Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

തത്വമസി തത്വം പകർന്ന് ഷിക്കാഗോ ഗീതാമണ്ഡലം മണ്ഡലമകരവിളക്ക് മഹോത്സവത്തിന് പരിസമാപ്തി

തത്വമസി തത്വം പകർന്ന് ഷിക്കാഗോ ഗീതാമണ്ഡലം മണ്ഡലമകരവിളക്ക് മഹോത്സവത്തിന് പരിസമാപ്തി

ജോയിച്ചൻ പുതുക്കുളം

ഷിക്കാഗോ. ഭൗതിക സുഖങ്ങള്ക്കു പിന്നാലെ ഓടുന്ന ജീവിതങ്ങൾക്ക്, ആത്മീയതയുടെ ദിവ്യാനുഭൂതി പകർന്നു നൽകിയ അറുപതു നാളുകൾക്ക് ശേഷം, ശ്രീ ആനന്ദ് പ്രഭാകറിന്റെയും, പ്രധാന പുരോഹിതൻ ശ്രീ ബിജു കൃഷ്ണൻ സ്വാമികളുടെ നേതൃത്വത്തിൽ ഈ വർഷത്തെ മണ്ഡലമകര വിളക്ക് പൂജകൾ ഭക്തിസാന്ദ്രവും ശരണഘോഷമുഖരിതമായ അന്തരീഷത്തിൽ ഷിക്കാഗോ ഗീതാ മണ്ഡലം തറവാട് ക്ഷേത്രത്തിൽ സമാപനം ആയി. കൊടിയ തണുപ്പിനെയും അവഗണിച്ച് മകരവിളക്ക് മഹോത്സവത്തിൽ പങ്കെടുക്കുവാനും കലിയുഗ വരദനായ അയ്യപ്പ സ്വാമിയെ കണ്ട് തൊഴുവാനും ശനിദോഷം അകറ്റി സർവ ഐശ്വേര്യ സിദ്ദിഖുമായി വന്ഭക്തജന തിരക്കാണ് .ക്ഷേത്ര സന്നിധിയിൽ അനുഭവപ്പെട്ടത്.

വൈകിട്ട് കൃത്യം അഞ്ചുമണിക്ക്, മഹാഗണപതിക്ക്, ഗണഞ്ജയാദി പരിവാരമന്ത്രജപത്തോടെ അഭിഷേകം നടത്തി തുടർന്ന് വസ്ത്രാദി ഉപഹാരങ്ങൾ സമർപ്പിച്ച്, ജലഗന്ധപുഷ്പധൂപ ദീപാന്തം പൂജിച്ച്, അർഘ്യം നൽകിയശേഷം ഗണപതി അഥർവോപനിഷ ത്ത് മന്ത്രം ചൊല്ലി പുഷ്പാഭിഷേകവും അഷ്ടോത്തര അർച്ചനയും ദീപാരാധനയും നടത്തിയശേഷം ആണ് 2019 2020 മകരവിളക്ക് പൂജകൾക്ക് തുടക്കം കുറിച്ചത്. തുടർന്ന് ശരണാഘോഷ മുഖരിതവും, വേദമന്ത്രധ്വനികളാലും ധന്യമായ ശുഭ മുഹൃത്തത്തിൽ, കലിയുഗവരദന്റെ തിരുസനിന്നധാനത്തിൽ ദീപാരാധന നടത്തി. തുടന്ന് നടന്ന കലശപൂജകൾക്കും സങ്കൽപ്പ പൂജകൾക്കും ശേഷം അഷ്ടദ്രവ്യകലശാഭിഷേകവും നെയ്യ് അഭിഷേകവും നടത്തി. ശേഷം അയ്യപ്പന്റെ പ്രിയപ്പെട്ട അഭിഷേകമായ പുഷ്പാഭിഷേകത്താൽ പൂമൂടൽ നടത്തി.

തുടർന്ന് ഷിക്കാഗോയിലേയും, ഫേസ്‌ബുക്ക് വഴി അയ്യപ്പ പൂജകൾ ലൈവായി കണ്ടുകൊണ്ടിരുന്ന ലോകത്തിലെ എല്ലാ അയ്യപ്പഭക്തർക്കും ദിവ്യാനുഭൂതി പകർന്നുകൊണ്ട് ശരണഘോഷമുഖരിതമായ അന്തരീക്ഷത്തിൽ ആനന്ദ് പ്രഭാകറിന്റെ നേതൃത്വത്തിൽ വാദ്യമേളങ്ങളുടെയും തലപൊലിയുടെയും അകമ്പടിയോടെ ബിജു കൃഷ്ണൻ സ്വാമി തലയിൽ ഏറ്റിക്കൊണ്ടുവന്ന തിരുവാഭരണ ഘോഷയാത്രയെ, ശാസ്ത്രാ സൂക്തം ഉരുക്കഴിച്ച്, ആരതി ഉഴിഞ്ഞ് ശ്രീ അനുരാഗ് ഗുരുക്കൾ സ്വീകരിച്ച്, തിരുവാഭരണപ്പെട്ടി സന്നിധാനത്തിൽ എത്തിച്ചു. തുടർന്ന് തിരുവാഭരണ വിഭൂഷിതനായ അയ്യപ്പസ്വാമിക്ക് പുഷ്പാഭിഷേകവും, മുന്നില് പടിപൂജയും, നമസ്‌കാര മന്ത്രങ്ങളും, അഷ്ടോത്തര അർച്ചനയും, ദീപാരാധനയും, മന്ത്രപുഷപവും, സാമവേദ പാരായണവും, ഉറക്കുപാട്ടും, ഹരിവരാസനവും പാടി നട അടച്ചു. ശേഷം ഷിക്കാഗോ ഗീതാമണ്ഡലം സ്ത്രീ ശക്തി കുടുംബാംഗങ്ങൾ ത്തിനായിദീർഘമംഗല്യത്തിനും കുടുംബസൗഭാഗ്യത്തിനുമായി അയ്യപ്പ സ്വാമിക്കായി അതിമനോഹരമായ ഹരിവാരസനം തിരുവാതിര കാണിക്കയായി സമർപ്പിച്ചു. അതിനുശേഷം നടന്ന മഹാ പ്രസാദത്തോടെ വിതരണത്തോടെ 2019 2020 ഷിക്കാഗോ ഗീതാമണ്ഡലം മകരവിളക്ക് പൂജകൾക്ക് സമാപനം ആയി.

തുടർന്ന് ഷിക്കാഗോ ഗീതാമണ്ഡലം പ്രസിഡണ്ട്  ജയ് ചന്ദ്രന്റെ അധ്യക്ഷതയിൽ നടന്ന അയ്യപ്പ സമാഗമ സമ്മേളനം കെ എച്ച് എൻ എ ട്രസ്റ്റീ ബോർഡ് ചെയർമാൻ രാജേഷ്‌കുട്ടി ഉത്ഘാടനം ചെയ്തു. 'അയ്യപ്പ തത്വവും ശബരിമല കർമ്മസമിതിയും' എന്ന വിഷയത്തിൽ കെ എച്ച് എൻ എ മുൻ അധ്യക്ഷനും, ശബരിമല കർമ്മസമിതിയുടെ രക്ഷാധികാരിയുമായ ശ്രീ സുരേന്ദ്രൻ നായർ തിട്ടമംഗലം മുഖ്യ പ്രഭാഷണം നടത്തി. കെ എച്ച് എൻ എ അധ്യക്ഷൻ ഡോക്ടർ സതീശ് അമ്പാടി, കെ എച്ച് എൻ എ എക്സിക്യൂട്ടീവ് പ്രസിഡണ്ട്  കൊച്ചുണ്ണി, കെ എച്ച് എൻ എ ട്രസ്റ്റീ ബോർഡ് അംഗം രാധാകൃഷ്ണൻ, കെ എച്ച് എൻ എ മുൻ ജനറൽ സെക്രട്ടറി ഗണേശ് നായർ, മറ്റ് കെ എച്ച് എൻ എ ഭാരവാഹികളും ആശംസകൾ അർപ്പിച്ചു. തദവസരത്തിൽ ജയ് ചന്ദ്രൻ ഷിക്കാഗോയുടെ സ്വന്തം അനുഗ്രഹീത യുവ കവി മഹേഷ് കൃഷ്ണനെ അദ്ദേഹത്തിന്റെ സാഹിത്യ സംഭാവനകൾക്കായി പൊന്നാട നൽകി ആദരിച്ചു.

ഈവർഷത്തെ മകരവിളക്ക് പൂജ സ്പോൺസർ ചെയ്ത  ജയ് ചന്ദ്രനും കുടുബത്തിനും, അയ്യപ്പ പൂജകൾ കൃത്യമായ ആചാരാനുഷ്ഠാനങ്ങളോടെ നടത്തിയ പ്രധാന പുരോഹിതനായ  ബിജു കൃഷ്ണൻ സ്വാമികൾക്കും, സഹകാർമികനായി പ്രവർത്തിച്ച അനുരാഗ് ഗുരുക്കൾക്കും,  രവി ദിവാകരൻ,  ശിവപ്രസാദ് പിള്ള എന്നിവർക്കും, ഭജനകൾക്ക് നേതൃത്വം നൽകിയ ശ്രീസജി പിള്ള, രശ്മി മേനോൻ എന്നിവർക്കും, ഗീതാമണ്ഡലം സ്പിരിച്വൽ ലീഡർ ആനന്ദ് പ്രഭാകർ, മറ്റ് എല്ലാ അയ്യപ്പ പൂജകളും സ്പോൺസർ ചെയ്ത ഭക്തർക്കും, ഭക്തിഗാനമേള സംഘടിപ്പിച്ച സായ് ഗ്രൂപ്പിനും, ഈവർഷത്തെ അയ്യപ്പ പൂജകളിൽ പങ്കെടുത്ത എല്ലാ ഭക്തജനങ്ങൾക്കും, ഈവർഷത്തെ അയ്യപ്പ പൂജകൾ വൻ വിജയമാക്കാൻ സഹായിച്ച എല്ലാ കമ്മിറ്റി അംഗങ്ങൾക്കും ജനറൽ സെക്രട്ടറി ബൈജു എസ് മേനോൻ നന്ദി അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP