Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നോർത്ത് അമേരിക്കയിലെ ക്‌നാനായ റീജിയണിൽ പുതിയ ഫൊറോനാകൾ പ്രഖ്യാപിച്ചു

നോർത്ത് അമേരിക്കയിലെ ക്‌നാനായ റീജിയണിൽ പുതിയ ഫൊറോനാകൾ പ്രഖ്യാപിച്ചു

ഷിക്കാഗോ: ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാർ രൂപതയിലെ ക്‌നാനായ റീജിയണിൽപ്പെട്ട അഞ്ചു ഇടവകകളെ ഫൊറോനാകളാക്കി ഉയർത്തികൊണ്ട് രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ മാർ ജേക്കബ് അങ്ങാടിയത്ത് കൽപ്പന പുറപ്പെടുവിച്ചു. 2001 ൽ സ്ഥാപിതമായ ഷിക്കാഗോ സീറോ മലബാർ രൂപതയിൽ ക്‌നാനായ സമൂഹത്തിനായി 11 ഇടവകകളും 10 മിഷനുകളുമാണ് നിലവിലുള്ളത്. നോർത്ത് അമേരിക്കയിലെ ക്‌നാനായ സമൂഹത്തിന്റെ അജപാലനകാര്യങ്ങൾ ക്രമീകരിക്കുവാൻ പ്രത്യേക വികാരി ജനറാളിനെ നിയമിക്കുകയും തുടർന്ന് 2006 ൽ ക്‌നാനായ റീജിയൺ സ്ഥാപിക്കുകയും ചെയ്തിരുന്നു.

പുതുതായി സ്ഥാപിക്കപ്പെട്ട ഫൊറോനാകളും അതിൽ ഉൾപ്പെടുന്ന ഇടവകളും മിഷനുകളും താഴെ കൊടുത്തിരിക്കുന്നു.
1.    സേക്രട്ട് ഹാർട്ട് ക്‌നാനായ കാത്തലിക്ക് ഇടവക ഷിക്കാഗോ
a. സെന്റ് മേരീസ് ക്‌നാനായ കാത്തലിക്ക് ഇടവക ഷിക്കാഗോ.,
b. സെന്റ് മേരീസ് ക്‌നാനായ ഇടവക, ഡിട്രോയിറ്റ്,
c. ക്‌നാനായ കാത്തലിക്ക് മിഷൻ, മിനിസോട്ട,
d. സെന്റ് മേരീസ് ക്‌നാനായ കാത്തലിക്ക് മിഷൻ, ടോറോണ്ടോ, ക്യാനഡ.
2.    സെന്റ് സ്റ്റീഫൻസ് ക്‌നാനായ കാത്തലിക്ക് ഇടവക, ന്യൂയോർക്ക്.
a.    ക്രിസ്തുരാജാ ക്‌നാനായ മിഷൻ, ന്യൂജേഴ്‌സി.
b.    സെന്റ് മേരീസ് ക്‌നാനായ് മിഷൻ, റോക്ക് ലാൻഡ്.
c.    ഹോളിഫാമിലി ക്‌നാനായ മിഷൻ, കണക്ടിക്കട്ട്.
d.    സെന്റ് ജോസഫ് ക്‌നാനായ മിഷൻ, വെസ്റ്റ് ചെസ്റ്റർ.
e.    സെന്റ് ജോൺ ന്യൂമാൻ ക്‌നാനായ മിഷൻ, ഫിലാഡൽഫിയ
3.    സെന്റ് മേരീസ് ക്‌നാനായ കാത്തലിക് ക്‌നാനായ ഇടവക, ഹൂസ്റ്റൺ.
a.    ക്രിസ്തുരാജാ ക്‌നാനായ ഇടവക, ഡാളസ്.
b.    സെന്റ് ആന്റണീസ് ക്‌നാനായ ഇടവക, സാൻ ആന്റോണിയോ.
4.    സേക്രട്ട് ഹാർട്ട് ക്‌നാനായ കാത്തലിക്ക് ഇടവക, താമ്പാ, ഫ്‌ലോറിഡ
a.    ഹോളി ഫാമിലി ക്‌നാനായ കാത്തലിക്ക് ഇടവക അറ്റ്‌ലാന്റാ.
b.    സെന്റ് ജൂഡ് ക്‌നാനായ മിഷൻ, മയാമി.
5.    സെന്റ് മേരീസ് ക്‌നാനായ കാത്തലിക്ക് ഇടവക, സാൻ ഹൊസേ (കാലിഫോർണിയ)
a.    സെന്റ് പയസ് ത ക്‌നാനായ ഇടവക, ലൊസാഞ്ചലസ്.
b.    സെന്റ് സ്റ്റീഫൻസ് ക്‌നാനായ മിഷൻ, ലാസ് വെഗസ്സ്.
c.    സെന്റ് ജോൺ പോൾ കക ക്‌നാനായ മിഷൻ സാക്രമെന്റോ.

ഫാ. എബ്രഹാം മുത്തോലത്ത് (ഷിക്കാഗോ), ഫാ. ജോസ് തറക്കൽ (ന്യൂയോർക്ക്), ഫാ. സജി പിണർക്കയിൽ (ഹൂസ്റ്റൺ), ഫാ. ഡൊമിനിക്ക് മഠത്തിൽകളത്തിൽ (താമ്പാ), ഫാ.പത്രോസ് ചമ്പക്കര (സാൻ ഹൊസേ) എന്നിവരെ ഫൊറോനാ വികാരിമാരായി നിയമിച്ചു.

ഷിക്കാഗോ സീറോ മലബാർ രൂപതയിലെ കൈക്കാരന്മാരുടെ സമ്മേളനത്തിലടയിലാണ് ഫൊറോനാ സംബന്ധമായ പ്രഖ്യാപനം നടത്തിയത്. ക്‌നാനായ റീജിയന്റെ അജപാലന പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കുവാൻ പുതിയ ഫൊറോനാകളുടെ സ്ഥാപനം വഴിയൊരുക്കുമെന്ന് ക്‌നാനായ റീജിയൻ ഡയറക്ടറും വികാരി ജെനറാളുമായ മോൺസിഞ്ഞോർ തോമസ് മുളവനാൽ അറിയിച്ചു. ഫൊറോനാകളുടെ ഔദ്യോഗികമായ ഉദ്ഘാടനം അതാതു സ്ഥലങ്ങളിൽ പിന്നീട് നടത്തുന്നതാണെന്നും അദ്ദേഹം അറിയിച്ചു. ക്‌നാനായ ഫോറോനാകൾ സ്ഥാപിച്ച് തന്നതിലുള്ള നന്ദി അഭിവന്ദ്യ പിതാവിനെ വികാരി ജനറാൾ അറിയിച്ചു.


Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP