Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഫിലാഡൽഫിയാ സെന്റ് തോമസ് ദേവാലയത്തിൽ പെരുന്നാൾ കൊടിയേറി

ഫിലാഡൽഫിയാ സെന്റ് തോമസ് ദേവാലയത്തിൽ പെരുന്നാൾ കൊടിയേറി

ഫിലാഡൽഫിയ, രാജു ശങ്കരത്തിൽ

ഫിലാഡൽഫിയാ:മലങ്കരയുടെ കാവൽപിതാവായ മാർത്തോമാ ശ്ലീഹായുടെ നാമധേയത്തിൽ സ്ഥാപിതമായ ഫിലാഡൽഫിയായിലെ പുരാതന ദേവാലയങ്ങളിൽ പ്രമുഖമായ സെന്റ് തോമസ് മലങ്കര ഓർത്തഡോക്‌സ് ചർച്ചിലെ ( 5422 N. Mascher St , Philadelphia , Pa , 19120 ) ഈ വർഷത്തെ പെരുന്നാളിന് വിളംബരം ചെയ്തുകൊണ്ടുള്ള കൊടിയേറി. ജൂലൈ 7 -ന് വികാരി റവ. ഫാദർ. ബാബു വർഗീസിന്റെ ( ഷേബാലി അച്ചൻ) മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബാനയ്ക്കു ശേഷം നടന്ന പെരുന്നാൾ കൊടിയുയർത്തൽ കർമ്മത്തിൽ ഇടവകജനങ്ങൾ ഉൾപ്പെടെ നിരവധി ഭക്ത ജനങ്ങൾ പങ്കെടുത്തു .

ജൂലൈ 13 - ന് ശനിയാഴ്ച ആരംഭിക്കുന്ന പെരുന്നാൾ ആഘോഷത്തിന്റെ ആദ്യ ദിനത്തിൽ വൈകിട്ട് 6 മണിക്ക് മലങ്കര ഓർത്തഡോക്‌സ് സഭയിലെ അമേരിക്കൻ ഭദ്രാസനത്തിലെ സീനിയർ വൈദീകരിൽ പ്രമുഖനായ വന്ദ്യ മത്തായി കോറെപ്പിസ്‌ക്കോപ്പായുടെ നേതൃത്വത്തിൽ സന്ഡ്യാ നമസ്‌കാരവും അതേത്തുടർന്ന് അദ്ദേഹത്തിന്റെ വചന ശുശ്രൂഷയും ഉണ്ടായിരിക്കും.

പെരുന്നാൾ ദിനത്തിലെ പ്രധാന ദിവസമായ ജൂലൈ 14 -ന് ഞായറാഴ്ച രാവിലെ 9 മണിക്ക് ആരംഭിക്കുന്ന വിശുദ്ധ കുർബ്ബാനയ്ക്ക് ഇടവക വികാരി റവ. ഫാദർ. ബാബു വർഗീസ് നേതൃത്വം നൽകും . അതെ തുടർന്ന് വാദ്യ മേളങ്ങളുടെ അകമ്പടിയോടുകൂടി നടക്കുന്ന ഭക്തിനിർഭരമായ റാസ ആരംഭിക്കും. തുടർന്ന് ആശീർവാദവും, വിഭവ സമർത്ഥമായ പെരുന്നാൾ സദ്യയും ഉണ്ടായിരിക്കും .

പെരുന്നാൾ ആഘോഷങ്ങളുടെ വിജയകരമായ നടത്തിപ്പിലേക്കായി വികാരി ഷേബാലി അച്ചനോടൊപ്പം ട്രഷറാർ ജെയിൻ കല്ലറയ്ക്കൽ , സെക്രട്ടറി മിസ്സിസ് വിൻസി വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ പ്രവർത്തിക്കുന്നു .

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP