Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഓക്പാർക്ക് സെന്റ് ജോർജ് പള്ളിയിൽ വി. ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ

ഓക്പാർക്ക് സെന്റ് ജോർജ് പള്ളിയിൽ വി. ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ

ജോയിച്ചൻ പുതുക്കുളം

ഓക്പാർക്ക്: സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ ആണ്ടുതോറും നടത്തിവരാറുള്ള വി. ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ ഈവർഷം മെയ് 11,12 (ശനി, ഞായർ) തീയതികളിൽ കൊണ്ടാടുന്നതിനു ദൈവത്തിൽ ശരണപ്പെടുന്നു. ഈവർഷത്തെ പെരുന്നാൾ ചടങ്ങിനു റവ.ഫാ. മത്തായി പുതുക്കുന്നത്ത് (ന്യൂയോർക്ക്) നേതൃത്വം നൽകുന്നതാണ്.

പെരുന്നാളിന്റെ ആരംഭമായി മെയ് അഞ്ചാം തീയതി ഞായറാഴ്ച ഉച്ചയ്ക്ക് 12.30-നു കൊടിയേറ്റം നടത്തും. മെയ് 11-നു ശനിയാഴ്ച വൈകുന്നേരം 6.30-നു സന്ധ്യാപ്രാർത്ഥനയും, തുടർന്ന് 7.30-നു സുവിശേഷ പ്രസംഗം, 8.45-ന് ഡിന്നർ എന്നിവയും, മെയ് 12-നു ഞായറാഴ്ച രാവിലെ 8.30-നു പ്രഭാത പ്രാർത്ഥനയും, 9.30-നു വിശുദ്ധ മൂന്നിന്മേൽ കുർബാനയും, തുടർന്ന് പ്രദക്ഷിണം, ആശീർവാദം, ചെണ്ടമേളം, ലേലം, സ്നേഹവിരുന്ന്, കൊടിയിറക്കം എന്നിവയോടുകൂടി പെരുന്നാൾ ചടങ്ങുകൾ സമാപിക്കുന്നതാണ്. വിശ്വാസികളായ ഏവരും നേർച്ച കാഴ്ചകളോടെ വി. ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാളിൽ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കണമെന്നു വികാരി റവ. മാത്യു വർക്കി കരിത്തലയ്ക്കൽ, സഹവികാരി റവ.ഫാ. ലിജു പോൾ പൂക്കുന്നേൽ, റവ.ഫാ. തോമസ് നെടിയവിള എന്നിവർ അറിയിച്ചു.

ഈവർഷത്തെ പെരുന്നാൾ ഏറ്റെടുത്ത് നടത്തുന്നത് വിനോദ് ഏബ്രഹാം & ഫാമിലി, ആദി കരുത്തലയ്ക്കൽ & മാത്യു പി. ജോർജ് & ഫാമിലി എന്നിവരാണ്.

കൂടുതൽ വിവരങ്ങൾക്ക്: ഷെവലിയാർ ജയ്മോൻ സ്‌കറിയ (വൈസ് പ്രസിഡന്റ്) 847 370 4330, റജിമോൻ ജേക്കബ് (ട്രഷറർ) 847 877 6898, ബിജു ഈപ്പൻ (സെക്രട്ടറി) 224 409 8212.
ഷെവലിയാർ ജയ്മോൻ സ്‌കറിയ അറിയിച്ചതാണിത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP