Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

റവ. റോഷൻ.വി.മാത്യൂസിന് ഹൂസ്റ്റണിൽ വരവേൽപ്പ് നൽകി

റവ. റോഷൻ.വി.മാത്യൂസിന് ഹൂസ്റ്റണിൽ വരവേൽപ്പ് നൽകി

ജീമോൻ റാന്നി

ഹൂസ്റ്റൺ: ഹൂസ്റ്റൺ ട്രിനിറ്റി മാർതോമ്മ ഇടവകയുടെ അസിസ്റ്റന്റ് വികാരിയായി ചുമതലയേൽക്കുവാൻ കേരളത്തിൽ നിന്നും എത്തിച്ചേർന്ന റവ. റോഷൻ.വി.മാത്യൂസിന് ഹൂസ്റ്റൺ ഇന്റെർകോണ്ടിനെന്റൽ വിമാനത്താവളത്തിൽ ഹൃദ്യമായ വരവേൽപ്പ് നൽകി. വികാരി റവ. ജേക്കബ്. പി. തോമസ്, വൈസ് പ്രസിഡന്റ് എം. ജോർജ്കുട്ടി, ഫിനാൻസ് ട്രസ്റ്റി എബ്രഹാം ജോസഫ് (ജോസ്), അക്കൗണ്ട്‌സ് ട്രസ്റ്റി പുളിന്തിട്ട.സി.ജോർജ്, ഭദ്രാസന അസംബ്ലി അംഗം തോമസ് മാത്യു (ജീമോൻ), മുൻ സെക്രട്ടറി അനിൽ വർഗീസ് തുടങ്ങിയവർ അച്ചനെ സ്വീകരിച്ചു.

2009 ഓഗസ്‌ററ് 10 ന് .കശീശ്ശാ പട്ടം സ്വീകരിച്ച മാവേലിക്കര ചെറുകോൽ മാർത്തോമാ ഇടവകാംഗമായ അച്ചൻ സേലം മാർത്തോമാ ഇടവക, കോന്നി മുതുപേഴുങ്കൽ, വകയാർ ക്രിസ്തോസ്, വി.കോട്ടയം എബനേസർ, പത്തനംതിട്ട പുത്തൻപീടിക സെന്റ് തോമസ് ,എന്നീ ഇടവകകളിൽ വികാരിയായി സേവനമനുഷ്ഠിച്ചതോടൊപ്പം സേലം മിഷൻ, പോണ്ടിച്ചേരി മിഷൻ പ്രവർത്തങ്ങളുടെ ചുമതലയും വഹിച്ച അനുഭവ സമ്പത്തുമായാണ് ഹൂസ്റ്റണിൽ എത്തിയിരിക്കുന്നത്.

ബാംഗ്ലൂർ യുണൈറ്റഡ് തിയോളജിക്കൽ സെമിനാരിയിൽ നിന്നും ബി.ഡി. ബിരുദം എടുത്ത അച്ചൻ നല്ലൊരു ഗായകനും ഗാനരചയിതാവുമാണ്. അച്ചന്റെ ഇടവകയിലെ സേവനം യുവജനങ്ങളുടെയും കുട്ടികളുടെയും ഇടയിലുള്ള പ്രവർത്തനങ്ങൾ കൂടുതൽ സജീവമാകുന്നതിനു ഉപകരിക്കുമെന്നു ഇടവക ഭാരവാഹികൾ പ്രത്യാശ പ്രകടിപ്പിച്ചു. 370ൽ പരം കുടുംബങ്ങളാണ് ഇടവകയിൽ ഉള്ളത്.

അച്ചന്റെ പിതാവ് റവ. മാത്യൂസ് മാത്തുണ്ണി മാർത്തോമ്മ സഭയിലെ സീനിയർ വൈദികരിലൊരാളാണ്. അടൂർ ഏനാത്ത് സ്വദേശിയായ ബസ്‌കിയമ്മ റ്റിറ്റി, മക്കളായ റിയോണ, ഷെറോണാ എന്നിവർ താമസിയാതെ ഹൂസ്റ്റണിൽ എത്തിച്ചേരുമെന്ന് അച്ചൻ അറിയിച്ചു.

സ്റ്റാഫോർഡ് പാഴ്‌സനേജിലും അച്ചന് ഇടവകാംഗങ്ങൾ സ്വീകരണം ഒരുക്കിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP