Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഫാ. മാത്യു നായ്ക്കംപറമ്പിൽ നയിക്കുന്ന ധ്യാനം വാഷിങ്ടൺ ഡി.സിയിൽ

ഫാ. മാത്യു നായ്ക്കംപറമ്പിൽ നയിക്കുന്ന ധ്യാനം വാഷിങ്ടൺ ഡി.സിയിൽ

ജോയിച്ചൻ പുതുക്കുളം

വാഷിങ്ടൺ ഡി.സി: ഫാ. മാത്യു നായ്ക്കംപറമ്പിൽ തന്റെ അമേരിക്കയിലെ കരിസ്മാറ്റിക് ധ്യാനപ്രഘോഷണങ്ങളുടെ രജത ജൂബിലി ആഘോഷിക്കുന്ന ഈ വർഷം വാഷിങ്ടൺ ഡി സി യിൽ ''വചനാധിഷ്ഠിത കുടുംബ വിശുദ്ധീകരണ ധ്യാനം'' നയിക്കുന്നു.

വാഷിങ്ടൺ ഡി. സി. റീജിയണിലെ കേരള കത്തോലിക്കാ പള്ളികളുടെ നേതൃത്ത്വത്തിലുള്ള ഈ ധ്യാനം സെപ്റ്റംബർ മാസം 14, 15,16 തീയതികളിൽ ആണ് നടത്തപ്പെടുന്നത്.

പതിന്നാലാം തീയതി വെള്ളിയാഴ്ച വൈകിട്ട് 6 മണി മുതൽ 9 മണി വരെ Our lady of Visitation Church, 14139 Seneca Road , Germantown, MD.20874.

15, 16 (ശനി, ഞായർ) തീയതികളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ Laurel High School, 8700 Cherry Lane , Laurel MD,20707. ആണ് ധ്യാനം നടത്തപ്പെടുന്നത്.

വാഷിങ്ടൺ നിത്യ സഹായ മാതാ പള്ളി വികാരി ഫാ. മാത്യു പുഞ്ചയിൽ മുഖ്യ രക്ഷാധികാരിയായും മറ്റു ഇടവക വികാരിമാർ രക്ഷാധികാരികളായും വിവിധ ഇടവക പ്രതിനിധികളും വിപുലമായ യോഗം ചേർന്ന് ധ്യാനത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്തുകയും വിവിധ കമ്മിറ്റികൾ രൂപീകരിച്ചു പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.

കേരളത്തിലെ പേമാരിയിലും വെള്ളപ്പൊക്കത്തിലും കഷ്ടതയനുഭവിക്കുന്ന നമ്മുടെ സഹോദരങ്ങൾക്ക് പുനർജ്ജീവനത്തിനു ഒരു സാന്ത്വനമാകാൻ ഈ ധ്യാനത്തിൽ പങ്കെടുത്ത് പ്രത്യേക പ്രാർത്ഥനാ സമർപ്പണം നടത്തുന്നതിനായി ഈ നല്ല അവസരം വിനിയോഗിക്കുവാൻ എല്ലാവരോടും മുഖ്യ രക്ഷാധികാരി ഫാ. മാത്യു പുഞ്ചയിൽ ആഹ്വാനം ചെയ്തു. ധ്യാനത്തിന്റെ സുഗമമായ നടത്തിപ്പിന് വേണ്ടി ധ്യാനത്തിൽ പങ്കെടുക്കുന്നവർ www.syromalabargw.org-ൽ രജിസ്റ്റർ ചെയ്യണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP