Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഫാ. മാത്യു ആശാരിപറമ്പിൽ നയിക്കുന്ന ആന്തരീക സൗഖ്യ ധ്യാനം സോമർസെറ്റിൽ

ഫാ. മാത്യു ആശാരിപറമ്പിൽ നയിക്കുന്ന ആന്തരീക സൗഖ്യ ധ്യാനം സോമർസെറ്റിൽ

സെബാസ്റ്റ്യൻ ആന്റണി

ന്യൂജേഴ്സി: സോമർസെറ്റ് സെന്റ് തോമസ് സീറോ മലബാർ കാത്തലിക് ഫൊറോന ദേവാലയത്തിൽ വലിയ നോമ്പിനൊരുക്കമായുള്ള ഈ വർഷത്തെ ധ്യാനം ഏപ്രിൽ 4, 5, 6, 7 തീയതികളിൽ (വ്യാഴം, വെള്ളി, ശനി, ഞായർ) നടത്തുന്നു.

പ്രമുഖ ദൈവ വചനപ്രഘോഷകനും, ധ്യാനഗുരുവുമായ റവ.ഫാ. മാത്യു ആശാരിപറമ്പിൽ വചന ശുസ്രൂഷകൾക്കു നേതൃത്വം നൽകും. തലശ്ശേരി അതിരൂപതയുടെ പരിയാരത്തുള്ള 'മദർഹോം' ധ്യാനകേന്ദ്രം ഡയറക്ടറാണ് ഫാ. മാത്യു ആശാരിപറമ്പിൽ.

കാൽനൂറ്റാണ്ടുകളായി ഇന്ത്യയിലും വിദേശരാജ്യങ്ങളിലുമായി വൈദീകർക്കും, സന്യസ്തർക്കും, അത്മായർക്കും ദൈവവചന ശുശ്രൂഷയിലൂടെ അനേകായിരങ്ങളെ ദൈവാനുഭവങ്ങളിലേക്ക് നയിക്കുവാൻ പിതാവായ ദൈവം മാത്യു അച്ചനിലൂടെ പ്രവർത്തിക്കുകയുണ്ടായി.

ആത്മാഭിഷേകത്തിനും, ആന്തരീക സൗഖ്യത്തിനും, രോഗശാന്തിക്കും ഈ നോമ്പുകാലത്തിൽ ദൈവം നമുക്കായി നൽകുന്ന കാരുണ്യം അനുഭവിച്ചറിയുവാനുള്ള ഈ ധ്യാനം ഏപ്രിൽ 4,5 ദിവസങ്ങളിൽ (വ്യാഴം, വെള്ളി) വൈകുന്നേരം 6 മണി മുതൽ രാത്രി 9 വരേയും, ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരേയുമാണ്.

ഈ ദിവസങ്ങളിൽ വി. കുർബാന, ആരാധന, കുമ്പസാരം, ഭക്തിസാന്ദ്രമായ ഗാനശുശ്രൂഷ എന്നിവയും കുട്ടികൾക്കായി പ്രത്യേക ധ്യാനവും ഉണ്ടായിരിക്കും.

വലിയ നോമ്പിന്­ ഒരുക്കമായി നടത്തപ്പെടുന്ന ആന്തരീക സൗഖ്യ ധ്യാനത്തിൽ ഇടവകയിലെ മുഴുവൻ കുടുംബാംഗങ്ങളും പങ്കെടുത്ത്­ വിശ്വാസത്തിന്റെ ആഴങ്ങളിൽ വളരുവാനും, ആത്മീയ ഉണർവ്വ് നേടുവാനും എല്ലാ കുടുംബാംഗങ്ങളെയും സ്­നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി വികാരി റവ. ഫാ. ലിഗോറി ഫിലിപ്‌സ് കട്ടിയാകാരൻ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് താഴെപ്പറയുന്നവരുമായി ബന്ധപ്പെടുക:

ജസ്റ്റിൻ ജോസഫ് (ട്രസ്റ്റി) (732)7626744, സെബാസ്റ്റ്യൻ ആന്റണി (ട്രസ്റ്റി) 732-690-3934), ടോണി മാങ്ങൻ (ട്രസ്റ്റി) (347) 721-8076, മനോജ് പാട്ടത്തിൽ (ട്രസ്റ്റി) (908 )400-2492.
വെബ്: https://stthomassyronj.org

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP