Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

2020 പി.സി.എൻ.എ.കെപെൻസിൽവേനിയയിൽ; പാസ്റ്റർ റോബി മാത്യൂ കൺവീനർ

2020 പി.സി.എൻ.എ.കെപെൻസിൽവേനിയയിൽ; പാസ്റ്റർ റോബി മാത്യൂ കൺവീനർ

നിബു വെള്ളവന്താനം

മയാമി: 38 മത് പി.സി.എൻ.എ.കെ 2020ൽ പെൻസിൽവേനിയയിൽ വെച്ച് നടത്തപ്പെടും. റവ. റോബി മാത്യു നാഷണൽ കൺവീനർ, ബ്രദർ സാമുവൽ യോഹന്നാൻ നാഷണൽ സെക്രട്ടറി, ബ്രദർ വിൽസൻ തരകൻ നാഷണൽ ട്രഷറാർ, ബ്രദർ ഫിന്നി ഫിലിപ്പ് യൂത്ത് കോർഡിനേറ്റർ എന്നിവരെ തിരഞ്ഞെടുത്തു. 2020 ജൂലൈ മാസം 2 മുതൽ 5 വരെ പെൻസിൽവേനിയയു ടെ ഹൃദയഭാഗത്തുള്ള ചരിത്രപരമായ കൺവെൻഷൻ സെന്ററായ ലാങ്കാസ്റ്റർ കൗണ്ടി കൺവെൻഷൻ സെന്ററിൽ കോൺഫ്രൻസ് നടക്കും.

ഫിലാഡൽഫിയ ഇമ്മാനുവൽ ഐപിസിയുടെ സീനിയർ പാസ്റ്ററാണ് നാഷണൽ കൺവീനറായി തിരഞ്ഞെടുക്കപ്പെട്ട പാസ്റ്റർ റോബി മാത്യു. പാസ്റ്റർ റോബി നോർത്ത് പോയിന്റ് ബൈബിൾ കോളേജിൽ നിന്ന് പാസ്റ്ററൽ സ്റ്റഡീസിൽ ബിരുദം നേടി. ദൈവവചനം പഠിപ്പിക്കുന്നതിലും പ്രയോഗത്തിൽ വരുത്തുന്നതിലും 2000 മുതൽ വിവിധ നിലകളിൽ സേവനമനുഷ്ഠിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. നിലവിൽ പെൻസിൽവാനിയയിലെ പെന്തക്കോസ്ത് ഫെലോഷിപ്പിന്റെ കോർഡിനേറ്ററായി സേവനം അനുഷ്ഠിക്കുന്നു. 2008 ൽ ഐപിസി ഫാമിലി കോൺഫറൻസിന്റെ ദേശീയ യൂത്ത് കോർഡിനേറ്ററായി സേവനമനുഷ്ഠിച്ചു. ഭാര്യ സൂസൻ. മക്കൾ: ജരമ്യാ, ഹന്ന.

നാഷണൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ബ്രദർ സാമുവൽ യോഹന്നാൻ കോട്ടയം ഐ.പി.സി തിയോളജിക്കൽ സെമിനാരിക്ക് നേത്ര്യത്വം നൽകുന്ന ഐ.പി.സി എജ്യുക്കേഷണൽ ആൻഡ് വെൽഫെയർ സൊസൈറ്റിയുടെ ജനറൽ ട്രഷറാറായി പ്രവർത്തിക്കുന്നു. ഐപിസി ഫാമിലി കോൺഫറൻസ് ദേശീയ ട്രഷറർ, ലോക്കൽ കോർഡിനേറ്റർ തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. ഇൻഫർമേഷൻ ടെക്‌നോളജി ഡയറക്ടറായി പ്രവർത്തിക്കുന്നു. ന്യൂയോർക്കിലെ ഐപിസി റോക്ക്ലാന്റ് അസംബ്ലി സഭാഗമാണ്. ഭാര്യ: ഗ്ലോറി. മക്കൾ: ജെറമി, ജോനാഥൻ, ജാനീസ്.

ദേശീയ ട്രഷററായി തിരഞ്ഞെടുക്കപ്പെട്ട ബ്രദർ വിൽസൺ തരകൻ, ഫ്‌ളവേഴ്‌സ് ടിവി യുഎസ്എ റീജിയണൽ മാനേജർ, ഇന്തോ അമേരിക്കൻ പ്രസ് ക്ലബ് ഡാളസ് ട്രഷറർ, ട്രൂമാക്‌സ് മീഡിയ ഡയറക്ടർ, റൈറ്റേഴ്സ് ഫോറം ജോയിന്റ് സെക്രട്ടറി തുടങ്ങിയ നിലകളിൽ അറിയപ്പെടുന്നു. ബാങ്ക് ഓഫ് അമേരിക്കയിൽ ഓപ്പറേഷൻ ടീം മാനേജരായി പ്രവർത്തിക്കുന്നു ഹെബ്രോൺ ഡാളസ് ഐ.പി.സി സഭയുടെ സജീവാംഗമാണ്. ഭാര്യ: ബീന. മക്കൾ: പ്രിയ, സ്വപ്ന, ജോയൽ.


ദേശീയ യൂത്ത് കോർഡിനേറ്ററായി തിരഞ്ഞെടുക്കപ്പെട്ട ബ്രദർ ഫിന്നി ഫിലിപ്പ് വിവിധ ആത്മീയ യുവജന പ്രവർത്തനങ്ങളിൽ സഹകാരിയായി പ്രവർത്തിച്ചുവരുന്നു. കഴിഞ്ഞ 33 വർഷമായി എബൻ ഏസർ ചർച്ച് ഓഫ് ഗോഡ് അംഗമാണ്. നോർത്ത് അമേരിക്കൻ ചർച്ച് ഓഫ് ഗോഡ് കോൺ ഫറൻസിന്റെ ലോക്കൽ യൂത്ത് കോർഡിനേറ്ററായി സേവനമനുഷ്ഠിച്ചു. 2013- മുതൽ ഫിലാഡൽഫിയയിൽ സേവനമനുഷ്ഠിക്കുന്ന പാസ്റ്റർമാരോടും സഹപ്രവർത്തകരോടും ചേർന്ന് നഗരത്തിലെ ആദ്യത്തെ പെന്തക്കോസ്ത് യുവജന സംഘടന സ്ഥാപിച്ചു. നിലവിൽ സംഘടനയുടെ യൂത്ത് സെക്രട്ടറിയായി സേവനം അനുഷ്ഠിക്കുന്നു. ഭാര്യ: സൂസൻ ഫിലിപ്പ്. മക്കൾ: ഹന്ന, സോഫിയ, ജോഷ്വ.

യുവജനങ്ങൾക്കായുള്ള കോർഡിനേറ്ററായി പ്രിൻസ് മാത്യു വെർജീനി യയും, നാഷണൽ മീഡിയ കോർഡിനേറ്ററായി രാജൻ ആര്യപ്പള്ളി അറ്റ്‌ലാന്റയെയും, പ്രാർത്ഥന കോർഡിനേറ്ററായി റവ. ജോയ് വർഗ്ഗീസ് ഒഹായോയും തിരഞ്ഞെടുത്തു. 2021 ലെ 39 മത് പി.സി.എൻ.എ.കെ കോൺഫ്രൻസ് ഹൂസ്റ്റണിൽ വെച്ച് നടത്തപ്പെടും. നാഷണൽ കൺവീനറായി റവ. ഫിന്നി ആലുംമൂട്ടിലിനെ മയാമിയിൽ വെച്ച് നടന്ന കോൺഫ്രൻസിൽ തിരഞ്ഞെടുത്തു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP