Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

വിശുദ്ധ യുദാശ്ശീഹായുടെ തിരുനാളും, നൊവേനയും, തിരുശേഷിപ്പ് വണക്കവും, ഒക്ടോ. 19 മുതൽ 28 വരെ ന്യൂജേഴ്സിയിലെ സോമർസെറ്റിൽ

വിശുദ്ധ യുദാശ്ശീഹായുടെ തിരുനാളും, നൊവേനയും, തിരുശേഷിപ്പ് വണക്കവും, ഒക്ടോ. 19 മുതൽ 28 വരെ ന്യൂജേഴ്സിയിലെ സോമർസെറ്റിൽ

ജോയിച്ചൻ പുതുക്കുളം

ന്യൂജേഴ്സി: ന്യൂജേഴ്സിയിലെ സോമർസെറ്റ് സെന്റ്. തോമസ് സീറോ മലബാർ കാത്തലിക് ഫൊറോനാ ദേവാലയത്തിൽ വിശുദ്ധ യൂദാശ്ലീഹായുടെ നൊവേനയും, തിരുശേഷിപ്പ് വണക്കവും, തിരുനാളും ഒക്ടോബർ 19 ണ്ടമുതൽ ഒക്ടോബർ 28 വരെ ഭക്ത്യാദരപൂർവ്വം നടത്തുന്നതാണെന്ന് ഫൊറോനാ വികാരി ഫാ. ലിഗോറി ഫിലിപ്സ് കട്ടിയാകാരൻ അറിയിച്ചു.

ആഘോഷമായ ദിവ്യബലിയും, നൊവേനയും, തിരുശേഷിപ്പ് വണക്കവും എല്ലാദിവസവും വൈകിട്ട് 7.30 മുതൽ നടക്കും. പ്രധാന തിരുനാൾ ഒക്ടോബർ 28 ണ്ടന് ഞായറാഴ്ച രാവിലെ 9.30 ന് ആരംഭിക്കും.

2013 ഒക്ടോബർ 17 നാണ് വിശുദ്ധന്റെ തിരുശേഷിപ്പ് പ്രതിഷ്ഠാ ചടങ്ങുകൾ സോമർസെറ്റ് ദേവാലയത്തിൽ നടന്നത്. ഓസ്ട്രിയയിലെ വിയന്നയിൽ നിന്ന് ഫാ. എബി പുതുമനയുടെ നേതൃത്വത്തിൽ വിയന്ന ആർച് ബിഷപ്പ് ക്രസ്സ്റ്റോഫ് ഷോണ് ബോണിന്റെ സാക്ഷ്യപത്രത്തോടുകൂടി സോമർ സെറ്റിലെ സെന്റ് തോമസ് ഫൊറോനാ ദേവാലയത്തിൽ കൊണ്ടുവന്ന വിശുദ്ധന്റെ തിരുശേഷിപ്പ് അന്നത്തെ വികാരി ഫാ. തോമസ് കടുകപ്പിള്ളി ഏറ്റുവാങ്ങുകയും, ഷിക്കാഗോ രൂപതയുടെ അഭിവന്ദ്യ പിതാവ് മാർ ജേക്കബ് അങ്ങാടിയത്ത് പരസ്യ വണക്കത്തിനായി ദേവാലയത്തിൽ പ്രതിഷ്ഠിക്കുകയും ചെയ്തിരുന്നു.

വിശുദ്ധ യൂദാശ്ശീഹായുടെ തിരുശരീരത്തിലെ അസ്ഥിയുടെ ഭാഗമാണ് ദേവാലയത്തില് ലഭിച്ചിരിക്കുന്ന ഫസ്റ്റ് ക്ലാസ് വിഭാഗത്തിലെ തിരുശേഷിപ്പ്. നാളിതുവരെ വിവിധ പ്രദേശങ്ങളിൽ നിന്നായി അനേകർ വിശുദ്ധന്റെ തിരുശേഷിപ്പ് വണങ്ങുകയും, പ്രത്യേക പ്രാര്ത്ഥനകളിലൂടെ രോഗശാന്തിയും മറ്റ് പ്രത്യേക അനുഗ്രഹങ്ങളും ലഭിച്ചുകൊണ്ടിരിക്കുന്നതായി വിശ്വാസികൾ തന്നെ അറിയിക്കുന്നതായി വികാരി സാക്ഷ്യപ്പെടുത്തുന്നു.

ഒക്ടോബർ 19 ന് വെള്ളിയാഴ്ച വൈകീട്ട് 7.30 ന് ആരംഭിക്കുന്ന വിശുദ്ധന്റെ നൊവേനയും, വിശുദ്ധ ദിവ്യബലിയും, ഇടവക വികാരി ഫാ.ലിഗോറിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടക്കും. ഇന്നത്തെ തിരുനാൾ ചടങ്ങുകൾക്ക് സെന്റ്.തെരേസ വാർഡ് നേതൃത്വം നൽകും.

20ന് ശനിയാഴ്ച രാവിലെ 9:00 നുള്ള വിശുദ്ധ ദിവ്യബലിക്ക് ഷിക്കാഗോ രൂപത മതബോധന കമ്മീഷൻ ഡയറക്ടർ റവ. ഡോ. ജോർജ് ദാനവേലിൽ നേതൃത്വം നൽകും. തുടർന്ന് വിശുദ്ധന്റെ നൊവേനയും മറ്റു പ്രാർത്ഥനകളും നടക്കും.

ഇന്നേദിവസം മതാദ്ധ്യാപകർക്കുള്ള പ്രത്യക പരിശീലന ക്ലാസ്സുകളും നത്തപ്പെടും ക്ലാസ്സുകൾക്ക് റവ. ഡോ. ജോർജ് ദാനവേലിൽ നേതൃത്വം നൽകും.

ഒമ്പത് ദിവസങ്ങളിലായി നടക്കുന്ന വിശുദ്ധന്റെ നൊവേനയും, പ്രാർത്ഥനകൾക്കും വിവിധ വാർഡ് അംഗങ്ങൾ നേതൃത്വം നൽകും. പത്തൊമ്പതാം തിയതി സെന്റ്. തെരേസ വാർഡ്, ഇരുപതാം തിയതി സെന്റ്.മേരീസ് വാർഡ്, ഇരുപത്തിഒന്നാം തിയതി സെന്റ് .തോമസ് വാർഡ്, ഇരുപത്തിരണ്ടാം തിയതി സെന്റ്. ജോസഫ് വാർഡ്, ഇരുപത്തിമൂന്നാം തിയതി സെന്റ്. ജോർജ് വാർഡ്, ഇരുപത്തിനാലാം തിയതി സെന്റ്. ആന്റണി വാർഡ്, ഇരുപത്തഞ്ചാം തിയതി സെന്റ്. ജൂഡ് വാർഡ്, ഇരുപത്തിയാറാം തിയതി സെന്റ്. അൽഫോൻസാ വാർഡ്, ഇരുപത്തിഏഴാം തിയതി സെന്റ്. പോൾസ് വാർഡ് എന്നിങ്ങനെ ആണ് ക്രമപ്പെടുത്തിയിരിക്കുന്നത്.

വിശുദ്ധന്റെ പ്രധാന തിരുനാൾ തിരുക്കർമ്മങ്ങൾ ഒക്ടോബർ 28 ന് ഞായറാഴ്ച രാവിലെ 9.30ന് ഷിക്കാഗോ രൂപതാ സഹായ മെത്രാൻ മാർ. ജോയ്ആലപ്പാട്ടിന്റെ മുഘ്യ കാർമ്മികത്വത്തിൽ ആഘോഷമായ ദിവ്യബലിയോടെ ആരംഭിക്കും.

ദിവ്യബലിക്കു ശേഷം ലതീഞ്ഞു, വിശുദ്ധന്റെ രൂപം വഹിച്ചുകൊണ്ടുള്ള ആഘോഷപൂർവ്വമായ പ്രദക്ഷിണവും, പ്രദക്ഷിണത്തിനുശേഷം തിരിശേഷിപ്പ് വണക്കവും, തുടർന്ന് നേർച്ച വിതരണവും ഉണ്ടായിരിക്കും .

മിശിഹായുടെ വിശ്വസ്ത ദാസനും അസാധ്യകാര്യങ്ങളുടെ മദ്ധ്യസ്ഥനുമായ വി. യുദാശ്ശീഹായുടെ തിരുശേഷിപ്പ് വണങ്ങുന്നതിനും, വിശുദ്ധന്റെ തിരുനാൾ ആഘോഷങ്ങളിൽ ഭക്തിപൂർവ്വം പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുന്നതിനും എല്ലാ ഇടവകാംഗങ്ങളേയും മറ്റ് തീര്ത്ഥാടകരേയും സ്നേഹത്തോടെ ക്ഷണിക്കുന്നതായി വികാരിയച്ചനും, ട്രസ്റ്റിമാരും, സംഘാടകരും അറിയിച്ചു.

നിയോഗങ്ങൾ സമർപ്പിക്കുന്നതിനും മറ്റ് വിവരങ്ങൾക്കും ബന്ധപ്പെടുക :

മിനേഷ് ജോസഫ് (ട്രസ്റ്റി ) 201978 9828,മേരിദാസൻ തോമസ് (ട്രസ്റ്റി) 201 912 6451, ജസ്റ്റിൻ ജോസഫ് (ട്രസ്റ്റി ) 732762 6744, സാബിൻ മാത്യൂ (ട്രസ്റ്റി ) 848 391 8461, ബിൻസി ഫ്രാൻസിസ് (കോർഡിനേറ്റർ), 908 531 4034, ജോജോ ചിറയിൽ (കോർഡിനേറ്റർ) 732 215 4783, ജെയിംസ് പുതുമന (കോർഡിനേറ്റർ) 732 216 4783.
വെബ് : www.stthomsayronj.org

സെബാസ്റ്റ്യൻ ആന്റണി അറിയിച്ചതാണിത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP