Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സീറോ മലബാർ നാഷണൽ കൺവെൻഷൻ കിക്കോഫ് സോമർസെറ്റ് സെന്റ്. തോമസ് ദേവാലയത്തിൽ ഓക്ടോബർ 28ന് ഞായറാഴ്‌ച്ച

സീറോ മലബാർ നാഷണൽ കൺവെൻഷൻ കിക്കോഫ് സോമർസെറ്റ് സെന്റ്. തോമസ് ദേവാലയത്തിൽ ഓക്ടോബർ 28ന് ഞായറാഴ്‌ച്ച

സെബാസ്റ്റ്യൻ ആന്റണി

ന്യൂ ജേഴ്സി: ഏഴാമത് സീറോ മലബാർ നാഷണൽ കൺവെൻഷന്റെ രജിസ്‌ട്രേഷൻ കിക്കോഫ് സോമർസെറ്റ് സെന്റ് തോമസ് സീറോ മലബാർ കാത്തോലിക് ഫൊറോനാ ദേവാലയത്തിൽ ഒക്ടോബർ 28 - ന് ഞായറാഴ്‌ച്ച നടക്കുന്ന ചടങ്ങിൽ ഷിക്കാഗോ രൂപത സഹായ മെത്രാനും കൺവൻഷൻ ജനറൽ കൺവീനറുമായ മാർ ജോയ് ആലപ്പാട്ട് നിർവഹിക്കും.

വിശുദ്ധ യൂദാശ്ലീഹായുടെ തിരുനാളാഘോഷങ്ങളോടനുബന്ധിച്ചു രാവിലെ 9:30 നുള്ള വിശുദ്ധ ദിവ്യബലിക്ക് ശേഷമായിരിക്കും കൺവെൻഷന്റെ രജിസ്‌ട്രേഷൻ കിക്കോഫ് ചടങ്ങുകൾ നടക്കുക.

ഫൊറോനാ വികാരി റവ. ഫാ. ലിഗോറി ഫിലിപ്‌സ് കട്ടിയാകാരൻ അധ്യക്ഷത വഹിക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ രൂപത സഹായ മെത്രാനും കൺവൻഷൻ ജനറൽ കൺവീനറുമായ മാർ ജോയ് ആലപ്പാട്ട്, രൂപതാ ചാൻസലർ ഫാ.ജോണിക്കുട്ടി പുലിശ്ശേരി, കൺവെൻഷൻ ചെയർമാൻ അലക്‌സാണ്ടർ കുടക്കാച്ചിറ,വൈസ് ചെയർമാൻ ബാബു മാത്യു, സെക്രട്ടറി പോൾ ജോസഫ് തുടങ്ങിയവർ സന്നിഹിതരാവും.


ഹൂസ്റ്റണിൽ നിന്നും എത്തുന്ന മറ്റു കൺവൻഷൻ നാഷണൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾക്കൊപ്പം കൺവെൻഷന്റെ ലോക്കൽ കോർഡിനേറ്റേഴ്‌സ് ടോം പെരുമ്പായിൽ, സണ്ണി വാളിയപ്ലാക്കൽ, മോളി നെല്ലിക്കുന്നേൽ, സ്റ്റെഫി ഓലിക്കൽ, ജോയൽ ജോസ് തുടങ്ങിയവരും, ട്രസ്റ്റിമാരും, പാരീഷ് കൗൺസിൽ അംഗങ്ങളും പരിപാടികൾക്ക് നേതൃത്വം നൽകും.

ചടങ്ങുകൾ ഏഷ്യാനെറ്റ് , ഫ്ളവേഴ്സ് തുടങ്ങിയ ടെലിവിഷൻ ചാനലുകൾ സംപ്രേഷണം ചെയ്യും.
സീറോ മലബാർ രൂപതാ മെത്രാൻ മാർ ജേക്കബ് അങ്ങാടിയത്ത് കൺവെൻഷൻ രക്ഷാധികാരിയായി ഹൂസ്റ്റൺ സെന്റ് ജോസഫ് ഫോറോനാ ദേവാലയത്തിൽ 2019 ഓഗസ്റ്റ് ഒന്ന് മുതൽ നാല് വരെ നടക്കുന്ന ഏഴാമത് സീറോ മലബാർ നാഷണൽ കൺവെൻഷനിൽ അമേരിക്കയിലെ വിവിധ സീറോമലബാർ ഇടവകകളിൽ നിന്നും, മിഷൻ കേന്ദ്രങ്ങളിൽ നിന്നുമൊക്കെയായി അയ്യായിരത്തിൽപരം വിശ്വാസികളെയാണ് പ്രതീക്ഷിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.

രൂപതയിലെ മറ്റു ഇടവകകളിലും കൺവൻഷന്റെ കിക്കോഫുകൾ നടന്നുവരുന്നു.
കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്നവരുമായി ബന്ധപ്പെടുക ടോം പെരുമ്പായിൽ (646)326-3708, സണ്ണി വാളിയപ്ലാക്കൽ (908) 966-3701, മോളി നെല്ലിക്കുന്നേൽ (732) 618-2122, സ്റ്റെഫി ഓലിക്കൽ (973) 508-0271, ജോയൽ ജോസ് (732)778-5876.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP