Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഫാ. മാത്യു നായ്ക്കംപറമ്പിൽ ടീം നയിക്കുന്ന വചനപ്രഘോഷണവും രോഗശാന്തി ശുശ്രൂഷയും ഡാളസിൽ

ഫാ. മാത്യു നായ്ക്കംപറമ്പിൽ ടീം നയിക്കുന്ന വചനപ്രഘോഷണവും രോഗശാന്തി ശുശ്രൂഷയും ഡാളസിൽ

ഡാളസ് : പ്രസിദ്ധ വചനപ്രഘോഷകൻ ഫാ. മാത്യു നായ്ക്കംപറമ്പിൽ വി സി (ഡിവൈൻ റിട്രീറ്റ് സെന്റർ, മുരിങ്ങൂർ) നയിക്കുന്ന ത്രിദിന വചന പ്രഘോഷണവും രോഗശാന്തി ശുശ്രൂഷയും കൊപ്പേൽ സെന്റ് അൽഫോൻസാ സീറോ മലബാർ ദേവാലയത്തിൽ 26,27,28 (വെള്ളി, ശനി, ഞായർ) തീയതികളിൽ നടത്തപ്പെടുന്നു.

സിസ്റ്റർ തെരേസ വരക്കുളം എഫ്.സി.സി, ഫാ. സെബാസ്റ്റ്യൻ അഞ്ചുമുറിയിൽ വിസി എന്നിവരും ടീമിലുണ്ട്. 26 വെള്ളിയാഴ്ച രാവിലെ ഒൻപതു മുതൽ ആരാധനയും വൈകുന്നേരം ആറിനു വി. കുർബാനയും തുടർന്നു വചന പ്രഘോഷണവും നടക്കും. ശനി, ഞായർ ദിവസങ്ങളിൽ രാവിലെ എട്ടു മുതൽ വൈകുന്നേരം അഞ്ചുവരെയുമാണ് ധ്യാനം. ധ്യാനത്തിന് രജിസ്റ്റർ ചെയ്യേണ്ട ആവശ്യമില്ല.

ധ്യാന ദിവസങ്ങളിൽ പരിശുദ്ധ കുർബാനയും, ദിവ്യകാരുണ്യ ആരാധനയും, കുമ്പസാരവും രോഗശാന്തി ശുശ്രൂഷയും ആന്തരിക സൗഖ്യ പ്രാർത്ഥനയും, പരിശുദ്ധ അഭിഷേക പ്രാർത്ഥനയും ഉണ്ടായിരിക്കും. കുട്ടികൾക്കും യുവജനങ്ങൾക്കും പ്രത്യേക ശുശ്രൂഷയും ഉണ്ടായിരിക്കും. കുട്ടികൾക്ക് ബേബിസിറ്റിങ് സൗകര്യം ഒരുക്കിയിട്ടുണ്ട്. ധ്യാന ദിവസങ്ങളിൽ ഉച്ച ഭക്ഷണം ക്രമീകരിച്ചിട്ടുണ്ട്.

കരുണയുടെ വർഷത്തിൽ നടക്കുന്ന ഈ ധ്യാനത്തിൽ പങ്കെടുത്തു കൂടുതൽ ദൈവാനുഗ്രഹം പ്രാപിപ്പാൻ ഏവരെയും സ്വാഗതം ചെയ്യുന്നതായി വികാരി ഫാ. ജോൺസ്റ്റി തച്ചാറ അറിയിച്ചു. വിദൂരങ്ങളിൽ വരുന്നവർക്ക് താമസസൗകര്യം ആവശ്യമുണെ്ടങ്കിൽ ട്രസ്റ്റിമാരുമായി ബന്ധപ്പെടുക. കൂടുതൽ വിവരങ്ങൾക്ക് : നൈജോ മാത്യു 214 436 9535 ,പോൾ ആലപ്പാട്ട് 214 412 9735.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP