Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കുര്യാക്കോസ് മോർ തെയോഫീലോസ് തിരുമേനി പാത്രിയർക്കീസ് ബാവായുമായി കൂടിക്കാഴ്ച നടത്തി

കുര്യാക്കോസ് മോർ തെയോഫീലോസ് തിരുമേനി പാത്രിയർക്കീസ് ബാവായുമായി കൂടിക്കാഴ്ച നടത്തി

ജോയിച്ചൻ പുതുക്കുളം

ന്യൂയോർക്ക്: ഹ്യസ്വ സന്ദർശനത്തിനായി അമേരിക്കയിൽ എത്തിയ ആകമാന സുറിയാനി ഓർത്തഡോക്‌സ് സഭയുടെ പരമാദ്ധ്യക്ഷൻ മോറാൻ മോർ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമൻ ബാവായുമായി മലങ്കര- സുറിയാനി ഓർത്തഡോക്‌സ് തിയോളജിക്കൽ സെമിനാരിയുടെ റസിഡന്റ് ബിഷപ്പും സഭയുടെ മീഡിയ സെൽ ചെയർമാനുമായ കുര്യാക്കോസ് മോർ തെയോഫീലോസ് മെത്രാപ്പൊലീത്ത പിതാവിന്റെ ന്യൂജേഴ്‌സിയിലുള്ള അരമനയിൽ വച്ച് കൂടിക്കാഴ്ച നടത്തുകയുണ്ടായി. കൂടിക്കാഴ്ചയിൽ അമേരിക്കൻ അതിഭദ്രാസന മെത്രാപ്പൊലീത്ത  എൽദോ മോർ തീത്തോസ് തിരുമേനി,  തീമോത്തിയോസ് മത്താ അൽകൗറി തിരുമേനി, സെമിനാരി പ്രിൻസിപ്പൽ  ആദായി ജയിംസ് കോറെപ്പിസ്‌കോപ്പ എന്നിവരും സന്നിഹിതരായിരുന്നു.

കൂടിക്കാഴ്ചയിൽ അർമീനിയായിൽ വച്ച് ഇന്ത്യൻ ഓർത്തഡോക്‌സ് സഭയുടെ കാതോലിക്ക ബാവയുമായി നടന്ന ചർച്ചയുടെ വിശദാംശങ്ങൾ പരി: പിതാവ് പങ്കുവച്ചു. കാതോലിക്കാ ബാവയുമായിട്ടുള്ള സംഭാഷണം തീർത്തും സൗഹ്യദപരമായിരുന്നുവെന്നും സഭാ സമാധാനത്തിനു വേണ്ടി മലങ്കരയിൽ വച്ച് നടന്ന സുന്നഹദോസിൽ ഒരു കമ്മറ്റി രൂപീകരിച്ചിട്ടുണ്ടെന്നും പിതാവ് കാതോലിക്കാ ബാവയെ അറിയിച്ചു. അടുത്ത സുന്നഹദോസിൽ ഓർത്തഡോക്‌സ് വിഭാഗവും അങ്ങനെ ഒരു കമ്മറ്റിയെ തിരഞ്ഞെടുക്കാം എന്ന് കാതോലിക്ക ബാവ ഉറപ്പ് നൽജിയിട്ടുണ്ടെന്നും പരി: പിതാവ് സൂചിപ്പിക്കുകയുണ്ടായി.

പരസ്പരം സഹകരിച്ച് രണ്ട് സഭകളായി കേസുകളൊക്കെ അവസാനിപ്പിച്ച് മുമ്പോട്ട് പോകുന്നതിനാണ് ശ്രമിക്കുന്നതെന്നും അല്ലാതെ ഒരു യോജിപ്പല്ല തന്റെ മനസ്സിലുള്ളതെന്നും പിതാവ് പ്രത്യേകം കൽപ്പിക്കുകയുണ്ടായി. ശ്രേഷ്ഠ കാതോലിക്കാബാവായെ കൽപന മുഖാന്തിരം ഈ കാര്യങ്ങളൊക്കെ അറിയിച്ചിട്ടുണ്ടെന്നും മുന്നോട്ട് വയ്ക്കുന്ന ഓരോ കാൽവയ്പും ശ്രേഷ്ഠ കാതോലിക്കാബാവായോടും മലങ്കര സുന്നഹദോസിനോടും ആലോചിച്ച് മാത്രമേ എടുക്കുവെന്നും പിതാവ് കൽപിക്കുകയുണ്ടായി. സഭയിൽ സമാധാനം ഉണ്ടാകേണ്ടത് അത്യാവശ്യവും ഉണ്ടാക്കേണ്ടത് തന്റെ കടമയുമാണെന്നും അതിനായി എല്ലാവരും പ്രാർത്ഥിക്കണമെന്നും പിതാവ് ഉദ്‌ബോധിപ്പിച്ചു. തന്റെ ജന്മദിനത്തിൽ പ്രാർത്ഥനാശംസകൾ നേർന്ന നമ്മുടെ മലയാളി മക്കൾക്കുള്ള നന്ദിയും പിതാവ് ആശംസിക്കുകയുണ്ടായി. ഏലിയാസ് പുത്തൂക്കാട്ടിൽ അറിയിച്ചതാണിത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP