Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഷിക്കാഗോ സെന്റ് മേരീസ് ദേവാലയത്തിലെ മൂന്ന് നോമ്പാചരണം ഭക്തിനിർഭരമായി

ഷിക്കാഗോ സെന്റ് മേരീസ് ദേവാലയത്തിലെ മൂന്ന് നോമ്പാചരണം ഭക്തിനിർഭരമായി

ജോയിച്ചൻ പുതുക്കുളം

ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ ഫെബ്രുവരി 3, 4, 5 തീയതികളിൽ നടന്ന മൂന്ന് നോമ്പാചരണവും പുറത്ത് നമസ്‌കാരവും ഭക്തിനിർഭരമായി. എല്ലാ ദിവസവും വൈകിട്ട് 7 ന് വി.കുർബ്ബാനയും പ്രത്യേക പ്രാർത്ഥനയും നടത്തപ്പെട്ടു. അവസാന ദിവസമായ ബുധനാഴ്‌ച്ച വൈകിട്ട് 7 ന് വി.കുർബ്ബാനയും തുടർന്ന് കടുത്തുരുത്തി സെന്റ് മേരീസ് ക്നാനായ ദൈവാലായത്തിലെ കൽകുരിശിങ്കൽ നടത്തപ്പെടുന്ന പ്രത്യേക പ്രാർത്ഥനയായ പുറത്ത് നമസ്‌കാരവും നടത്തപ്പെട്ടു.

ഫാ. ബോബൻ വട്ടംപുറത്തിന്റെ മുഖ്യകാർമികത്വത്തിൽ നടത്തിയ പുറത്ത് നമസ്‌കാരത്തിൽ ഫാ. തോമസ് മുളവനാൽ, ഫാ. ജോനസ് ചെറുനിലത്ത് എന്നിവർ സഹകാർമ്മികരായിരുന്നു. ദൈവാലയത്തിൽ പ്രത്യേകം തയ്യാറാക്കിയ കുരിശ്ലടിയിൽ നേർച്ച എണ്ണ ഒഴിക്കുന്നതിനും തിരി കത്തിക്കുന്നതിനുമുള്ള അവസരമുണ്ടായിരുന്നു. നൂറ് കണക്കിന് വിശ്വാസികൾ ത്രിദിനത്തിൽ നടന്ന തിരുകർമ്മങ്ങളിൽ പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP