Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോട്ടയം ക്ലബ് ഹൂസ്റ്റൺവാർഷീക പിക്നിക് വർണ്ണാഭമായി

കോട്ടയം ക്ലബ് ഹൂസ്റ്റൺവാർഷീക പിക്നിക് വർണ്ണാഭമായി

പി.പി. ചെറിയാൻ

ഹൂസ്റ്റൺ: കോട്ടയം ഹൂസ്റ്റൺ ക്ലബ്ബിന്റെ ഈ വർഷത്തെ പിക്നിക് വൈവിധ്യമാർന്ന പരിപാടികളോടെ സംഘടിപ്പിക്കപ്പെട്ടു. ജൂലായ് 21 ശനിയാഴ്ച മൻവേലിലുള്ള മധു ചേരിക്കലിന്റെ ഫാം ഹൗസിലായിരുന്നു. പിക്നിക്ക് വിജയകരമായി നടത്തപ്പെട്ടത്. പിക്ക്നിക്ക് ആരംഭിക്കുന്നതിനുമുമ്പ് ഹൂസ്റ്റൺ ക്ലബ് പ്രസിഡന്റ് ബാബു ചാക്കോ അംഗങ്ങളെ സ്വാഗതം ചെയ്തു. വർഷം തോറും കോട്ടയം നിവാസികളുടെ കൂടി വരവ് ഭൂതകാല അനുഭവങ്ങൾ പങ്കിടുന്നതിനും, പരസ്പരം പരിചയപ്പെടുന്നതിനുള്ള അവസരമാണെന്ന് ഓർമ്മപ്പെടുത്തി. തുടർന്ന് ചെയർമാൻ ജോസ് ജോൺ കൊണ്ടുംപ്ലാക്കൽ ക്ലബിന്റെ ഭാവി പരിപാടികൾ വിശദീകരിച്ചു.

പുതിയതായി രൂപീകരിച്ച ക്ലബിന്റെ വിമൻസ് ഫോറത്തിന്റെ ഉൽഘാടനം ചെയർമാൻ നിർവഹിച്ചു. തുടർന്ന് നടന്ന കായികകലാപരിപാടികളിൽ മാതാപിതാക്കളും കുട്ടികളും ഉത്സാഹത്തോടെ പങ്കെടുത്തു. കേരളത്തിന്റെ തനതായ ഭക്ഷണ പദാർത്ഥങ്ങൾ പിക്നിക് അംഗങ്ങൾ ശരിക്കും ആസ്വദിച്ചു.

രാവിലെ മുതൽ വൈകീട്ടു വരെ നീണ്ടു നിന്ന പിക്നിക്കിനു ശേഷം പങ്കെടുത്ത എല്ലാവർക്കും സെക്രട്ടറി സുകു ഫിലിപ്പ് നന്ദി പറഞ്ഞു. വരും വർഷങ്ങളിൽ പിക്നിക്ക് കൂടുതൽ ആകർഷകമാക്കുന്നതിന് എല്ലാവരുടേയും സഹകരണം സെക്രട്ടറി അഭ്യർത്ഥിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP