Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കെസ്റ്റർ നയിക്കുന്ന സംഗീത സായാഹ്നം 29 ന് ക്യൂൻസ് വില്ലേജിൽ

കെസ്റ്റർ നയിക്കുന്ന സംഗീത സായാഹ്നം 29 ന് ക്യൂൻസ് വില്ലേജിൽ

മാത്യു ക്കുട്ടി ഈശോ

ന്യൂയോർക്ക്: ക്രിസ്തീയ സംഗീത രംഗത്തെ പ്രശസ്ത ഭാവഗായകൻ കെസ്റ്റർ നയിക്കുന്ന ഗാനസന്ധ്യ ''സ്‌നേഹാജ്ഞലി'' സെപ്റ്റംബർ 29 ഞായർ വൈകിട്ട് 5.30ന് ന്യൂയോർക്ക് ക്യൂൻസ് വില്ലേജിലെ മാർട്ടിൻ വാൻ ബ്യൂറൻ ഹൈസ്‌കൂൾ ഓഡിറ്റോറിയത്തിൽ അരങ്ങേറുന്നു (230-17, Hillside Ave, Queens Village, NY 11427). പ്രശസ്ത പിന്നണി ഗായിക എലിസബത്ത് രാജുവും കെസ്റ്ററിനൊപ്പം ഗാനങ്ങൾ ആലപിക്കുന്നു. ആശ്വാസദായകമായ ശബ്ദത്തിന് ഉടമയായ കെസ്റ്റർ തന്റെ മനോഹരമായ ഗാനങ്ങളിലൂടെ അനേക ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ച അനുഗ്രഹീത ഗായകനാണ്. ഏതാനും സിനിമകളിൽ പിന്നണി ഗായകനായി ഗാനങ്ങൾ ആലപിച്ചെങ്കിലും ക്രിസ്തീയ ഭക്തിഗാനങ്ങളിലൂടെയാണ് കെസ്റ്റർ പ്രശസ്തനായത്. അദ്ദേഹം ആലപിച്ച ''ആ വിരൽത്തുമ്പൊന്നു തൊട്ടാൽ.....'' , ''നീ മാത്രം മതി എനിക്ക്...'', ''ഒന്നുമില്ലായ്മയിൽ നിന്നുമെന്നെ കൈ പിടിച്ചു നടത്തുന്ന സ്‌നേഹം....'', ''എന്റെ യേശു എന്നെ കൈവിടില്ല.....'' തുടങ്ങി പ്രശസ്തമായ ധാരാളം ഭക്തിഗാനങ്ങൾ അനേകരുടെ ജീവിതത്തിൽ ആശ്വാസം പകർന്നു നൽകിയിട്ടുണ്ട്.

യുണൈറ്റഡ് ക്രിസ്ത്യൻ ഓർഗനൈസേഷന്റെ കാരുണ്യ പ്രവർത്തനങ്ങൾക്കായുള്ള ധനശേഖരണാർത്ഥം നടത്തപ്പെടുന്ന സംഗീത സായാഹ്നം പാസ്സ് മൂലം നിയന്ത്രിക്കപ്പെടുന്നതാണ്. കേരളത്തിൽ നിന്നും വരുന്ന ലൈവ് ഓർക്കസ്ട്ര ടീമിൽ സുനിൽ സോളമനും യേശുദാസ് ജോർജും കീബോർഡ് കൈകാര്യം ചെയ്യുന്നു. മറ്റ് ടീമംഗങ്ങൾ ജോസി ആലപ്പുഴ -ഫ്‌ളൂട്ട്, സന്തോഷ് - ഗിത്താർ, പന്തളം ഹരികുമാർ - തബല, ലിജിൻ ഷാ - റിതം. കൂടുതൽ വിവരങ്ങൾക്കും പാസ്സുകൾക്കും ബന്ധപ്പെടുക: ലാജി തോമസ് - 516 849 0368, ജോമോൻ - 516 644 672, മാത്യുക്കുട്ടി ഈശോ - 516 455 8596, ചാക്കോ മാത്യു - 917 578 4679, വിൻസ് മോൻ തോമസ് - 516 749 9604, ജോമോൻ ഗീവർഗീസ് - 347 952 0710

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP