Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മാർത്തോമാ യുവജനസഖ്യം ഇരുപതാമത് ഭദ്രാസന കോൺഫറൻസ് മുൻകാല നേതാക്കന്മാരെ ആദരിച്ചു

മാർത്തോമാ യുവജനസഖ്യം ഇരുപതാമത് ഭദ്രാസന കോൺഫറൻസ് മുൻകാല നേതാക്കന്മാരെ ആദരിച്ചു

ജോയിച്ചൻ പുതുക്കുളം

ഫിലഡൽഫിയ: ഫിലഡൽഫിയ ക്രിസ്തോസ് മാർത്തോമാ യുവജനസഖ്യത്തിന്റെ ആതിഥേയത്വത്തിൽ നടന്ന ഇരുപതാമത് ഭദ്രാസന യുവജനസഖ്യം കോൺഫറൻസിൽ വച്ചു മുൻകാല യുവജനസഖ്യം നേതാക്കളെ പൊന്നാട അണിയിച്ച് ആദരിച്ചു. ഭദ്രാസന എപ്പിസ്‌കോപ്പ അഭി. ഡോ. ഐസക് മാർ ഫീലക്സിനോസ് തിരുമേനി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

കോൺഫറൻസിൽ അലുംമ്നി കമ്മിറ്റി കൺവീനർ മുൻ ഭദ്രാസന കൗൺസിൽ മെമ്പർ ഷാജി മത്തായി സ്വാഗതം ആശംസിച്ചുകൊണ്ട് മുൻകാല യുവജനസഖ്യം നേതാക്കളുടെ പ്രവർത്തനങ്ങൾ ഭദ്രാസനത്തിന്റെ ആകമാന വളർച്ചയ്ക്ക് മുതൽക്കൂട്ടായിരുന്നുവെന്ന് ഓർമ്മിപ്പിക്കുകയും, കഴിഞ്ഞ 20 വർഷക്കാലം സെന്റർ സോൺ, ഭദ്രാസന തലങ്ങളിൽ പ്രവർത്തിച്ചവരെ സദസിനു പരിചയപ്പെടുത്തി.

അഭി. തിരുമേനി പൊന്നാട അണിയിച്ച് മുൻകാല നേതാക്കളെ ആദരിച്ചു. റവ. എബി മാത്യു തോമസ് തരകൽ ധ്യാന പ്രസംഗം നടത്തി. ക്രിസ്തോസ് ഇടവക വികാരി റവ. അനീഷ് തോമസ് തോമസ്, റവ. ജിൽസൺ കെ. മാത്യു, റവ. സജു ചാക്കോ, റവ. ബിജി മാത്യു, റവ.ഡോ. ജോസഫ് ദാനിയേൽ, റവ.ഏബ്രഹാം വർഗീസ് എന്നീ വൈദീക ശ്രേഷ്ഠരുടെ സാന്നിധ്യംകൊണ്ട് ചടങ്ങ് അനുഗ്രഹപൂർണ്ണമായിത്തീർന്നു.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP