Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പി.സി.എൻ.എ.കെ പ്രമോഷണൽ യോഗവും സംഗീതവിരുന്നും ഡാളസിൽ ഏപ്രിൽ 28 ന്

പി.സി.എൻ.എ.കെ പ്രമോഷണൽ യോഗവും സംഗീതവിരുന്നും ഡാളസിൽ ഏപ്രിൽ 28 ന്

രാജു തരകൻ

ഡാളസ്: നോർത്ത് അമേരിക്കൻ മലയാളി പെന്തെക്കോസ്ത് സഭകളുടെസംയുക്തവേദിയായ പി.സി.എൻ.എ.കെയുടെ 37-മത് കോൺഫറൻസിന്റെ പ്രമോഷണൽ യോഗവും സംഗീത വിരുന്നും മസ്‌ക്വീറ്റ് ശാരോൻ സഭാഹാളിൽ ഏപ്രിൽ 28 ഞായറാഴ്ചവൈകിട്ട് 6.30ന് ആരംഭിക്കും. ഡാളസ് പട്ടണത്തിൽ നിലവിലുള്ള 50-ൽ പരം പെന്തെക്കോസ്ത് സഭകളിൽ നിന്നുള്ള സഭാശുശ്രൂഷകരും സഭാവിശ്വാസികളും ഈ യോഗത്തിൽ പങ്കെടുക്കുമെന്ന്സിറ്റിവൈഡ് ചെയർമാൻ  റവ.മാത്യുശാമുവേൽ അറിയിക്കുകയുണ്ടായി. ഫ്ളോറിഡ പട്ടണത്തിൽമയാമി എയർപോർട്ട്  കൺവൻഷൻ സെന്ററിൽ ജൂലൈ 4 മുതൽ 7 വരെയാണ്കോൺഫറൻസ് നടക്കുന്നത്.

''ദൈവത്തിന്റെഅത്യന്തശക്തി നമ്മുടെ മൺകൂടാരങ്ങളിൽ'' എന്നതാണ് ഈ കോൺഫറൻസിന്റെ മുഖ്യചിന്താവിഷയം. സ്വദേശത്തുംവിദേശത്തുമുള്ള അനുഗ്രഹീത കൺവൻഷൻ പ്രസംഗകരാണ് ഈ സമ്മേളനത്തിൽമുഖ്യ പ്രഭാഷണം നടത്തുന്നത്. പാസ്റ്റർകെ.സി.ജോൺ ഫ്ളോറിഡ (നാഷണൽ കൺവീനർ), ബിജുതോമസ്ഡാളസ് (നാഷണൽ സെക്രട്ടറി), ബിജുജോർജ്കാനഡ (നാഷണൽ ട്രഷറർ) ഫ്രാങ്ക്ളിൻ ഏബ്രഹാം (യൂത്ത്കോർഡിനേറ്റർ), സിസ്റ്റർ അനു ചാക്കോ (ലേഡീസ്‌കോർഡിനേറ്റർ) എന്നിവരാണ് ഈ വർഷത്തെ കോൺഫറൻസിന് നേതൃത്വംവഹിക്കുന്നത്. ഡാളസ് പട്ടണത്തിൽവിവിധ പെന്തെക്കോസ്ത് സഭകളിൽ നിന്നുള്ളഗായകസംഘമാണ് പ്രമോഷണൽ യോഗത്തിൽ ഗാനശുശ്രൂഷ നിർവഹിക്കുന്നത്.

യോഗസ്ഥലം: Sharon Fellowship church. 940 Barnes Bridge Road. Mesquite. Tx 75150.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP