Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ന്യുയോർക്ക് റിവൈവൽ 2018 19 മുതൽ 26 വരെ

ന്യുയോർക്ക് റിവൈവൽ 2018 19 മുതൽ 26 വരെ

നിബു വെള്ളവന്താനം

ന്യുയോർക്ക് : രക്ഷാമാർഗ്ഗം മിനിസ്ട്രിയും ന്യൂയോർക്ക് ഹെബ്രോൻ ഐ.പി.സി സഭയും സംയുക്തമായി നടത്തുന്ന ഒരു വാര ഉപവാസ പ്രാർത്ഥനയും ഉണർവ്വ് യോഗങ്ങളും ഓഗസ്റ്റ് 19 മുതൽ 26 വരെ ക്യൂൻസ് ബാപ്റ്റിസ്റ്റ് ചർച്ച് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടും. 19 ന് ഞായറാഴ്ച വൈകിട്ട് 7ന് ഐ.പി.സി നോർത്ത് അമേരിക്കൻ ഈസ്റ്റേൺ റീജിയൻ പ്രസിഡന്റ് പാസ്റ്റർ ജോസഫ് വില്യംസ് ഉത്ഘാടനം നിർവ്വഹിക്കും. ദിവസവും പകൽ 9.30 മുതൽ 12.30 വരെയും വൈകിട്ട് 6.30 മുതൽ 9.30 വരെയും യോഗങ്ങൾ ഉണ്ടായിരിക്കും. 26 ന് ഞായറാഴ്ച ഭക്തിനിർഭരമായ തിരുവത്താഴ ശുശ്രൂഷയോടും വിശുദ്ധ ആരാധനയോടും കൂടി സമാപിക്കും.

ലോക പ്രസിദ്ധരായ നിരവധി അനുഗ്രഹീത പ്രഭാഷകർ പരിശുദ്ധാത്മ നിറവിൽ ഒത്തുചേരുന്ന ആത്മീയ സമ്മേളനത്തിൽ രക്ഷാമാർഗം മിനിസ്ട്രിസ് ക്വയർ സംഗീത ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക്: റവ. ഡോ. ബാബു തോമസ് : 516 248 9598 , ബ്രദർ റെനി വർഗീസ്: 347 869 1689

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP