Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സോമർസെറ്റ് സെന്റ് തോമസ് സീറോ മലബാർ ഫൊറോനാ ദേവാലയത്തിൽ ഭക്തിസാന്ദ്രമായ ഉയിർപ്പ് തിരുനാൾ ആഘോഷം

സോമർസെറ്റ് സെന്റ് തോമസ് സീറോ മലബാർ ഫൊറോനാ ദേവാലയത്തിൽ ഭക്തിസാന്ദ്രമായ ഉയിർപ്പ് തിരുനാൾ ആഘോഷം

സെബാസ്റ്റ്യൻ ആന്റണി

ന്യൂജേഴ്സി: അനുരഞ്ജനത്തിന്റേയും ത്യാഗത്തിന്റേയും സ്മരണകളുണർത്തിയ വിശുദ്ധ വാരാചരണം കഴിഞ്ഞ്, മാനവരാശിയെ പാപത്തിന്റെ കരങ്ങളിൽ നിന്ന് മോചിപ്പിച്ച് മോക്ഷത്തിന്റെ വഴി കാണിച്ചുതന്ന നിത്യരക്ഷകന്റെ ത്യാഗത്തിന്റേയും, സ്നേഹത്തിന്റേയും സ്മരണകളുണർത്തിയ ഉയിർപ്പ് തിരുനാൾ സോമർസെറ്റ് സെന്റ് തോമസ് സീറോ മലബാർ കാത്തലിക് ഫൊറോനാ ദേവാലയത്തിൽ ഭക്തിനിർഭരവും പ്രൗഢഗംഭീരവുമായി നടത്തപ്പെട്ടു.

ഏപ്രിൽ 20 - ന് വൈകിട്ട് 7:30 ന് ഉയിർപ്പ് തിരുനാളിന്റെ തിരുകർമ്മങ്ങൾക്ക്ണ്ട തുടക്കംകുറിച്ചു. ഷിക്കാഗോ രൂപത സഹായമെത്രാൻ മാർ ജോയ് ആലപ്പാട്ടിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടന്ന ആഘോഷമായ ദിവ്യബലിയിലും, തിരുകർമ്മങ്ങളും ബഹു. ഇടവക വികാരി ഫാ. ലിഗോറി ഫിലിപ്സ് കട്ടിയാകാരൻ , ഫാ. ഫിലിപ്പ് വടക്കേക്കര എന്നിവർ സഹകാർമ്മികരായി.

കൈകളിൽ കത്തിച്ച മെഴുകുതിരികളുമായി ആഘോഷമായ തിരുനാൾ പ്രദക്ഷിണത്തിനുശേഷം ദിവ്യബലി മധ്യേ ബിഷപ്പ് മാർ ജോയ് ആലപ്പാട്ട് ഉയിർപ്പ് തിരുനാളിന്റെ സന്ദേശം നൽകി.

മിശിഹായുടെ ഉയിർപ്പ് നമ്മുടെ ക്രൈസ്തവ ജീവിതത്തിന്റെ തന്നെ അടിസ്ഥാനവും അർത്ഥവുമാണ് എന്നും, ക്രിസ്തു മരിച്ചവരിൽ നിന്ന് ഉയിർത്തില്ലായിരുന്നുവെങ്കിൽ ക്രിസ്തുമതം തന്നെ ഉണ്ടാകുമായിരുന്നില്ല എന്നും, ഉയിർത്തെഴുന്നേൽപ്പാണ് കൃസ്തീയ വിശ്വാസത്തിന്റെ അടിസ്ഥാനമെന്നും സന്ദേശത്തിൽ പങ്കുവെച്ചു.

ഒന്നും, രണ്ടും, മൂന്നും നൂറ്റാണ്ടുവരെ ആദിമ ക്രൈസ്തവ സഭ ഔദ്യോഗീകമായി യേശുവിന്റെ ഉത്ഥാന തിരുനാൾ ആഘോഷിക്കുമ്പോൾ പരസ്പ്പരം ആശംസിച്ചിരുന്നപോലെ നമ്മളും പരസ്പരം ഈശോമിശിഹാ ഉയിർത്തുഴുന്നേറ്റു എന്ന് പറയുമ്പോൾ മറുപടിയായി 'സത്യമായും അവൻ ഉയിർത്തെഴുന്നേറ്റു' എന്ന് പറയാൻ ശീലിക്കണമെന്നും വിശ്വാസികളെ ഓർമ്മിപ്പിച്ചു.

ഈസ്റ്റർ ആഘോഴം ഒരു ദിവസം കൊണ്ടവസാനിക്കുന്നതല്ലെന്നും വർഷത്തിൽ അമ്പത്തിരണ്ട് ആഴ്ചകളിലും ആഘോഷിക്കേണ്ടതാണെന്നും കൂട്ടിച്ചേർത്തു.

ദിവ്യബലിമദ്ധ്യേ ദേവാലയത്തിലെ സി.സി.ഡി കുട്ടികൾ നോമ്പ് കാലത്തിൽ ഉയിർപ്പ് തിരുനാളിനൊരുക്കമായി ചെയ്ത ത്യാഗപ്രവർത്തികളുടെയും, പുണ്യപ്രവർത്തങ്ങളുടെയും, പ്രാർത്ഥനകളു യുടെയും പ്രതീകമായ സ്പിരിച്ച്വൽ ബൊക്കെ കാണിക്കയായി സമർപ്പണം നടത്തി.

ദിവ്യബലിക്കുശേഷം തിരുസ്വരൂപ വണക്കം, നേർച്ചകാഴ്ണ്ടച സമർപ്പണം എന്നിവ നടന്നു.ഇടവകയിലെ ഗായകസംഘം ആലപിച്ച ഭക്തിനിർഭരമായ ഗാനങ്ങൾ ഉയിർപ്പ് തിരുനാളിന്റെ ചടങ്ങുകൾ കൂടുതൽ ഭക്തി സാന്ദ്രമാക്കി.

ഓശാന തിരുനാൾ മുതൽ ഉയിർപ്പ് തിരുനാൾ വരെയുള്ള തിരുകർമ്മങ്ങളിലും ആഘോഷങ്ങളിലും സജീവമായി പങ്കെടുത്ത ഇടവക സമൂഹത്തിനും, തിരുകർമ്മങ്ങളിൽ സഹകരിച്ച എല്ലാ വൈദീകർക്കും, ദേവാലയത്തിലെ ഭക്തസംഘടനാ ഭാരവാഹികൾക്കും മറ്റു പ്രവർത്തകർക്കും, ഗായകസംഘത്തിനും, ട്രസ്റ്റിമാർക്കും വികാരി ഫാ.ലിഗോറിഫിലിപ്സ് കട്ടിയാകാരൻ നന്ദി പറഞ്ഞു.

പ്രത്യേകിച്ച് വിശുദ്ധ വാരാചരണ ചടങ്ങുകളിൽ ദുഃഖവെള്ളിയാഴ്ചയിലെ ദൃശ്യാവിഷ്‌കാരം നടത്തപ്പെട്ട സ്റ്റേജ് , ഉയിർപ്പു തിരുനാളിൽ ദേവാലയത്തിൽ ക്രമീകരിക്കപ്പെട്ട പ്രത്യക കല്ലറ ഇതിന്റെയൊക്കെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും പ്രത്യേകം നന്ദി അറിയിച്ചു.

തുടർന്ന് എഴുന്നൂറിലധികം വരുന്ന വിശ്വാസികൾ തങ്ങളുടെ കൂട്ടായ്മയുടെ പ്രതീകമായി നടത്തിയ സ്നേഹവിരുന്നിൽ പങ്കെടുത്ത്, വലിയ നോമ്പിനു സമാപ്തികുറിച്ചുകൊണ്ട് ശാന്തിയും സമാധാനവും പേറിയ മനസുമായി സ്വഭവനങ്ങളിലേക്ക് മടങ്ങിയപ്പോൾ രാത്രിയുടെ അന്ത്യയാമമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP