Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മാർ ജോയി ആലപ്പാട്ടിന്റെ മെത്രാഭിഷേകം സെപ്റ്റംബർ 27-ന്

മാർ ജോയി ആലപ്പാട്ടിന്റെ മെത്രാഭിഷേകം സെപ്റ്റംബർ 27-ന്

ജോയിച്ചൻ പുതുക്കുളം

ഷിക്കാഗോ: സെന്റ് തോമസ് സീറോ മലബാർ രൂപതയുടെ നിയുക്ത സഹായ മെത്രാൻ മാർ ജോയി ആലപ്പാട്ട് പിതാവിന്റെ മെത്രാഭിഷേകം സെപ്റ്റംബർ 27-ന് ശനിയാഴ്ച ബെൽവുഡ് മാർത്തോമാ ശ്ശീഹാ കത്തീഡ്രലിൽ നടക്കും. രാവിലെ 9 മണിക്ക് ആരംഭിക്കുന്ന തിരുകർമ്മങ്ങൾക്ക് സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമികത്വം വഹിക്കും. ഷിക്കാഗോ സീറോ മലബാർ രൂപതയുടെ മെത്രാൻ മാർ ജേക്കബ് അങ്ങാടിയത്ത്, ഇരിഞ്ഞാലക്കുട രൂപതയുടെ മെത്രാൻ മാർ പോളി കണ്ണൂക്കാടൻ എന്നിവർ സഹകാർമികരായിരിക്കും.

മെത്രാഭിഷേക ചടങ്ങിലും തുടർന്ന് നടക്കുന്ന അനുമോദന സമ്മേളനത്തിലും മെത്രാന്മാരും, വൈദീകരും, സന്യസ്തരും അത്മായരും ഉൾപ്പടെ നിരവധി പേർ പങ്കെടുക്കും. പരിപാടികളുടെ വിജയത്തിനായി ഷിക്കാഗോ രൂപതാ വികാരി ജനറാൾ റവ.ഡോ. അഗസ്റ്റിൻ പാലയ്ക്കാപ്പറമ്പിലിന്റെ നേതൃത്വത്തിൽ സെൻട്രൽ കമ്മിറ്റിയും സബ് കമ്മിറ്റികളും പ്രവർത്തനം ആരംഭിച്ചതായി രൂപതാ ചാൻസിലർ റവ.ഡോ. സെബാസ്റ്റ്യൻ വേത്താനത്ത് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP