ യുവജന സഖ്യം കോൺഫെറൻസും കലാമേളയും -ഷിക്കാഗോ സെന്റ് തോമസ് മാർതോമ്മാ യുവജന സഖ്യത്തിനു എവർ റോളിങ്ങ് ട്രോഫി

പി പി ചെറിയാൻ

ഷിക്കാഗോ: നോർത്ത് അമേരിക്കൻ മാർത്തോമ യുവജന സഖ്യം മിഡ് വെസ്റ്റ് റീജിയൻ വാർഷിക സമ്മേളനവും കലാമേളയും സെപ്റ്റമ്പർ മാസം 22 ശനിയാഴ്ച ഷിക്കാഗോ മാർത്തോമാ യുവജന സഖ്യത്തിന്റെ ആഭിമുഖ്യത്തിൽ ഷിക്കാഗോ മാർത്തോമാ പള്ളിയിൽ വച്ച് വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു .ഷിക്കാഗോ മാർതോമ്മാ ചര്ച്ച , ഷിക്കാഗോ സെന്റ് തോമസ് മാർതോമ്മാ ചർച്ച , ഡിട്രോയിറ്റ് മാർതോമ്മാ ചര്ച്ച തുടങ്ങിയ ഇടവകകളിൽ നിന്നുള്ള നൂറിൽപരം അംഗങ്ങൾ സമ്മേളനത്തിൽ പങ്കെടുത്തു .

ഷിക്കാഗോ സി എസ് ഐ ഇടവക വികാരി റെവ രജിനോൾഡ് പനച്ചിക്കൽ അച്ചൻ 'Renewal of life through the word of God' എന്ന വിഷയത്തെ ആസ്പദമാക്കി മുഖ്യപ്രഭാഷണം നടത്തുകയും ചർച്ചകൾക്കു നേതൃത്വം നല്കുകയും ചെയ്തു . റെവ ഷിബി വർഗീസ് അച്ചന്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ റോയ് തോമസ് സ്വാഗതവും സുനൈനാ ചാക്കോ കൃതജ്ഞതയും രേഖപ്പെടുത്തി .

റീജിണൽ കലാമേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് കരസ്ഥമാക്കി ഷിക്കാഗോ സെന്റ് തോമസ് മാർതോമ്മാ യുവജന സഖ്യം എവർ റോളിങ്ങ് ട്രോഫി കരസ്ഥമാക്കി . റീജിയണൽ പ്രസിഡന്റ് Rev. റെവ ജോജി ഉമ്മൻ , സെക്രട്ടറി ഷാലെൻ ട്രഷറർ സന്ദീപ് ജോർജ് എന്നിവർ സമ്മേളനം വിജയകരമായി സംഘടിപ്പിക്കുന്നതിനു നേത്രത്വം നൽകി .

അടുത്ത വർഷത്തെ റീജിണൽ സമ്മേളനത്തിനു ഡിട്രോയിറ്റ് മാർതോമ്മാ യുവജന സഖ്യം ആഥിഥേ യത്വം വഹിക്കും ഡെട്രോയിറ്റിൽ നിന്നും ജോജി വറുഗീസ് അറിയിച്ചതാണിത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP