Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഷിക്കാഗോ എക്യൂമെനിക്കൽ കൗൺസിൽ ഡോ. അഗസ്റ്റിൻ പാലയ്ക്കാപ്പറമ്പിൽ അച്ചന് യാത്രയയപ്പ് നൽകി

ഷിക്കാഗോ എക്യൂമെനിക്കൽ കൗൺസിൽ ഡോ. അഗസ്റ്റിൻ പാലയ്ക്കാപ്പറമ്പിൽ അച്ചന്  യാത്രയയപ്പ് നൽകി

ജോയിച്ചൻ പുതുക്കുളം

ഷിക്കാഗോ: കഴിഞ്ഞ നാലു വർഷമായി സീറോ മലബാർ കത്തീഡ്രൽ വികാരിയും, ഷിക്കാഗോയിലെ പതിനഞ്ച് ഇടവകകളുടെ കൂട്ടായ്മയായ ഷിക്കാഗോ എക്യൂമെനിക്കൽ കൗൺസിൽ മുൻ പ്രസിഡന്റുമായ ഡോ. അഗസ്റ്റിൻ പാലയ്ക്കാപ്പറമ്പിൽ അച്ചന് സ്നേഹനിർഭരമായ യാത്രയയപ്പ് നൽകി.

സീറോ മലബാർ കത്തീഡ്രലിൽ കൂടിയ യാത്രയയപ്പ് സമ്മേളനത്തിൽ വിവിധ ഇടവകകളെ പ്രതിനിധീകരിച്ച് നിരവധി വൈദീകരും, കൗൺസിൽ അംഗങ്ങളും അഗസ്റ്റിനച്ചന്റെ വിനയപൂർവ്വമായ പെരുമാറ്റത്തിലൂടെ ഷിക്കാഗോ എക്യൂമെനിക്കൽ കൗൺസിലിനു നൽകിയ നേതൃത്വത്തെ പ്രശംസിക്കുകയും, വരുംകാലങ്ങളിൽ അച്ചന്റെ എല്ലാ പ്രവർത്തനങ്ങൾക്കും ദൈവം എല്ലാവിധ അനുഗ്രഹങ്ങളും നൽകട്ടെ എന്നു ആശംസിക്കുകയും ചെയ്തു.

അഗസ്റ്റിനച്ചൻ തന്റെ മറുപടി പ്രസംഗത്തിൽ എക്യൂമെനിക്കൽ കൗൺസിൽ നല്കിയ എല്ലാ സഹകരണങ്ങൾക്കും നന്ദി പ്രകാശിപ്പിക്കുകയും, ഷിക്കാഗോ എക്യൂമെനിക്കൽ കൗൺസിലിനോടൊത്ത് പ്രവർത്തിക്കുവാൻ സാധിച്ചത് ഒരു ദൈവാനുഗ്രഹമായി കാണുന്നുവെന്നും, കൗൺസിലിന്റെ ഭാവി പ്രവർത്തനങ്ങൾക്ക് എല്ലാവിധ ദൈവാനുഗ്രഹങ്ങൾ ഉണ്ടാകട്ടെ എന്നു ആസംസിക്കുകയും ചെയ്തു.

യാത്രയയപ്പ് യോഗത്തിന് എക്യൂമെനിക്കൽ കൗൺസിൽ പ്രസിഡന്റ് റവ. ജോൺ മത്തായി, വൈസ് പ്രസിഡന്റ് ഫാ. ബഞ്ചമിൻ ജേക്കബ്, സെക്രട്ടറി ടീന തോമസ്, ജോയിന്റ് സെക്രട്ടറി അച്ചൻകുഞ്ഞ് മാത്യു, ട്രഷറർ ആന്റോ കവലയ്ക്കൽ എന്നിവർ നേതൃത്വം നൽകി. ജോയിന്റ് സെക്രട്ടറി അച്ചൻകുഞ്ഞ് മാത്യു അറിയിച്ചതാണിത്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP