Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഹൂസ്റ്റൺ ഓർത്തഡോക്‌സ് ഗോസ്പൽ കൺവെൻഷൻ സമാപിച്ചു

ഹൂസ്റ്റൺ ഓർത്തഡോക്‌സ്  ഗോസ്പൽ കൺവെൻഷൻ സമാപിച്ചു

ജീമോൻ റാന്നി

ഹൂസ്റ്റൺ  ഹൂസ്റ്റണിലെ  ഇന്ത്യൻ ഓർത്തഡോൿസ് ഇടവകകൾ നേതൃത്വം നൽകിയ പ്രഥമ ഗോസ്പൽ  കൺവെൻഷൻ അനുഗ്രഹപ്രദമായി  സമാപിച്ചു .  ഏപ്രിൽ 5 ,6 ,7 (വെള്ളി,ശനി, ഞായർ )  തീയതികളിൽ നടന്ന കൺവെൻഷൻ ഭദ്രാസന സഹായ മെത്രാപ്പൊലീത്ത  അഭിവന്ദ്യ ഡോ . സഖറിയാസ് മാർ അപ്രേം തിരുമനസ്സ് അനുഗ്രഹിച്ചു ആശിർവദിച്ചു. വൈദിക സെമിനാരി റിട്ടയർഡ് പ്രിൻസിപ്പൽ  ഫാ ഡോ..ഒ . തോമസ് ആഴമേറിയ തിരുവചന പ്രഘോഷണത്തിൽ കൂടി കൺവെൻഷന്   ആത്മിക നിറവ് നൽകി.    ജീവിതത്തിന്റെ തിരക്കുകളിൽ  നഷ്ടപ്പെട്ടുപോകുന്ന മൂല്യങ്ങളെ കുടുംബ ജീവിതത്തിലും  വ്യക്തി ജീവിതത്തിലും തിരികെ വരുത്തുവാനുള്ള ചിന്തകളെ വിശുദ്ധ  .വേദപുസ്തകത്തിന്റെ അടിസ്ഥാനത്തിൽ വിശദീകരിച്ചു .പ്രഗത്ഭനായ കൗൺസിലർ കൂടിയായ അച്ചന്റെ ദീപ്തമായ ആശയങ്ങൾ വിശ്വാസകൂട്ടായ്മക്കു പുത്തൻ ഉണർവുകൾ  നൽകി. പുതിയ തലമുറയിലെ കുട്ടികൾക്ക് പ്രത്യേക ക്ലാസ്സുകളും അദ്ദേഹം നടത്തി .   വന്ദ്യ ഗീവർഗീസ് അരൂപ്പാല കോർഎപ്പിസ്കോപ്പ ,ഡോ .സി .ഓ . വർഗ്ഗിസ് അച്ചൻ ,ഫാ. ജോൺ ഗീവർഗ്ഗിസ്, ഫാ .മാത്തുക്കുട്ടി ,ഫാ .മാമ്മൻ മാത്യു , ഫാ .പി .എം . ചെറിയാൻ ,ഫാ.വർഗ്ഗിസ്  തോമസ്, ഫാ .ക്രിസ്റ്റഫർ  മാത്യു ,ഫാ.ജയ്‌ക്ക്‌ കുര്യൻ , ഫാ .ജോയൽ  മാത്യു , ഫാ .ജിജു  ജോൺ ,  ഫാ .ഐസക്  ബി.പ്രകാശ്,സെക്രട്ടറി മനോജ്  തോമസ്,വിവിധ  ദേവാലയങ്ങളിൽ നിന്നുള്ള പ്രതിനിധികൾ  തുടങ്ങിയവരുടെ നേതൃ ത്വത്തിലുള്ള വിവിധ കമ്മിറ്റികൾ  കൺവെൻഷന്റെ  വിജയകരമായ  നടത്തിപ്പിന്  നേതൃത്വം  നൽകി.   കൺവെൻഷൻ ഗായക  സംഘത്തിന്റെ  ഗാന ശുശ്രുഷകലും ഏവർക്കും  അനുഗ്രഹകരമായിരുന്നു .വരും വർഷങ്ങളിലും ഈ  ആത്മിക നിറവ് പങ്കുവെക്കാം എന്ന പ്രത്യാശയോടെ കൺവെൻഷൻ അനുഗൃഹീതമായി സമാപിച്ചു .   പബ്ലിസിറ്റി കൺവീനർ  റോയി സി .മാത്യു  അറിയിച്ചതാണിത്‌.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP