Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പ്രവീൺ മെമോറിയൽ സർവീസ് 23 ന് ഷിക്കാഗോയിൽ

പ്രവീൺ മെമോറിയൽ സർവീസ് 23 ന് ഷിക്കാഗോയിൽ

ഷിക്കാഗോ :അകാലത്തിൽ നമ്മെ വിട്ടു പിരിഞ്ഞു പോയ പ്രവീൺ വർഗീസിന്റെ ഓർമ്മകൾക്ക് മുൻപിൽ പ്രണാമമർപ്പിച്ചുകൊണ്ട് ഫെബ്രുവരി 23 ന് അഞ്ചാമത് പ്രവീൺ മെമോറിയൽ സർവീസ് ഷിക്കാഗോ മാർത്തോമാ പള്ളിയിൽ വച്ച് നടത്തുന്നു .പ്രവീൺ ആക്ഷൻ കൗൺസിലും വർഗീസ് ഫാമിലിയും സംയുക്തമായി സംഘടിപ്പിക്കുന്ന സമരണാഞ്ജലിയിൽ പ്രവീണിനെ സ്നേഹിക്കുന്ന എല്ലാവരും പങ്കെടുക്കണമെന്ന് വർഗീസ് കുടുംബം അറിയിച്ചു .

അമേരിക്കൻ കോൺഗ്രസ് വുമൺ ജാക്ക്ഷക്കൊസ്‌കി ,കോൺഗ്രസ് മാൻ രാജാ കൃഷ്ണമൂർത്തി ,മോർട്ടൻ ഗ്രോവ് മേയർ ഡാൻ ഡി മരിയ, ഇല്ലിനോയിസ് സ്റ്റേറ്റ് സെനറ്റർ റാംവെള്ളിവലം തുടങ്ങിയ പ്രഗത്ഭരായ വ്യക്തികൾ സ്മരണാഞ്ജലിയിൽ പങ്കെടുത്ത് സംസാരിക്കും .പ്രവീൺ ആക്ഷൻ കൗൺസിൽ കൺവീനർ ഗ്ലാഡ്സൺ വർഗീസ് സ്വാഗതം ആശംസിക്കുന്ന യോഗത്തിൽ റവ.ഷിബി വർഗീസ് അനുസ്മരണ സന്ദേശം നൽകും .പ്രവീണിന്റെ കുടുംബവും സുഹൃത്തുക്കളും പ്രവീൺ ഓർമ്മകൾ പങ്കുവയ്ക്കും .പ്രവീൺ വർഗീസ് കേസിന്റെ ഇതുവരെയുള്ള വിവരങ്ങൾ പ്രവീണിന്റെ മാതാവ് ലൗലി വർഗീസ് വിശദീകരിക്കുകയും ഒപ്പം ചടങ്ങിന് നന്ദി അറിയിക്കുകയും ചെയ്യും.ഷിജി അലക്സ്,ബീന വള്ളിക്കളം എന്നിവരാണ് പ്രോഗ്രാം കോഓർഡിനേറ്റർമാർ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP