Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മാർത്തോമാ എപ്പിസ്‌ക്കോൽ നോമിനേഷൻ ലഭിച്ചവരിൽ ന്യൂയോർക്ക് സെന്റ് തോമസ് വികാരിയും

മാർത്തോമാ എപ്പിസ്‌ക്കോൽ നോമിനേഷൻ ലഭിച്ചവരിൽ ന്യൂയോർക്ക് സെന്റ് തോമസ് വികാരിയും

പി.പി. ചെറിയാൻ

ന്യൂയോർക്ക് : മാർത്തോമാ സഭയിൽ എപ്പിസ്‌ക്കോപ്പാ സ്ഥാനത്തേക്ക് നാലു വൈദീകരെ തിരഞ്ഞെടുക്കണമെന്ന് 2016 ഫെബ്രുവരി 12, 13 തിയ്യതികളിൽ തിരുവല്ല ഡോ.അലക്സാണ്ടർ മാർത്തോമാ വലിയ മെത്രാപൊലീത്താ സ്മാരക ഓഡിറ്റോറിയത്തിൽ കൂടിയ മണ്ഡലയോഗം തീരുമാനിച്ചതിനെ തുടർന്ന് എപ്പിസ്‌ക്കോപ്പൽ നോമിനേഷൻ ബോർഡ് ചേർന്ന ചർച്ചകൾക്കു ശേഷം സഭാ കൗൺസിലിന് റിപ്പോർട്ട് ചെയ്തവരുടെ പട്ടികയിൽ ന്യൂയോർക്ക് സെന്റ് തോമസ് മാർത്തോമാ ഇടവക വികാരി റവ.സാജു.സി. പാപ്പച്ചൻ കശ്ശീയും ഉൾപ്പെടുന്നു. അച്ചനെ കൂടാതെ റവ.ഡോ.പി.ജി.ജോർജ്, റവ.ഡോ.ജോസഫ് ഡാനിയേൽ, റവ.ഡോ. മോത്തിവർക്കി എന്നിവരും പട്ടികയിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. 2019 ജൂൺ മാസം 27ന് ചേർന്ന സഭാ കൗൺസിൽ തീരുമാനപ്രകാരം എപ്പിസ്‌ക്കോപ്പൽ തിരഞ്ഞെടുപ്പു സെപ്റ്റംബർ 12ന് നടക്കുമെന്ന് സഭാ സെക്രട്ടറി ജൂലായ് 3ന് പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു.

തിരുവല്ല ഡോ.അലക്സാണ്ടർ മാർത്തോമാ വലിയ മെത്രാപൊലീത്താ സ്മാരക ഓഡിറ്റോറിയത്തിൽ ചേരുന്ന പ്രതിനിധി മണ്ഡല യോഗത്തിൽ നോർത്ത് അമേരിക്കയൂറോപ്പ് ഭദ്രാസനം ഉൾപ്പെടെ ഇതര ഭദ്രാസനങ്ങളിൽ നിന്നുള്ള മണ്ഡലാംഗങ്ങളും പങ്കെടുക്കും. ഭരണഘടന അനുശാസിക്കുന്ന നിശ്ചിത ശതമാനം വോട്ടുകൾ 12ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികൾക്ക് ലഭിച്ചില്ലെങ്കിൽ സ്പെറ്റംബർ 13 രാവിലെ 9 മണിക്ക് വീണ്ടും വോട്ടെടുപ്പ് നടക്കുമെന്നും സെക്രട്ടറിയുടെ അറിയിപ്പിൽ പറയുന്നു. എപ്പിസ്‌ക്കോപ്പൽ തിരഞ്ഞെടുപ്പു സഭയുടെ അതിഗൗരവമായ ചുമതലയും, ഭയഭക്തിപൂർവ്വം ചെയ്യേണ്ട കൃത്യവുമാകയാൽ എല്ലാ മണ്ഡലാംഗങ്ങളും തിരഞ്ഞെടുപ്പു പ്രക്രിയയിൽ ഭാഗഭാക്കാകണമെന്ന് സെക്രട്ടറി അഭ്യർത്ഥിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP