Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഷിക്കാഗോ എക്യൂമെനിക്കൽ സൺഡേ സ്‌കൂൾ വാർഷിക കലാമേള നടത്തപ്പെട്ടു

ഷിക്കാഗോ എക്യൂമെനിക്കൽ സൺഡേ സ്‌കൂൾ വാർഷിക കലാമേള നടത്തപ്പെട്ടു

ജോയിച്ചൻ പുതുക്കുളം

ഷിക്കാഗോ: ഷിക്കാഗോയിലുള്ള പതിനഞ്ച് ദേവാലയങ്ങൾ അംഗങ്ങളായുള്ള കേരളാ എക്യൂമെനിക്കൽ ചർച്ചസിന്റെ സൺഡേ സ്‌കൂൾ കലാമേള സെന്റ് തോമസ് സീറോ മലബാർ കത്തീഡ്രൽ ഹാളിൽ വെച്ച് ഒക്ടോബർ 19-നു ശനിയാഴ്ച നടത്തപ്പെട്ടു.

കലാമേളയുടെ ഉദ്ഘാടനം അഭിവന്ദ്യ പിതാവ് മാർ ജോയി ആലപ്പാട്ടും, മാർ ആൻഡ്രൂസ് താഴത്ത് പിതാവും ചേർന്ന് നിർവഹിച്ചു. അവരുടെ മഹനീയ സാന്നിധ്യവും ആശംസകളും കലാമേളയ്ക്ക് മാറ്റുകൂട്ടി. കലാമേളയുടെ ചെയർമാനായ റവ.ഫാ. ഷിബി വർഗീസിന്റേയും, കൺവീനർ ഷിബു നൈനാന്റേയും നേതൃപാടവം കലാമേള വിജയകരമാക്കാൻ സഹായിച്ചു.

എക്യൂമെനിക്കൽ കൗൺസിൽ പ്രസിഡന്റ് ഫാ. ബാബു മഠത്തിൽപറമ്പിൽ, വൈസ് പ്രസിഡന്റ് റവ. സുനീത് മാത്യു, സെക്രട്ടറി ജോർജ് പി. മാത്യു (ബിജോയി), ജോയിന്റ് സെക്രട്ടറി സിനിൽ ഫിലിപ്പ്, ട്രസ്റ്റി ആന്റോ കവലയ്ക്കൽ എന്നിവരും കലാമേളയുടെ വിജയത്തിനായി നിർദേശങ്ങൾ നൽകി.

കലാമേള കമ്മിറ്റി അംഗങ്ങളായ ജോൺസൺ കണ്ണൂക്കാടൻ, ജേക്കബ് ജോർജ്, മാത്യു മാപ്ലേട്ട്, പ്രേംജിത്ത് വില്യം, മെൽജോ വർഗീസ്, ഡെൽസി മാത്യു, ജോയ്സ് ചെറിയാൻ, ഷൈനി തോമസ്, ബേബി മത്തായി, മഞ്ജു അജിത്ത്, ജാസ്മിൻ ഇമ്മാനുവേൽ, ഷീബ ഷാബി, ഏലിയാമ്മ പുന്നൂസ് എന്നിവരുടെ അശ്രാന്ത പരിശ്രമമാണ് കലാമേളയുടെ വിജയത്തിനു പിന്നിൽ.

ഷിക്കാഗോ സീറോ മലബാർ കത്തീഡ്രൽ വികാരി ഫാ. തോമസ് കടുകപ്പള്ളി, ഫാ. ഹാം ജോസഫ്, ഫാ. ദാനിയേൽ ജോർജ് എന്നിവരുടെ മഹനീയ സാന്നിധ്യവും നിർദേശവും കലാമേളയ്ക്ക് മാറ്റുകൂട്ടി.

ഏകദേശം നൂറ്റമ്പതോളം വിദ്യാർത്ഥികൾ മാറ്റുരച്ച കലാമേള വൻ വിജയമായിരുന്നു. പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക്കും ട്രോഫികൾ നൽകി അനുമോദിച്ചു.

വോളണ്ടിയേഴ്സ് ആയി പ്രവർത്തിച്ച തോമസ് മത്തായി, സ്വർണം ചിറമേൽ, ക്രിസ് റോസ്, ജിറ്റ്ലിൻ ജോർജ്, റൂബി വിൽസൺ, ജോസ്ലിൻ ജോർജ്, ക്രിസ്റ്റീൻ ഫിലിപ്പ് റൈനു തോമസ് എന്നിവരോടുള്ള നന്ദിയും സ്നേഹവും എക്യൂമെനിക്കൽ കൗൺസിൽ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP