Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒർലന്റൊ സെന്റ് മേരീസ് ഓർത്തഡോക്‌സ് ദേവാലയം കാതോലിക്കാ ബാവാ കൂദാശ ചെയ്യും

ഒർലന്റൊ സെന്റ് മേരീസ് ഓർത്തഡോക്‌സ് ദേവാലയം കാതോലിക്കാ ബാവാ കൂദാശ ചെയ്യും

ഫ്‌ളോറിഡ: 2012 ൽ മലങ്കര ഓർത്തോഡോക്‌സ് സഭയുടെ സൗത്ത്‌വെസ്‌റ് അമേരിക്കൻ  ഭദ്രാസനാധിപൻ അലക്‌സിയോസ് മാർ യൂസേബിയോസ് മെത്രാപൊലീത്ത ഫ്‌ളോറിഡയിലെ ഒർലന്റൊയിൽ അനുവദിച്ച സെന്റ് മേരീസ് ഓർത്തഡോക്‌സ് ദേവാലയം മലങ്കരസഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ കൂദാശ ചെയ്ത് മലങ്കര സഭക്ക് സമർപ്പിക്കും.

സൈപ്റ്റംബർ 24, 25 തീയതികളിലാണ് ദേവാലയത്തിന്റെ ശുദ്ധീകരണവും, പ്രതിഷ്ഠാ ശുശ്രൂഷയും നിർവ്വഹിക്കുക. ബുധനാഴ്ച 12.30നു ഒർലന്റൊയിലെത്തുന്ന പരിശുദ്ധ കാതോലിക്കാ ബാവായെയും, ഭദ്രാസനാധിപൻ  അലക്‌സിയോസ് മാർ യൗസേബിയോസ് മെത്രാപ്പൊലീത്തായെയും വൈകിട്ട് അഞ്ചിന് ദേവാലയത്തിലേക്ക് സ്വികരിച്ചാനയിക്കും. ആറിന് സന്ധ്യാ നമസ്‌കാരത്തോടെ ദേവാലയ പ്രതിഷ്ഠാ ശുശ്രുഷയുടെ  ഒന്നാം ഭാഗം പൂർത്തിയാക്കും.

വ്യാഴാഴ്ച രാവിലെ ഏഴിന് പ്രഭാതനമസ്‌കാരത്തെ തുടർന്ന് കൂദാശയുടെ രണ്ടാം ഭാഗവും, കുർബ്ബാനയും നടക്കും. ദേവാലയത്തിന്റെ താക്കോൽ ഇടവക ട്രസ്റ്റി കുര്യൻ സഖറിയ മലങ്കരസഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ കാതോലിക്ക ബാവയ്ക്ക് സമർപ്പിക്കും. തുടർന്ന് അലക്‌സിയോസ് മാർ യൗസേബിയോസ് മെത്രാപ്പൊലീത്തായുടെ അധ്യക്ഷതയിൽ കൂടുന്ന പൊതുസമ്മേളം പരിശുദ്ധ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും.  മലങ്കര അസോസിയേഷൻ സെക്രട്ടറി ഡോ.ജോർജ് ജൊസഫ്, വൈദീക ശ്രേഷ്ഠർ, മലങ്കര സഭാ മാനേജിഗ് കമ്മറ്റി അംഗങ്ങൾ തുടങ്ങിയവർ ആശംസകൾ അർപ്പിക്കും.

നഗരപാശ്ചാത്തലത്തിന്റെ മനോഹാരിതയിൽ ഏകദേശം 78 സെന്റിൽ മനോഹരമായ ദേവാലയവും, ഓഡിറ്റോറിയവും ഒർലാന്റോയിലുള്ള ഓർത്തഡോക്‌സ് സഭാമക്കളുടെ പ്രാർത്ഥനയുടെയും, കഠിനപരിശ്രമത്തിന്റെയും, മലങ്കര സഭയോടുള്ള കൂറിന്റെയും, ഫലമായി സ്വന്തമായി ലഭ്യമായതിൽ മലങ്കര സഭാമക്കൾക്ക് എന്നും അഭിമാനിക്കാം.

ഒർലാന്റോ ഇന്റർനാഷണൽ എയർ പോർട്ടിൽ നിന്നും എട്ടു മൈൽ ദൂരത്തിലും, ഡിസ്‌നി വേൾഡിൽ നിന്നും നാലു മൈൽ ദൂരത്തിലും ഒർലാന്റോ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന പുതിയ ദേവാലയം സന്ദർശനാർഥം ഒർലാന്റോയിൽ വരുന്നവർക്കും എന്തുകൊണ്ടും അഭികാമ്യമാണ്.

കൂടുതൽ വിവരങ്ങൾക്ക്: ഫാ. ജോൺസൺ പുഞ്ചക്കോണം (വികാരി) 6783420246 , അലക്‌സ് അലക്‌സാണ്ടർ (കൂദാശാ കമ്മിറ്റി കൺവീനർ) 4172998136,

St.Mary's Orthodox Church

808, 4th St, Orlando, FL 32824

www.stmarysorlando.com

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP