Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ന്യൂയോർക്ക് റിവൈവൽ 2018 സമാപിച്ചു

ന്യൂയോർക്ക് റിവൈവൽ 2018 സമാപിച്ചു

ക്ഷാമാർഗ്ഗം മിനിസ്ട്രിയും ന്യൂയോർക്ക് ഹെബ്രോൻ കജഇ സഭയും സംയുക്തമായി നടത്തിയ ഈ വർഷത്തെ ഒരു വാര ഉപവാസ പ്രാർത്ഥനയും ഉണർവ്വ് യോഗങ്ങളും വളരെ അനുഗ്രഹമായി സമാപിച്ചു .

ന്യൂയോര്ക്ക് ക്യൂൻസ് ബാപ്റ്റിസ്റ്റ് ചർച്ച് ഓഡിറ്റോറിയത്തിൽ 2018 ഓഗസ്റ്റ് 19 ന് വൈകിട്ട് 7 മണിക്ക് ഐപിസി , ഈസ്റ്റേൺ റീജിയൻ പ്രസിഡന്റ് പാസ്റ്റർ ജോസഫ് വില്യംസ് ഉത്ഘാടനം നിർവഹിച്ച മീറ്റിംഗിൽ, തുടർന്നുള്ള ദിനങ്ങളിൽ, പാസ്റ്ററന്മാരായ എം. എ. തോമസ്(നിലമ്പൂർ), സാമുവേൽ ജോൺ(ന്യൂയോർക്), സാം ടി. മുഖത്തല (കേരളം), ബാബു തോമസ്(ന്യൂയോർക്), ബി. വര്ഗീസ്(അടൂർ), പി. സി. ചെറിയാൻ(റാന്നി), സിസ്റ്റർ രാജമ്മ ജോൺ(ന്യൂയോർക്) തുടങ്ങിയവർക്കൊപ്പം മറ്റു നിരവധി ശുശ്രുഷകന്മാരും വിവിധ മീറ്റിംഗുകളിൽ പ്രസംഗിച്ചു.
യുവജന വിഭാഗങ്ങളെ പ്രതിനിധികരിച്ചു ഇവാ: ബോബി തോമസും, ബ്രദർ ജോസിയ്യ ജെയിംസും സംസാരിച്ചു. സിസ്റ്റേഴ്സ് പ്രസീതയും, സിമിയും കർത്താവിനെ കണ്ടെത്തിയ വിധങ്ങളും സാക്ഷിച്ചു. വിവിധ ദിനങ്ങളിലെ മീറ്റിംഗുകൾക്കു, പാസ്റ്ററന്മാരായ, ഇട്ടി അബ്രഹാം, ജെയിംസ് ജോർജ്, മോനിമാത്യു, കുരിയൻ തോമസ്, ജേക്കബ് ജോർജ്, വിൽസൺ വർക്കി, ജോയി പി ഉമ്മൻ തുടങ്ങിയവർ കാർമികത്വം വഹിച്ചു.

വിവിധ ദിവസങ്ങളിലെ സന്ദേശങ്ങൾ പാസ്റ്ററന്മാരായ പൊടിയൻ തോമസ്, ജേക്കബ് കുരുവിള, ബിജു ജോർജ് എന്നിവർ പരിഭാഷപ്പെടുത്തി. പ്രാരംഭ ദിനത്തിൽ, വിവിധ സഭകളെയും, സംഘടനകളെയും, മാധ്യമങ്ങളെയും പ്രതിനിധികരിച്ചു, ജിം എബ്രഹാം, പാസ്റ്റർ സാംകുട്ടി ചാക്കോ, പാസ്റ്റർ ബിജു ടി ഫിലിപ്പ് പാസ്റ്റർ ജേക്കബ് ജോർജ്, പാസ്റ്റർ വിൽസൺ ജോസ് എന്നിവർ ആശംസകൾ അർപ്പിച്ചു. ഈ ദിനങ്ങളിലെ യോഗങ്ങളിൽ പങ്കെടുത്ത ഏവർക്കും ജോബി ജോയി നന്ദി അറിയിച്ചു.

സത്യ ഉപദേശങ്ങളിലേക്കു മടങ്ങി വരുവാനുള്ള ആലോചനകളും, നെഹമ്യാവിനെപോലെ ദരശനം ഉള്ളവരായി, ധൈര്യത്തോടും, വിള്ളലില്ലാതെയും, പണിയുന്ന പണികൾ മാത്രമേ നിലനിൽക്കുകയുള്ളു എന്നതിനാൽ, അപ്പൊസ്തല ഉപേദേശങ്ങളിൽ പണിയുന്ന കുടുംബങ്ങളും സഭകളുമാണ് ഉണ്ടാകേണ്ടതെന്നും, വിവിധ സന്ദേശങ്ങളിൽ മുഴങ്ങിക്കേട്ടു. പകൽ നടന്നതായ ഉപവാസപ്രാര്ഥനകളിൽ വലിയ ദൈവ സാന്നിത്യം അനുഭവപ്പെട്ടതായും, മറ്റുചിലർ കൃപാവരങ്ങൾ പ്രാപിച്ചതായും, വേറെ ചിലർ ആത്മീയമായ ചൈതന്യം പ്രാപിക്കുവാനും ഇടയായതായി അറിയുവാൻ ഇടയായി.

രക്ഷാമാർഗം മിനിസ്ട്രി കൊയർ സംഗീത ശുശ്രുഷക്ക് നേതൃത്വം വഹിച്ചു. എല്ലാ വർഷവും ചെയ്തു വരുന്നതുപോലെ, പുതിയ അധ്യയന വര്ഷം ആരഭിക്കുന്നതിനാൽ, സ്‌കൂൾ, കോളേജ് വിദ്യാഭ്യാസത്തിനു പോകുന്നവർക്കുവേണ്ടി പ്രത്തേയ്ക അനുഗ്രഹ പ്രാർത്ഥനയും നടന്നു. ഓഗസ്റ്റ് 26 ഞായറാഴ്ച സഭാ ആരാധനയോടുകൂടി മീറ്റിംഗുകൾക്കു സമാപനമായി. സഭാ സംഘടനാ വ്യത്യാസം കൂടാതെ അനേകർ കൂടിവന്നു അനുഗ്രഹം പ്രാപിക്കുവാൻ ഇടയാകുന്നതിനാൽ, പൊതു ജന നന്മ കണക്കിലെടിത്തു ദൈവഹിതമായാൽ അടുത്തവർഷം ഓഗസ്റ്റ് 18 മുതൽ 25 വരെ ഉപവാസ പ്രാർത്ഥനയും ഉണർവ് യോഗങ്ങളും നടത്തപ്പെടും

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP