Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

റോക്ക് ലാൻഡ് സെന്റ് മേരീസ് സീറോ മലബാർ ചർച്ച് ഇനി മുതൽ ഹോളി ഫാമിലി ചർച്ച്

റോക്ക് ലാൻഡ് സെന്റ് മേരീസ് സീറോ മലബാർ ചർച്ച് ഇനി മുതൽ ഹോളി ഫാമിലി ചർച്ച്

ജോയിച്ചൻ പുതുക്കുളം

ന്യുയോർക്ക്: റോക്ക് ലാൻഡിലെ സെന്റ് മേരീസ് സീറോ മലബാർ കാത്തലിക്ക് ചർച്ചിന്റെ പേര് ഔദ്യോഗികമായി ഹോളി ഫാമിലി ചർച്ച് എന്നാക്കി. അടുത്തയിടക്ക് രൂപതാ ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്ത് ഇടവക സന്ദർശിച്ചപ്പോൾ ഇത് പ്രഖ്യാപിക്കുകയും ചെയ്തു.

റോക്ക് ലാൻഡ് കൗണ്ടിയിൽ വിവിധ സഭകളുടേതായി പല സെന്റ് മേരീസ് ചർച്ചും ഉള്ളതു കൊണ്ടാണു ഈ പേരുമാറ്റമെന്നു വികാരി ഫാ. തദ്ദേവൂസ് അരവിന്ദത്ത് അറിയിച്ചു. നമുക്കു സഭാ വിഭാങ്ങൾ അറിയാമെങ്കിലും മുഖ്യധാരയിലുള്ളവർക്ക് പലപ്പോഴും അശയ കുഴപ്പം വരുന്നു. ഇപ്പോൾ ആരാധന നടത്തുന്നവെസ്ലി ഹിൽസിലെ സെന്റ് ബോണിഫസ് ചർച്ച് വാങ്ങുവാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന പശ്ചാത്തലത്തിലണു പേരു മാറ്റം.

ഈ ആഴ്ച മുതൽ പള്ളിയിൽ പുതുതായി രണ്ട് നൊവേന കൂടി ആരംഭിച്ചു. ചൊവ്വാഴ്ച വൈകിട്ട്സെന്റ് ആന്റണിയുടെയും വ്യാഴാഴ്ച വൈകിട്ട് സെന്റ് അല്ഫോൻസാമ്മയുടെയും. 6:30നു വി. കുർബാനയൊടെ തുടക്കം.

ബുധനഴ്ച സെന്റ് ജോസഫിന്റെയും വെള്ളിയാഴ്ച സെന്റ് ജൂഡിന്റെയും നോവേനയും വി. കുർബനയും വൈകിട്ട് 6:30നു നടന്നു വരുന്നു. മാതാവിന്റെ നൊവേണ ശനിയാഴ്ച രാവിലെ 9 മണിക്കാണ്

ആഴ്ചയിലെ 5 ദിവസവും നൊവേന ഉണ്ട്. നാലു ദിവസം വൈകിട്ട് 6:30നു വി. കുർബാനയും നൊവേനയും. ചൊവ്വ, ബുധൻ, വ്യാഴം, വെള്ളി ദിനങ്ങളിൽ

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP