Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഹൂസ്റ്റണിൽ അഖിലലോക പ്രാർത്ഥനാദിനം ആചരിച്ചു

ഹൂസ്റ്റണിൽ അഖിലലോക പ്രാർത്ഥനാദിനം ആചരിച്ചു

ഹൂസ്റ്റൺ: ഇമ്മാനുവേൽ മാർത്തോമ്മ സേവികാസംഘത്തിന്റെ നേതൃത്വത്തിൽ അഖിലലോക പ്രാർത്ഥനാദിനം സമുചിതമായി ആചരിച്ചു.ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിവിധ പാരമ്പര്യങ്ങളിൽ പെട്ട ക്രിസ്തീയ വനിതകൾ എല്ലാവർഷവും മാർച്ച് മാസം ഒരു പ്രത്യേക ദിനം പ്രാർത്ഥനാ ദിനമായി തെരഞ്ഞെടുത്തിരിക്കുകയാണ്. 170 ൽ പരം രാജ്യങ്ങളിൽ നിന്നുള്ള വനിതകൾ പ്രാർത്ഥനയ്ക്കും ധ്യാനത്തിനുമായി പ്രാർത്ഥനാദിനത്തിൽ ഒന്നാകുന്നു.

മാർച്ച് 30 നു ശനിയാഴ്ച ഇമ്മാനുവേൽ മാർത്തോമാ ദേവാലയത്തിൽ വച്ചു നടത്തപ്പെട്ട പ്രാർത്ഥനാദിനത്തിൽ ഹൂസ്റ്റണിലെ വിവിധദേവാലയങ്ങളിൽ നിന്നുള്ള നൂറിൽപരം സ്ത്രീകൾ പങ്കെടുത്തു. പ്രത്യേക ആരാധനയ്ക്കും പ്രാർത്ഥനയ്ക്കും ശേഷം ബിഞ്ചു എബ്രഹാം (ബിഞ്ചു കൊച്ചമ്മ )ഈ വർഷത്തെ ചിന്താ വിഷയമായ ' വരിക, എല്ലാം ഒരുങ്ങിയിരിക്കുന്നു ' (ലുക്കോ:14:15-23) എന്ന വിഷയത്തെ ആസ്പദമാക്കി ദൈവ വചന പ്രഘോഷണം നടത്തി.

ഇമ്മാനുവേൽ മാർത്തോമാ ഇടവക അസി. വികാരി റവ. സജി ആൽബി അധ്യക്ഷത വഹിച്ച പ്രസ്തുത യോഗം ഇടവക വികാരി റവ. എബ്രഹാം വർഗീസ് ഉൽഘാടനം ചെയ്തു.

പ്രാർത്ഥനാദിനത്തിനായി പ്രത്യേകം രൂപം കൊടുത്ത ഗായകസംഘ ത്തിന് ട്രിനിറ്റി മാർത്തോമാ ഇടവകാംഗം ആനി റോജിൻ നേതൃത്വം നൽകി. ഇമ്മാനുവേൽ ഇടവക സേവികാസംഘം സെക്രട്ടറി മറീന മാത്യു സ്വാഗതം ആശംസിക്കുകയും ട്രഷറർ കുഞ്ഞുമോൾ വർഗീസ് കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു.

ഈ ദിനത്തിൽ സമാഹരിച്ച സ്തോത്രകാഴ്ച സ്ലോവേനിയയിലെ വനിതകളുടെ ഇടയിലുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് അയച്ചു കൊടുക്കുന്നതാണെന്നു ഭാരവാഹികൾ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP