Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സീറോ മലബാർ കത്തീഡ്രലിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ ഭക്തിനിർഭരമായി

സീറോ മലബാർ കത്തീഡ്രലിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ ഭക്തിനിർഭരമായി

ജോയിച്ചൻ പുതുക്കുളം

ഷിക്കാഗോ: ജീവിതത്തിലും മരണത്തിലും ക്രിസ്തുസാക്ഷ്യം സധൈര്യം നൽകിയ സെബസ്ത്യാനോസ് സഹദായുടെ തിരുനാൾ  ഏറെ വിശ്വാസത്തോടും ഭക്തിയോടും കൂടി ഷിക്കാഗോ സീറോ മലബാർ കത്തീഡ്രൽ ഇടവക ആചരിച്ചു. കത്തീഡ്രൽ ഇടവകയുടെ മുൻ വികാരിയും, രൂപതയുടെ മുൻ വികാരി ജനറാളും അമേരിക്കയിലെ എം..എസ്.ടി സഭയുടെ ഡയറക്ടറുമായ റവ.ഫാ. ആന്റണി തുണ്ടത്തിൽ കാർമികത്വം വഹിച്ചു.

മൂന്നാം നൂറ്റാണ്ടിലെ വിശ്വാസപരീക്ഷണങ്ങൾക്കിടയിലൂടെ കടന്നുപോയ പുണ്യവാളന്റെ ജീവിതസാക്ഷ്യം ഈ നൂറ്റാണ്ടിലും പ്രസക്തമാണെന്ന് ഉദാഹരണങ്ങളിലൂടെ വ്യക്തമാക്കിയ ആന്റണി അച്ചൻ ഈ കുടുംബവർഷത്തിൽ കുടുംബ ബന്ധങ്ങൾ ഏതു പ്രതികൂല സാഹചര്യങ്ങളിലും ഭദ്രമാക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് പറഞ്ഞു. പ്രലോഭനങ്ങളുടേയും പ്രതികൂല ശക്തികളുടേയും കടന്നുകയറ്റം കുടുംബങ്ങളിലും സമൂഹത്തിലും പ്രതിരോധിക്കുന്നതിനുള്ള ബാധ്യത മാതാപിതാക്കൾക്കും നേതാക്കൾക്കുമുണ്ടെന്നും വിശ്വാസതീക്ഷ്ണതയോടെ ഈ ഉത്തരവാദിത്വം നിറവേറ്റണമെന്നും ആന്റണി അച്ചൻ ഉത്‌ബോധിപ്പിക്കുകയുണ്ടായി. കത്തീഡ്രിൽ നിർമ്മാണത്തിൽ നിർണ്ണായക പങ്കുവഹിച്ച് ഇടവകയെ ഏറെക്കാലം നയിച്ച ആന്റണി തുണ്ടത്തിലച്ചന്റെ സാന്നിധ്യം സന്തോഷമേകുന്നതായും, നന്ദി പറയുന്നതായും അസി. വികാരി റവ.ഫാ. റോയ് മൂലേച്ചാലിൽ പറഞ്ഞു.

തിരുനാളിനോടനുബന്ധിച്ച് നടന്ന തിരുസ്വരൂപവും അമ്പുകളും വഹിച്ചുള്ള പ്രദക്ഷിണം, കഴുന്നെടുക്കൽ, നേർച്ച എന്നിവ തനി കേരളീയ തനിമയിൽ ചെണ്ടമേളത്തിന്റേയും, മുത്തുക്കുടകളുടേയും അകമ്പടിയോടെ നടന്നു. വിശ്വാസികൾക്ക് ഒരാഴ്ച മുമ്പേ വീടുകളിലേക്ക് കഴുന്ന് കൊണ്ടുപോയി പ്രാർത്ഥിക്കുവാനുള്ള സൗകര്യവും ഒരുക്കിയിരുന്നു. അതിരമ്പുഴ ഇടവക നിവാസികളാണ് തിരുനാൾ ഏറ്റെടുത്ത് നടത്തിയത്. സ്‌നേഹവിരുന്നും ഒരുക്കിയിരുന്നു. ലിറ്റർജി, ഗായകസംഘം, പാരീഷ് കൗൺസിൽ അംഗങ്ങൾ, അനേകം വോളന്റിയർമാർ എന്നിവർ തിരുനാൾ മോടിയാക്കാൻ സഹകരിച്ചു. ബീന വള്ളിക്കളം അറിയിച്ചതാണിത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP