Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വാഷിങ്ടൻ ഡി.സി സെന്റ് തോമസ് ഓർത്തഡോക്‌സ് ദേവാലയത്തിൽ ഒ.വി.ബി.എസ് സമാപിച്ചു

വാഷിങ്ടൻ ഡി.സി സെന്റ് തോമസ് ഓർത്തഡോക്‌സ് ദേവാലയത്തിൽ ഒ.വി.ബി.എസ് സമാപിച്ചു

വാഷിങ്ടൻ ഡി.സി : സെന്റ് തോമസ് ഓർത്തഡോക്‌സ് ദേവാലയത്തിൽ മൂന്നു ദിവസങ്ങളിലായി നടന്നു വന്ന സംയുക്ത ഒ.വി.ബി.എസ് സമാപിച്ചു.  സെന്റ്  തോമസ് ബാൾട്ടിമോർ, സെന്റ് തോമസ് ദമാസ്‌കസ്, സെന്റ് തോമസ് ഡി.സി,സെന്റ് ഗ്രീഗോറിയോസ് സിൽവർ സ്പ്രിങ് എന്നീ നാല് ദേവാലയങ്ങളുടെ സംയുക്ത ഒ.വി.ബി.എസ് വിജയകരമായി 16ന് സമാപിച്ചു. 14ന് സൺഡേ സ്‌കൂൾ ഏരിയ കോർഡിനേറ്റർ ഏബ്രഹാം ഈപ്പൻ ഒ വി ബി.എസ് 2014ന്റെ  ഉദ്ഘാടനം നിർവഹിച്ചു.

ഭൂമിയും അതിന്റെ പൂർണ്ണതയും യാഹോവയ്ക്കുള്ളതാകുന്നു ' (സങ്കീ : 24:1 ) എന്ന പ്രധാന ചിന്താവിഷയമായിരുന്ന ഈ വർഷത്തെ ഒവിബിഎസിൽ. ഏകദേശം നൂറോളം കുട്ടികൾ പങ്കെടുത്തു. ഇതിൽ കുട്ടികൾക്കായി വേദപുസ്തകടിസ്ഥാനപരവും  വ്യക്തിത്വ വികസനത്തിനും ഉപകരിക്കുന്ന വിവിധ ക്ലാസ്സുകളും, പല കലാകായിക പരിപാടികളും നടത്തി.

ഓഗസ്റ്റ്16ന് ഫാ ഡോ ജോൺസൺ  സി ജോണിന്റെ പ്രധാന കാർമ്മികത്വത്തിൽ വിശുദ്ധ കുർബാനയിലും   അതേ തുടർന്ന് നടന്ന പള്ളിക്കു ചുറ്റുമുള്ള ഒ വി ബി എസ് റാലിയിലും കുട്ടികളും, മുതിർന്നവരും ഉൾപെടെ അനേകം പേർ പങ്കെടുത്തു. സമാപന സമ്മേളനത്തിനു മുന്നോടിയായി നടന്ന ടാലെന്റ് ഷോയിൽ കുഞ്ഞുങ്ങൾ അവരുടെ കഴിവുകൾ തെളിയിച്ചുകൊണ്ട് വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ഫാ ഡോ ജോൺസൺ  സി ജോണിന്റെ അദ്ധ്യക്ഷതയിൽ കൂടിയ സമാപന സമ്മേളനത്തിൽ ഈ വർഷത്തെ ഏരിയ ഒ  വി ബിഎസ് കോർഡിനേറ്ററായി പ്രവർത്തിച്ച നിർമല തോമസ് നന്ദി പ്രസംഗം നടത്തി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP