Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പാട്രിക് മിഷൻ പ്രോജക്ടിന് ആർഎസിയുടെ അംഗീകാരം

പാട്രിക് മിഷൻ പ്രോജക്ടിന് ആർഎസിയുടെ അംഗീകാരം

ഡാളസ്: നോർത്ത് അമേരിക്കാ-യൂറോപ്പ് മാർത്തോമ ഭദ്രാസനാതിർത്തിയിലുള്ള സഭാജനങ്ങൾ പ്രത്യേകിച്ചു യുവജനങ്ങൾ പ്രതീക്ഷയോടെ കാത്തിരുന്ന പാട്രിക് മിഷൻ പ്രോജക്ടിന് ഔദ്യോഗിക അംഗീകാരം ലഭിച്ചു.

ഡാളസ്, ഹൂസ്റ്റൺ, ഒക്‌ലഹോമ ഇടവക ചുമതലക്കാരൻ, ഭദ്രാസന കൗൺസിൽ അംഗങ്ങൾ എന്നിവർ ഉൾപ്പെടുന്ന റവ. സാം പി. മാത്യുവിന്റെ അധ്യക്ഷതയിൽ പുതിയതായി രൂപീകരിച്ച റീജൺ കമ്മിറ്റി പൊതുയോഗം ജനുവരി 10ന് ഡാളസ് സെന്റ് പോൾസ് മാർത്തോമ പള്ളിയിൽ ചേർന്ന് പ്രോജക്ടിന് അംഗീകാരം നൽകിയത്. ഡോ. ഗീവർഗീസ് മാർ തിയോഡോഷ്യസ് യോഗത്തിൽ അധ്യക്ഷത വഹിച്ചു.

പാട്രിക് മരുതുംമൂട്ടിലിന്റെ സ്മരണാർഥം ഒക്‌ലഹോമ ബ്രോക്കൻ ബോയിൽ 220,000 ഡോളർ ചെലവഴിച്ചു രണ്ടു ഘട്ടങ്ങളായാണ് കെട്ടിട സമുച്ചയത്തിന്റെ നിർമ്മാണം പൂർത്തീകരിക്കുക. ഇതിനാവശ്യമായ ധനസമാഹരണം ഇടവകകൾ ഏറ്റെടുക്കണമെന്നും യോഗം തീരുമാനിച്ചു.

ഭദ്രാസന ജൂബിലിയോടനുബന്ധിച്ചു നടന്ന സമാപന സമ്മേളനത്തിൽ പാട്രിക്ക് മിഷൻ ഫണ്ടിലേക്ക് മാർത്തോമ മെത്രാപ്പൊലീത്താ ആദ്യ സംഭാവന നൽകിയാണ് ഉദ്ഘാടനം നിർവഹിച്ചത്.

ഡാളസ് സെന്റ് പോൾസ് ഇടവകാംഗവും എൻജിനിയറിങ് ബിരുദധാരിയുമായിരുന്ന പാട്രിക് ഒക്‌ലഹോമയിൽ നാറ്റീവ് അമേരിക്കൻ മിഷൻ സംഘടിപ്പിച്ച വെക്കേഷൻ ബൈബിൾ സ്‌കൂൾ പ്രവർത്തനവുമായി യാത്ര ചെയ്യുന്നതിനിടിയിൽ 2013 ജൂൺ നാലിന് വാഹനാപടകത്തിൽ മരിക്കുകയായിരുന്നു.

ഡാളസ് ഫോർട്ട്‌വർത്തിലെ യുവജനങ്ങൾക്ക് പ്രിയങ്കരനായിരുന്ന പാട്രിക്കിന് ഉചിതമായ സ്മാരകം നിർമ്മിക്കുന്നതിന് സജീവമായി രംഗത്തെത്തിയത് യുവജനങ്ങൾ തന്നെയാണ്.

അംഗസംഖ്യയിൽ ഏറ്റവും വലിയ ഇടവകയായ ഡാളസ് മാർത്തോമ ചർച്ച് പ്രതിനിധിയും ഭദ്രാസന ട്രഷററുമായ ഫിലിപ്പ് തോമസ് (സിപിഎ) ആണ് നിർമ്മാണ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുക എന്ന് ആർഎസി തീരുമാനങ്ങൾ വിശദീകരിച്ച ട്രഷറർ ഫിലിപ്പ് തോമസ് പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP